കേരളത്തിന്റെ 29-ാം ഗവർണറായി ഓംപ്രകാശ് മാഥൂർ ചുമതലയേറ്റു. ചുമതലയേല്‍ക്കും മുമ്പു തന്നെ ലോക് ഭവനിൽ മാംസാഹാരം പാചകം ചെയ്യുന്നത് വിലക്കിയത് വിവാദമായി. ഭക്ഷണ സ്വാതന്ത്ര്യത്തിൽ കൈകടത്തുന്ന സംഘപരിവാർ അജന്‍ഡ നടപ്പാക്കാൻ ഗവര്‍ണര്‍ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ സി വേണു ഗോപാലും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും കുറ്റപ്പെടുത്തി. പ്രതിപക്ഷം സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്ന് വിട്ടു നിന്നിട്ടില്ലെന്നും സംസ്ഥാന കമ്മിറ്റി നടക്കുന്നതിനാല്‍ പങ്കെടുക്കാന്‍ കഴിയാത്തതാണെന്നും എം വി ഗോവിന്ദന് വിശദീകരിച്ചു.
ശ്രീപദ്മനാഭ സ്വാമി ക്ഷേത്ര ദര്‍ശനത്തോടെയായിരുന്നു പുതിയ ഗവര്‍ണര്‍ ഒാംപ്രകാശ് മാഥൂറിന്റെ സത്യപ്രതിജ്ഞ ദിവസത്തിന്റെ തുടക്കം. പൂര്‍ണ വന്ദേമാതരത്തോടെ ലോക്ഭവന് ഒാഡിറ്റോറിയത്തില്‍ ചടങ്ങുകള്‍ ആരംഭിച്ചു. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമെൻ സെൻ സത്യ വാചകം ചൊല്ലി കൊടുത്തു.
തമിഴ്നാട് ഗവർണറായി നിയമിതനായ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുടെ പിൻഗാമിയാണ് സിക്കിം ഗവർണായിരുന്ന മാഥൂർ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദീർഘകാല സുഹൃത്തും ബിജെപിയിൽ നിരവധി സുപ്രധാന ചുമതലകൾ വഹിച്ച ആളുമാണ്. മുഖ്യമന്ത്രി വി ഡി സതീശനും ഏഴ് മന്ത്രിമാരും ഗവർണറെ അനുമോദിക്കാനെത്തി.
ഗവർണർ ഓം പ്രകാശ് മാഥൂർ ചുമതലയേൽക്കും മുമ്പു തന്നെ ലോക് ഭവനിൽ സസ്യാഹാരം മാത്രം പാചകം ചെയ്താൽ മതിയെന്ന നിർദ്ദേശം വിവാദമായി. ഗവർണറും കുടുംബവും സസ്യാഹാരം കഴിക്കുന്നവർ ആണെന്നും ജീവനക്കാർക്ക് മാംസാഹാരം കൊണ്ടുവന്ന് കഴിക്കുന്നതിന് നിരോധനം ഇല്ലെന്നും ലോക് ഭവൻ വൃത്തങ്ങൾ അറിയിച്ചു .സസ്യാഹാര വിവാദത്തില്‍ പുതിയ ഗവർണറെ രൂക്ഷമായി വിമർശിച്ച് ആദ്യം രംഗത്തെത്തിയത് കെ സി വേണുഗോപാലാണ്. ഇഷ്ടപ്പെട്ട ആഹാരം കഴിക്കാനുളള മൗലികാവശത്തിന്റെ ലംഘനമെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം ഭരണ ഘടന അവകാശങ്ങള്‍ക്ക് പരിരക്ഷ ഉറപ്പു വരുത്തേണ്ട പദവിയിലാണ് ഗവര്‍ണര്‍ ഇരിക്കുന്നതെന്നും ഒാര്‍മിപ്പിച്ചു. ഭക്ഷണ സ്വാതന്ത്ര്യം ഉറപ്പു വരുത്തണമെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. ലോക്ഭവനിലുളളവര് മുഴുവന്‍ എന്തു കഴിക്കണമെന്ന് പറയാന്‍ ഗവര്‍ണര്‍ക്ക് അവകാശമില്ലെന്ന് എം വി ഗോവിന്ദന് പറഞ്ഞു