pookie-police

TOPICS COVERED

തടവുപുള്ളികള്‍ തടവുപുള്ളികള്‍ തന്നെയാണ്. നിയമപരമായി ശിക്ഷിക്കപ്പെട്ടവര്‍. ഇത്തരക്കാരോട് പെരുമാറുന്നതിന് ജയിലുകളില്‍ കൃത്യമായ മാനദണ്ഡമുണ്ട്. എന്നാല്‍ അമിതമായി ജയില്‍പുള്ളികളോട് ഇടപഴകുകയും ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്ത് പണി പോയിരിക്കുകയാണ് കാര്‍ല ബെല്‍ട്രാന്‍ എന്ന് യുഎസ് ടെക്സാസ് ഡിറ്റെന്‍ഷന്‍ ഡെപ്യൂട്ടിക്ക്. 

ജൂലൈ ഒന്നിനാണ് കാര്‍ല വനിതാ ജയിലില്‍ ഡെപ്യൂട്ടി ആയി ജോലിക്ക് ചേരുന്നത്. എന്നാല്‍ തുടക്കം തന്നെ കാര്‍ല തന്‍റെ സ്വഭാവത്തിന് പേരുകേട്ടു. ജയില്‍പുള്ളികളോട് വളരേയെറെ സൗഹൃദത്തോടെയാണ് കാര്‍ല പെരുമാറിയത്. 

ഇത്തരത്തില്‍ പെരുമാറ്റത്തിനിടെ കാര്‍ല ജയില്‍പുള്ളികളില്‍ പ്രിയ കൂട്ടുകാരെയുമുണ്ടാക്കി. ഇത്തരം രണ്ട് കുറ്റവാളി കൂട്ടുകാരുമായി കാര്‍ല ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു. 

കാര്‍ലയുടെ ഫോട്ടോ ദിവസങ്ങള്‍ക്കുള്ളില്‍ വൈറലായി. വൈറല്‍ ഫോട്ടോ ജയില്‍ അധികൃതരുടെ പക്കലുമെത്തി. ഇതോടെ കാര്‍ലയെ ജോലിയില്‍ നിന്ന് പിരിച്ചുവിടാന്‍ തീരുമാനിക്കുകയായിരുന്നു. ജോലിയില്‍ കയറി നൂറ് ദിവസത്തിനുള്ളിലാണ് ഈ പിരിച്ചുവിടല്‍ എന്നതാണ് കൗതുകം. 

ENGLISH SUMMARY:

Malayala Manorama Online News covers the shocking incident of a US Texas detention deputy who was fired within one hundred days of her employment for posing in viral photos with inmates. The story highlights the strict protocols in prisons regarding staff conduct and the consequences of inappropriate inmate relationships.