israel-flydubai

screengrab from a video posted on Oct. 4, 2026, Israeli Prime Minister Benjamin Netanyahu speaks to Indian pilot Smit Machchhar, who is currently undergoing treatment at a hospital in the UAE, over a phone call. On flydubai flight FZ1073 on Wednesday, Sept. 30, 2026, Machchhar was attacked by his co-pilot with a crash axe, typically kept in the cockpit for use in emergencies, seriously injuring him. (@IsraeliPM/X via PTI Photo) (PTI10_04_2026_000031B)

  • ഫ്ലൈ ദുബായ് വിമാനം ഹൈജാക്ക് ചെയ്യപ്പെട്ടതായി സംശയിച്ചു, വെടിവച്ചിടാന്‍ നെതന്യാഹുവിന് അധികാരം നല്‍കുന്ന പ്രോട്ടോക്കോള്‍ സജ്ജമാക്കി. ഇസ്രയേലി യുദ്ധവിമാനങ്ങള്‍ ആകാശത്തേക്ക് കുതിച്ചു

കോക്പിറ്റില്‍വച്ച് ക്യാപ്റ്റന്‍ ആക്രമിക്കപ്പെട്ട ഫ്ലൈദുബായ് വിമാനം വെടിവച്ചിടാന്‍ ഇസ്രയേല്‍ പ്രതിരോധസേന തീരുമാനിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ട്. സിബിഎസ് ന്യൂസ് ആണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്. വിമാനത്തില്‍ നിന്നും സന്ദേശങ്ങളൊന്നും ലഭിക്കാതിരുന്നതോടെ ഭീകരാക്രമണമോ തട്ടിക്കൊണ്ടുപോകലോ ആവാമെന്ന് ഇസ്രയേല്‍ സംശയിച്ചതായാണ് റിപ്പോര്‍ട്ട് പറയുന്നത്. ഈ ദുരന്തസാധ്യത മുന്നില്‍ക്കണ്ട് വിമാനം ടെല്‍ അവീവിലേക്ക് യാത്ര തുടര്‍ന്നിരുന്നെങ്കില്‍ വെടിവച്ചിടാനാണ് പ്രതിരോധസേന തയാറെടുത്തിരുന്നത്. 

Also Read: കരിങ്കടലില്‍ കപ്പല്‍ മുക്കിയത് റഷ്യ, ക്യാപ്റ്റന്‍ ഉള്‍പ്പെടെ 2 പേര്‍ കൊല്ലപ്പെട്ടു

സെപ്റ്റംബര്‍ 30നാണ് ദുബായില്‍ നിന്നും ടെല്‍ അവീവിലേക്ക് പറന്ന ഫ്ലൈദുബായ് എഫ് സെഡ് 1073 വിമാനത്തില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. കോക്പിറ്റിനുള്ളില്‍വച്ച് സഹ പൈലറ്റ് ഹമാം അല്‍ ഹമ്മാമി ക്യാപ്റ്റന്‍ സ്മിത് മച്ഛാറിനെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനും ഹമ്മാമി ശ്രമിച്ചിരുന്നു. മുപ്പത് സെക്കന്റിനുള്ളില്‍ വിമാനം 16,000 അടിയോളം താഴേക്ക് പതിക്കുകയും ചെയ്തു. പിന്നാലെ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത ഓഫ് ഡ്യൂട്ടി പൈലറ്റുമാര്‍ സൗദിയില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. 

വിമാനത്തില്‍ നിന്നും സന്ദേശങ്ങളൊന്നും ലഭിക്കാതായതോടെ ദുരന്തം മണത്ത ഇസ്രയേല്‍, വ്യോമാതിര്‍ത്തി അടിയന്തരമായി അടയ്ക്കുകയും കമാന്‍ഡ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. അതോടൊപ്പം തന്നെ ഇസ്രയേലി വ്യോമസേനയുെട യുദ്ധവിമാനങ്ങള്‍ ആകാശത്തേക്ക് കുതിക്കുകയും ചെയ്തു. ഈ സമയത്തിനുള്ളില്‍ തന്നെ ഹൈജാക്കിങ് സ്ഥിരീകരിച്ചു കഴിഞ്ഞാല്‍ ചെയ്യേണ്ട കാര്യങ്ങളും തയാറായി. വിമാനം ടെല്‍ അവീവ് നഗരത്തിലെ ബെന്‍ ഗുറിയന്‍, അസ്രിയേലി തുടങ്ങിയ തന്ത്രപ്രധാന കേന്ദ്രങ്ങളെ ലക്ഷ്യമാക്കി വന്നാല്‍ വിമാനം വെടിവച്ചിടാന്‍ പ്രധാനമന്ത്രിക്ക് അധികാരം നൽകുന്ന സുരക്ഷാ പ്രോട്ടോക്കോൾ സജ്ജമാക്കിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

ഇതിനിടെയിലാണ് വിമാനം സൗദി വ്യോമാതിര്‍ത്തിയിലേക്ക് തിരിഞ്ഞതായും അടിയന്തര ലാന്‍ഡിങ്ങിന് ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ ലഭിച്ചത്.  ഇതോടെ ഇസ്രയേല്‍ യുദ്ധവിമാനങ്ങളെ തിരിച്ചുവിളിച്ചു. സുരക്ഷ മുൻനിർത്തി സൗദി അറേബ്യയും യുദ്ധവിമാനങ്ങൾ സജ്ജമാക്കിയിരുന്നു. ഹമ്മാമിയുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റിട്ടും കോക്പിറ്റിന്റെ വാതില്‍ തുറക്കാന്‍ മച്ഛാറിന് സാധിച്ചതോടെയാണ് വന്‍ ദുരന്തം ഒഴിവായത്. വിമാനത്തിലെ യാത്രക്കാരും മറ്റ് ജീവനക്കാരും ഇടപെട്ട് അക്രമിയായ സഹപൈലറ്റിനെ കീഴടക്കുകയായിരുന്നു.  തുടര്‍ന്നാണ് സൗദിയില്‍ വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തത്. 

Israel Prepared to Shoot Down Flydubai Flight FZ1073 Amid Hijacking Fears:

According to a CBS News report, Israel’s military was prepared to shoot down a flydubai aircraft if it continued toward Tel Aviv after communication with the plane was lost. The flydubai FZ1073 flight, travelling from Dubai to Tel Aviv on September 30, experienced a dramatic cockpit attack in which co-pilot Hamam Al Hammami allegedly attacked Captain Smith Machhar and attempted to take control of the aircraft. The aircraft rapidly descended by around 16,000 feet before off-duty pilots and others regained control, eventually diverting toward Saudi Arabia for an emergency landing. Israel reportedly activated emergency security protocols and scrambled fighter jets amid fears of a hijacking or terror attack, but recalled the jets after the aircraft turned toward Saudi Arabia and landed safely