മദ്യപിച്ച് വിമാനത്തിൽ കയറി സ്വയംഭോഗം ചെയ്ത യുവതി അറസ്റ്റിൽ. യുഎസിലെ ബാൾട്ടിമോറിൽനിന്ന് മയാമിയിലേക്ക് പറന്ന അമേരിക്കൻ എയർലൈൻസ് വിമാനത്തിലെ യാത്രക്കാരിയായ കാറ്റി ഇസ്നെർ (46) ആണ് അറസ്റ്റിലായത്.
വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന്റെ വാർഷിക ദിനമായ സെപ്റ്റംബർ 11നായിരുന്നു കേസിനാസ്പദമായ സംഭവം. വിമാനം പറന്നുയർന്നതിന് പിന്നാലെ യുവതി പാന്റ്സ് അഴിച്ച് സ്വയംഭോഗം ചെയ്യാൻ തുടങ്ങി. ഇതോടെ സഹയാത്രികൻ ഫ്ലൈറ്റ് അറ്റൻഡന്റിനെ വിവരമറിയിച്ചു. പരിശോധനയ്ക്കെത്തിയപ്പോൾ യുവതി പാന്റ്സ് വലിച്ചുകയറ്റി ഉറക്കം നടിച്ച് കിടക്കുകയായിരുന്നു. എന്നാൽ സഹയാത്രികന്റെ പരാതിയിൽ വാസ്തവമുണ്ടെന്ന് മനസ്സിലാക്കിയ അധികൃതർ മദ്യലഹരിയിലായിരുന്ന യുവതിയെ അറസ്റ്റ് ചെയ്തു.
ഭീകരാക്രമണത്തിന്റെ വാർഷിക ദിനമായതിനാൽ വിമാനത്താവളങ്ങളിലും വിമാനങ്ങളിലും കർശന സുരക്ഷയാണ് ഒരുക്കിയിരുന്നത്. യാത്രക്കാരിൽനിന്നുണ്ടാകുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാനും നിർദേശമുണ്ടായിരുന്നു. യുവതിയുടെ പശ്ചാത്തലവും അധികൃതർ വിശദമായി പരിശോധിക്കുന്നുണ്ട്.
സംരക്ഷകയായി വന്നു; പതിനഞ്ചുകാരിയെ അധ്യാപിക പീഡിപ്പിച്ചു; 9 വർഷം തടവ്...
ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അധികൃതരെ അറിയിക്കണമെന്ന് യുഎസ് ഗതാഗതവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 2024ൽ മാത്രം ഇത്തരം 104 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.