Image: Kerala High Court, Manorama

Image: Kerala High Court, Manorama

വഖഫ് ബോർഡ് പുനസംഘടനയിൽ ബോർഡ് ചെയർമാനും, അംഗങ്ങൾക്കും ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നോട്ടീസ്. സിംഗിൾ ബെഞ്ച് വിധിക്കെതിരെ മുൻ ചെയർമാൻ കെ.എസ്.ഹംസ ഉൾപ്പെടെയുള്ളവരുടെ അപ്പീലിലാണ് നടപടി. പുനസംഘടന സ്റ്റേ ചെയ്യണമെന്ന ആവശ്യം ഡിവിഷൻ ബെഞ്ച് അനുവദിച്ചില്ല. രണ്ട് അംഗങ്ങളെ ഒഴിച്ചിട്ട് ബോർഡ് പുനസംഘടിപ്പിച്ചത് നിയമവിരുദ്ധം എന്നാണ് അപ്പീലിലെ വാദം. പുനസംഘടന സ്റ്റേ ചെയ്യാതെ വിഷയം ഡിവിഷൻ ബെഞ്ചിന് വിട്ട സിംഗിൾ ബെഞ്ചിന്റെ നടപടി ഉചിതമായോ എന്ന് ഡിവിഷൻ ബെഞ്ച് പരിശോധിക്കും. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് അപ്പീൽ പരിഗണിച്ചത്.

 

ഇതിനിടെ കൊച്ചിയിലെ വഖഫ് ബോർഡ് ആസ്ഥാനത്തേക്ക് പ്രതിഷേധവുമായി മുനമ്പം സമരസമിതി പ്രകടനം നടത്തി. മുനമ്പം ജനതക്കെതിരായ വഖഫ് ബോർഡ് ചെയർമാന്റെ പ്രസ്താവന പിൻവലിക്കുക, മുനമ്പം ജനതയുടെ റവന്യു അവകാശങ്ങൾ പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. ഫാ. ജോഷി മയ്യാറ്റിൽ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. 

 

പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു. മുനമ്പം ഭൂമി വഖഫ് ബോർഡിന്റേതല്ലെന്നും ബോർഡ് നീതിയുക്തമായ നിലപാട് സ്വീകരിക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടു. <മുഖ്യമന്ത്രി വി. ഡി സതീശൻ മുനമ്പം നിവാസികൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്നും സമരസമിതി ആരോപിച്ചു.

 

 

ENGLISH SUMMARY:

Malayala Manorama Online News provides the latest updates on the Kerala High Court refusing to stay the single bench verdict regarding the Waqf Board reorganization. The division bench issued notices to the board chairman and members while protesters gathered at the Kochi headquarters demanding justice for the Munambam residents.