Hamdan bin Mohammed Al Maktoum, Crown Prince of Dubai, meets Captain Smit Machchhar, an Indian national and flydubai pilot who is under treatment after he was stabbed by a colleague aboard a plane, in an unidentified location in UAE, in this handout released October 3, 2026. Hamdan bin Mohammed via X/Handout via REUTERS THIS IMAGE HAS BEEN SUPPLIED BY A THIRD PARTY. NO RESALES. NO ARCHIVES. MANDATORY CREDIT

Hamdan bin Mohammed Al Maktoum, Crown Prince of Dubai, meets Captain Smit Machchhar, an Indian national and flydubai pilot who is under treatment after he was stabbed by a colleague aboard a plane, in an unidentified location in UAE, in this handout released October 3, 2026. Hamdan bin Mohammed via X/Handout via REUTERS THIS IMAGE HAS BEEN SUPPLIED BY A THIRD PARTY. NO RESALES. NO ARCHIVES. MANDATORY CREDIT

  • ഏറ്റവും കര്‍ശനമായ വ്യോമയാന സുരക്ഷാ സംവിധാനമുള്ള ഇസ്രയേലിന്റേയും മൊസാദിന്റേയും കണ്ണുവെട്ടിച്ച് ഹമാം അല്‍ ഹമ്മാമി. സംഭവിച്ചത്...

ടെല്‍ അവീവിലേക്കുള്ള ഫ്ലൈ ദുബായ് വിമാനത്തില്‍ ക്യാപ്റ്റനെ ആക്രമിച്ച ഒമാനി പൈലറ്റ് ഹമാം അല്‍ ഹമ്മാമിയുടെ ബാക്ക് ഗ്രൗണ്ടില്‍ ബ്ലാക്ക് മാര്‍ക്കുകള്‍ ഏറെയുണ്ടായിട്ടും ഇയാളെങ്ങനെ വിമാനം പറത്തിയെന്ന ചോദ്യമാണ് വ്യോമയാന മേഖലയില്‍ തന്നെ ചര്‍ച്ചയാകുന്നത്. പൈലറ്റുമാരുടെ സുരക്ഷാ പരിശോധന ഉള്‍പ്പെടെ ഹമ്മാമി എങ്ങനെ മറികടന്നുവെന്നതും വലിയ ആശങ്ക സൃഷ്ടിക്കുകയാണ്. 

Also Read: വീണ്ടും പ്ലേഗ് ഭീതി; ടെസ്റ്റ് ട്യൂബ് പൊട്ടി അണുബാധയെന്ന് സംശയം; ഗവേഷക മരിച്ചു

തീവ്രവാദ പശ്ചാത്തലവും ചിന്താഗതികളും കാരണമാണ് അല്‍ ഹമ്മാമിയെ ഒമാനില്‍ വിമാന സര്‍വീസുകളില്‍ നിന്നും വിലക്കിയിരുന്നതെന്ന റിപ്പോര്‍ട്ടുകള്‍ കൂടി പുറത്തുവന്നതിനു പിന്നാലെയാണ് എത്രത്തോളം വലിയ സുരക്ഷാ വീഴ്ചയാണ് സംഭവിച്ചതെന്ന ചര്‍ച്ച ശക്തമാകുന്നത്. സെപ്റ്റംബര്‍ 30ന് ഹമ്മാമി നടത്തിയത് ഭീകരാക്രമണ ശ്രമമായിരുന്നുവെന്നും ഇസ്രയേലില്‍ വിമാനം ഇടിച്ചിറക്കാനാണ് ഇയാള്‍ ലക്ഷ്യമിട്ടിരുന്നതെന്നും യുഎഇയുടെ ചോദ്യം ചെയ്യലില്‍ കോ പൈലറ്റ് മൊഴി നല്‍കിയിട്ടുണ്ട്. 

