aswanth-kok

മദ്യപിച്ച് വാഹനം ഓടിക്കാന്‍ പാടില്ലായിരുന്നു. ഇനി ഒരിക്കലും ചെയ്യില്ല. ഇനി ഒരിക്കല്‍ കൂടി മദ്യപിച്ച് വാഹനം ഓടിച്ച സംഭവത്തില്‍ ഇനി പൊലീസിന് കേസെടുക്കാന്‍ അവസരമൊരുക്കില്ലെന്നും അശ്വന്ത് കോക്ക്. മനുഷ്യരാവുമ്പോള്‍ തെറ്റ് പറ്റാം. ഞാന്‍ മദ്യപിച്ച് വാഹനമോടിക്കാന്‍ പാടില്ലായിരുന്നു. അതിന് എനിക്ക് വ്യക്തിപരമായ കാരണങ്ങളുണ്ട്. ഇനി ആ തരത്തില്‍ ആരും എന്നെ കാണില്ല. കേരള പൊലീസിന്‍റെ പ്രവര്‍ത്തനങ്ങള്‍ മഹത്വരമാണെന്നും കോക്ക് പറഞ്ഞു. ജയിലര്‍ ടു സിനിമയുടെ ട്രെയിലര്‍ റിവ്യൂ വിഡിയോയിലാണ് കോക്കിന്‍റെ തെറ്റ് ഏറ്റുപറച്ചില്‍. 

നിയമവിരുദ്ധമായി ചെയ്ത ഒരേയൊരു കാര്യം ഇതാണ്. പണ്ട് പരസ്യമായി പുക വലിക്കുമായിരുന്നു. അലര്‍ജിയൊക്കെ വന്നതുകൊണ്ട് ഇപ്പോള്‍ അതില്ല. ഇത് ഞാന്‍ എനിക്ക് തന്നെ കൊടുക്കുന്ന വാക്കാണെന്നും അശ്വന്ത് വിഡിയോയില്‍ പറഞ്ഞു. കേരളത്തിലെ റോഡുകളില്‍ ആളുകളുടെ ഡ്രൈവിങ് മോശമെന്ന നേരത്തെയുള്ള കോക്കിന്‍റെ പരാമര്‍ശം അപകടത്തിന് ശേഷം വൈറലായിരുന്നു. 

യൂട്യൂബിലെ  സിനിമ റിവ്യൂവറായ അശ്വന്ത് കോക്ക് കഴിഞ്ഞ ദിവസമാണ് മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയത്. കോഴിക്കോട് എരഞ്ഞിപ്പാലത്തായിരുന്നു സംഭവം. അശ്വന്ത് കോക്ക് ഓടിച്ച ഥാര്‍ ഇടിച്ച് നാല് വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി കോക്കിന്‍റെ അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് നടക്കാവ് സ്റ്റേഷനിലെത്തിച്ചു. വൈദ്യപരിശോധനയില്‍ അശ്വന്ത് കോക്ക് മദ്യപിച്ചതായി സ്ഥിരീകരിച്ചിരുന്നു. അശ്വന്ത് കോക്കിന്‍റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നതടക്കമുള്ള നടപടികളിലേയ്ക്ക് കടക്കുകയാണ് പൊലീസ്. ഹയര്‍സെക്കണ്ടറി സ്കൂളിലെ അധ്യാപകനായിരുന്ന കോക്ക് നിലവില്‍  അവധിയിലാണ്. 

ENGLISH SUMMARY:

Youtuber and film reviewer Ashwant Kok publicly admitted his mistake and apologized for driving under the influence of alcohol, which recently resulted in an accident in Kozhikode. Speaking during his latest Jailer 2 trailer review video, Kok stated that humans make mistakes and pledged never to drive drunk again or give the police a reason to file a case against him. The incident occurred at Eranhipalam when his Mahindra Thar hit four vehicles, leading to his arrest by the Nadakkavu police after medical tests confirmed alcohol consumption. Police have initiated proceedings to suspend his driving license, while Kok, who is a Higher Secondary school teacher, currently remains on leave.