hammami-flydubai
  • ‘ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ക്രൂരതയ്ക്ക് പ്രതികാരം ചെയ്യാനും രക്തസാക്ഷിത്വം വരിക്കാനും തീരുമാനിച്ചു’

ഫ്ലൈ ദുബായ് വിമാനം ഹൈജാക്ക് ചെയ്യാനും ഇസ്രയേലില്‍ ഇടിച്ചിറക്കാനും തീരുമാനിച്ചത് ഗാസയ്ക്കുള്ള പ്രതികാരമായെന്ന് ക്യാപ്റ്റനെ ആക്രമിച്ച സഹ പൈലറ്റ് ഹമാം അല്‍ ഹമ്മാമിയുടെ വെളിപ്പെടുത്തല്‍. ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ക്രൂരതയ്ക്ക് പ്രതികാരം ചെയ്യാനും രക്തസാക്ഷിത്വം വരിക്കാനുമാണ് താന്‍ തീരുമാനിച്ചിരുന്നതെന്നും ഹമ്മാമി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്‍പില്‍ മൊഴി നല്‍കിയതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

Also Read: ‘ഫ്ലൈ ദുബായ് വിമാനം ടെല്‍ അവീവിലേക്ക് യാത്ര തുടര്‍ന്നിരുന്നെങ്കില്‍ വെടിവച്ചിടാന്‍ 

നിലവില്‍ ഹമ്മാമിയെ യുഎഇ സുരക്ഷാ ഏജന്‍സികള്‍ ചോദ്യംചെയ്തു വരികയാണ്. ക്യാപ്റ്റന്‍ സ്മിത് മച്ഛാറിനെ ആക്രമിച്ച് വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ പദ്ധതിയിട്ട ഹമ്മാമിയെ കീഴടക്കി സൗദിയിലായിരുന്നു ഫ്ലൈദുബായ് വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്തിരുന്നത്. ജോര്‍ദാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ച ശേഷമായിരുന്നു ഹമ്മാമി വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ ശ്രമിച്ചത്. പൈലറ്റിനെ ആക്രമിച്ചു വീഴ്ത്തിയ ശേഷം വിമാനം ടെൽ അവീവ് വിമാനത്താവളത്തിലുള്‍പ്പെടെ ഇടിച്ചിറക്കി വൻ ദുരന്തം സൃഷ്ടിക്കാനായിരുന്നു ഹമ്മാമിയുടെ പദ്ധതിയെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. 

170ലധികം യാത്രക്കാരും ജീവനക്കാരുമാണ് ഫ്ലൈദുബായ് വിമാനത്തിലുണ്ടായിരുന്നത്. കൂടുതല്‍പേരും ഇസ്രയേല്‍ പൗരന്‍മാരായിരുന്നു. ഗുരുതരമായി പരുക്കേറ്റിട്ടും ക്യാപ്റ്റന് കോക്ക് പിറ്റിന്റെ വാതില്‍ തുറക്കാനായതാണ് രക്ഷയായത്. പിന്നാലെ യാത്രക്കാരും ജീവനക്കാരും ചേര്‍ന്ന് ഹമ്മാമിയെ കീഴടക്കി, പിന്നാലെ ഓഫ് ഡ്യൂട്ടി പൈലറ്റുമാര്‍ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് സൗദിയില്‍ സുരക്ഷിതമായി ഇറക്കുകയായിരുന്നു. 

ഹമ്മാമിയുടെ തീവ്രവാദ നിലപാടുകളെത്തുടര്‍ന്നാണ് ഒമാന്‍  എയര്‍ലൈന്‍ കമ്പനി ഇയാളെ ജോലിയില്‍ നിന്നും വിലക്കിയിരുന്നത്. ഇയാളുടെ ബന്ധങ്ങളുള്‍പ്പെടെ ഇന്റലിജന്‍സ് ഏജന്‍സികള്‍ അന്വേഷിച്ചുവരികയാണ്. ഇസ്രയേലുമായി നയതന്ത്രബന്ധമില്ലാത്ത രാജ്യങ്ങളില്‍ നിന്നുള്ള പൈലറ്റുമാരെ സര്‍വീസുകളില്‍ ഉള്‍പ്പെടുത്തുന്നതിലെ സുരക്ഷാ വീഴ്ചകളെക്കുറിച്ച് പരിശോധിക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു വ്യക്തമാക്കി. 

Flydubai Co-Pilot Hamam Al Hammami Planned Israel Crash ‘In Retaliation for Gaza’: Report:

According to international media reports, Flydubai co-pilot Hamam Al Hammami allegedly told investigators that he planned to hijack the aircraft and crash it in Israel as retaliation for Israel’s actions in Gaza. He reportedly attempted to overpower Captain Smith Machar and take control of the aircraft after it entered Jordanian airspace, with investigators alleging that he intended to cause a major disaster. The captain managed to open the cockpit door despite being seriously injured, allowing passengers and crew members to overpower Hammami before off-duty pilots took control and landed the aircraft safely in Saudi Arabia. UAE security agencies are questioning Hammami, while authorities are also investigating his alleged extremist connections and concerns over security checks for pilots from countries without diplomatic ties with Israel