hamam-alhammammi

ബെൻ ഗുരിയോൺ വിമാനത്താവളത്തിലെ ഏറ്റവും തിരക്കേറിയ പാസഞ്ചേഴ്സ് ടെര്‍മിനലില്‍ വിമാനം ഇടിച്ചിറക്കാനായിരുന്നു ലക്ഷ്യമെന്ന് യുഎഇ അധികൃതരുടെ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. അതിനിടെ, ഇസ്രയേല്‍–യുഎഇ നയതന്ത്രബന്ധം തകര്‍ക്കാനുള്ള ശ്രമമാണ് നടന്നതെന്ന് ഇസ്രയേല്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

പൈലറ്റുമാരുടെ പശ്ചാത്തല പരിശോധനയില്‍ രക്ഷപ്പെട്ടതെങ്ങനെ?

ഒമാനില്‍ വിലക്ക് ലഭിച്ച അല്‍ ഹമ്മാമി പിന്നീട് ഒമാന്‍ എയറില്‍ ഭരണപരമായ ചുമതലയിലേക്ക് മാറിയിരുന്നു. ഇതിനു ശേഷമാണ് ഫ്ലൈ ദുബായില്‍ ജോലിക്ക് പ്രവേശിച്ചത്. എന്നാല്‍ ഇവിടെ പ്രവേശനം നേടുംമുന്‍പ് സാധാരണ നടക്കുന്ന സുരക്ഷാ പരിശോധനകള്‍ക്ക് വിധേയമായിരുന്നു എന്നാണ് ഒരു ഗള്‍ഫ് നയതന്ത്ര ഉദ്യോഗസ്ഥന്‍ അസോസിയേറ്റഡ് പ്രസിനോട് വെളിപ്പെടുത്തിയത്. എന്നാല്‍ ഇയാളുടെ പശ്ചാത്തലം എത്രത്തോളം അന്വേഷിച്ചു എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും ഉദ്യോഗസ്ഥന്‍ പറയുന്നു. 

അൽ ഹമ്മാമിയുടെ പേരിലുള്ള ലിങ്ക്ഡ്ഇൻ പ്രൊഫൈലിൽ 7 വർഷത്തോളം ഒമാൻ എയറിൽ ജോലി ചെയ്തതായും 2025 ഫെബ്രുവരിയിൽ  പിരിഞ്ഞതായും രേഖപ്പെടുത്തിയിട്ടുണ്ടെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

pilot-hospital

പൈലറ്റുമാര്‍ക്ക് എന്തെല്ലാം പരിശോധനകള്‍?

വിമാനക്കമ്പനികളില്‍ പൈലറ്റുമാര്‍ക്കുള്ള സുരക്ഷാ പരിശോധനകള്‍ ഓരോ രാജ്യത്തും വ്യത്യസ്തമാണ്. ഒരു ഏകീകൃത ആഗോള മാനദണ്ഡം ഇക്കാര്യത്തിലില്ലെന്ന് സാരം.  അല്‍ജസീറയുമായി സംസാരിച്ച ഒരു പൈലറ്റും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. പൈലറ്റുമാര്‍ക്ക് ലൈസന്‍സ് നല്‍കിയ രാജ്യത്തെ വ്യോമയാന അതോറിറ്റിയുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കേഷന്‍ ആവശ്യമാണ്. 

ഹൃദയാരോഗ്യം, കാഴ്ച, കേള്‍വി, നാഡീവ്യൂഹപ്രവര്‍ത്തനം, ഇവയെല്ലാം പരിശോധിക്കുന്ന ക്ലാസ് 1 മെഡിക്കല്‍ പരിശോധന ഇതിന്റെ ഭാഗമാണ്. പെട്ടെന്ന് അവശരാകാന്‍ സാധ്യതയുണ്ടോ എന്നതുള്‍പ്പെടെ ഇവിടെ പരിശോധനയ്ക്ക് വിധേയമാക്കും. മദ്യം, മയക്കുമരുന്ന്, മാനസികാരോഗ്യം ഉള്‍പ്പെടെയുള്ളവ പരിശോധിക്കപ്പെടും. ചില വിമാനക്കമ്പനികള്‍ പൈലറ്റുമാര്‍ താമസിക്കുന്ന രാജ്യത്തെ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും ആവശ്യപ്പെടാറുണ്ട്.  

plane-security

ഹമ്മാമി ഇസ്രയേലിന്റെ കണ്ണുവെട്ടിച്ചതെങ്ങനെ?

