Image: Facebook,Jailer 2

Image: Facebook,Jailer 2

  • ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യന്‍ തകര്‍ത്തെന്ന് രജനി ആരാധകര്‍. വില്ലനിസം സെറ്റ് ആയില്ലെന്നും പ്രതികരണം

രജനികാന്ത് എന്ന സൂപ്പര്‍സ്റ്റാറിനെ വച്ചങ്ങ് അഴിഞ്ഞാടിയ നെല്‍സണ്‍. ഇതാണ് ‘ജയിലര്‍ 2’ ചിത്രത്തിന്റെ ആദ്യ ഷോ കണ്ട് പുറത്തിറങ്ങിയവരുടെ പ്രതികരണം. ഇതുപോലൊരു മാസ് എന്റര്‍ടെയിനര്‍ സിനിമ ജീവിതത്തില്‍ കണ്ടിട്ടില്ലെന്ന് പറയുന്നു ചിലര്‍. സിനിമയിലെ രംഗങ്ങള്‍ കണ്ട് ആര്‍ത്തുവിളിച്ച് തൊണ്ടയടഞ്ഞെന്ന് ചില ആരാധകര്‍. ഫസ്റ്റ് ഹാഫ് ‘ടെറിഫിക്’ ആണെന്നും സിനിമ ‘ഫുള്‍ ബ്ലാസ്റ്റ്’ ആണെന്നും കടുത്ത രജനി ആരാധകരുടെ വിലയിരുത്തല്‍.

Also Read: സാറ തെന്‍ഡുല്‍ക്കറുടെ പിറന്നാളാഘോഷത്തിന് ബോയ്ഫ്രണ്ടും?; ശുഭ്മന്‍ ഗില്ലിനോട് സാദൃശ്യം; ചര്‍ച്ച

ആദ്യദിനം പകുതിയാകുമ്പോള്‍ പ്രതികരണങ്ങളില്‍ ചില മുറുമുറുപ്പുകളും ഇല്ലാതില്ല. ‘ജയിലര്‍’ ആദ്യഭാഗത്തിന്‍റെ ഏഴയലത്തെത്തില്ല ‘ജയില്‍ 2’ എന്നാണ് ചിലരുടെ അഭിപ്രായം. രജനിയുെട ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യന്‍ കയ്യടി നേടുമ്പോള്‍ മറ്റുള്ള കഥാപാത്രങ്ങളെല്ലാം അടിമകളെപ്പോലെ തോന്നിയെന്ന് ചില യുവ ആരാധകര്‍ പറയുന്നു.

വില്ലനിസം അത്രയ്ക്കങ്ങോട്ട് വര്‍ക്കായില്ലെന്നാണ് പലരുടെയും അഭിപ്രായം. സിനിമ ഒന്നു താഴുമ്പോള്‍ അനിരുദ്ധ് രവിചന്ദറിന്റെ ‘ഹുക്കും’ സിനിമയെ മുകളിലോട്ടുയര്‍ത്തും, വര്‍മനെ മിസ് ചെയ്യുന്നു, സുരാജ് കുഴപ്പമില്ല, നമ്മുടെ ലാലേട്ടനെ പ്രതീക്ഷിച്ചത്ര കാണാന്‍ കിട്ടിയില്ല എന്നൊക്കെ കമന്റുകള്‍ പറയുന്നവരുണ്ട്.

2023 ൽ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രം, 'ജയിലറി'ന്റെ തുടർച്ചയായി എത്തിയ സിനിമ ആഗോള തലത്തിൽ ഏഴായിരത്തോളം സ്ക്രീനുകളിലാണ് പ്രദർശിപ്പിക്കുന്നത്. തമിഴ്നാട്ടിൽ മാത്രം ആയിരത്തോളം സ്ക്രീനുകളിൽ 3300 ഷോകളാണ് ആദ്യദിനം ക്രമീകരിച്ചത്. രാവിലെ എട്ടരയ്ക്കായിരുന്നു തമിഴ് നാട്ടിലെ ആദ്യ ഷോ. കേരളം അടക്കം മറ്റ് തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ രാവിലെ ആറ് മണിക്കായിരുന്നു ആദ്യ ഷോ. മോഹൻലാലും ശിവരാജ്കുമാറും അതിഥി താരങ്ങളായി എത്തുന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട് ഉൾപ്പെടെ മലയാളത്തിലെ വമ്പൻ താരനിരയും അണിനിരക്കുന്നുണ്ട്.

തമിഴിന് പുറമെ, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം കാണാം. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിച്ച ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. ‌

‘Full-Packed Entertainer’: Rajinikanth’s Mass Performance Wins Fans, but Mohanlal Disappoints Some Viewers:

Rajinikanth’s Jailer 2, directed by Nelson, has received an enthusiastic yet mixed response from audiences following its first-day screenings, with fans praising its mass appeal, explosive first half and high-energy entertainment. While many viewers have hailed it as a full-fledged entertainer, others feel the sequel falls short of the 2023 blockbuster Jailer, citing weaker villainism and underwhelming supporting characters. Anirudh Ravichander’s music, particularly the track “Hukum,” has been praised for elevating key moments, while some fans expressed disappointment over Mohanlal’s role and said they missed Vinayakan’s character, Varman. Featuring Mohanlal, Shiva Rajkumar and a strong Malayalam supporting cast led by Suraj Venjaramoodu, the film is screening across approximately 7,000 screens worldwide in Tamil, Malayalam, Telugu, Kannada and Hindi.