ലോകത്തിലെത്തന്നെ ഏറ്റവും കര്‍ശനമായ വ്യോമയാന സുരക്ഷാ സംവിധാനമാണ് ഇസ്രയേലിന്റേത്.  ഇസ്രയേലുമായി നയതന്ത്രബന്ധമില്ലാത്ത ഒമാൻ പൗരനായ അൽ ഹമ്മാമിക്ക്  ഇസ്രയേലിലേക്കുള്ള വിമാനം പറത്താൻ എങ്ങനെ അനുമതി ലഭിച്ചുവെന്ന ചോദ്യമാണ് ഇവിടെ ശക്തമാകുന്നത്. വിമാനം പുറപ്പെടുംമുന്‍പേ തന്നെ ജീവനക്കാരുടേയും യാത്രക്കാരുടേയും പട്ടിക ഇസ്രയേല്‍ അധികൃതര്‍ക്ക് ലഭിച്ചിരുന്നു. വിമാനക്കമ്പനികൾ യാത്രക്കാരുടെയും ജീവനക്കാരുടെയും പേരും രാജ്യവും ഉള്‍പ്പെടെയുള്ള വിവരങ്ങൾ വിമാനം പുറപ്പെടുന്നതിന് 48 മണിക്കൂർ മുൻപ് ഇസ്രയേലിന് കൈമാറണമെന്നാണ് 2023ലെ നിയമം പറയുന്നത്. 

സുരക്ഷാ ഭീഷണി ഉയർത്താൻ സാധ്യതയുള്ളവരെ തിരിച്ചറിയുന്നതിനായി ഈ വിവരങ്ങൾ മൊസാദ്, പൊലീസ്, ഷിൻ ബെത് തുടങ്ങിയ സുരക്ഷാ ഏജൻസികൾക്കും ലഭ്യമാക്കും.  ഈ ലിസ്റ്റ് പരിശോധിച്ച് സുരക്ഷാ മുന്നറിയിപ്പുകള്‍ നല്‍കേണ്ടത് ഗതാഗത മന്ത്രാലയവും മൊസാദുമാണെന്നും ഹാരെറ്റ്സ് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഗതാഗത മന്ത്രാലയത്തിനു സ്വന്തമായി രഹസ്യാന്വേഷണ സംവിധാനമില്ല. മൊസാദിന്റേയും കണ്ണുവെട്ടിച്ചാണ് ഹമ്മാമി വിമാനം പറത്തിയത്.  ഇസ്രയേലുമായി നയതന്ത്ര ബന്ധമില്ലാത്ത രാജ്യങ്ങളിലെ പൈലറ്റുമാര്‍ക്ക് സര്‍വീസിനു അനുമതി നല്‍കരുതെന്ന് നിയമമുണ്ടെന്ന് പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു പറഞ്ഞിരുന്നു. സുരക്ഷ സംവിധാനത്തിലെ പഴുത് മറികടന്നാണ് ഹമ്മാമി ഫ്ലൈ ദുബായ് വിമാനം പറത്തിയതെന്ന് ഇസ്രയേലും സമ്മതിക്കുന്നു. 

How Did Al Hammami Bypass Israel’s Security Checks? Questions Over Flydubai Pilot Screening:

The Flydubai pilot who allegedly attacked the captain on a Tel Aviv-bound flight had reportedly faced restrictions in Oman over his alleged extremist background, raising serious questions about how he passed aviation security checks. Hamam Al Hammami later joined Flydubai after reportedly moving from operational duties at Oman Air, but the extent of his background screening remains unclear. Aviation security checks for pilots vary across countries and can include medical certification, drug and alcohol screening, mental-health assessments and police clearance