(FILES) A US Air Force B-1 Lancer bomber is pictured on the tarmac at RAF Fairford base in Fairford, south-west England on September 27, 2026. The Pentagon confirmed reports on October 4, 2026 that the United States has withdrawn all B-1 bomber planes from Royal Air Force Fairford, the UK airbase where a suspicious incident triggered nearby evacuations. A statement from a Pentagon official said "we can acknowledge now that all U.S. bombers that were deployed to RAF Fairford have re-deployed to their home stations in the United States." (Photo by JUSTIN TALLIS / AFP)

യുകെയിലെ RAF ഫെയര്‍ഫോര്‍ഡ് വ്യോമതാവളത്തില്‍ നിര്‍ത്തിയിട്ടിരിക്കുന്ന യുഎസ് പോര്‍വിമാനം, B1 ബോംബര്‍

  • യുകെയിലെ ആർഎഎഫ് ഫെയർഫോർഡ് താവളത്തിന് സമീപം ഭീകരരുടേതെന്ന് സംശയിക്കുന്ന നീക്കങ്ങളും അറസ്റ്റും നടന്നതിന് പിന്നാലെ, തങ്ങളുടെ അത്യാധുനിക ബി-1 ബോംബർ വിമാനങ്ങൾ പൂർണ്ണമായും പിൻവലിച്ച് യുഎസ്. കസ്റ്റഡിയിലെടുത്തവരെ ജാമ്യത്തില്‍ വിട്ടതിനെ വിമര്‍ശിച്ച് ട്രംപ്. യുകെ സർക്കാരിന്റെയും ട്രംപിന്റെയും പ്രതികരണങ്ങൾ ഉൾപ്പെടെ സമഗ്ര വിവരങ്ങൾ വായിക്കാം.

യുകെയിലെ ആർഎഎഫ് ഫെയർഫോർഡ് സൈനികത്താവളത്തില്‍ വിന്യസിച്ചിരുന്ന അത്യാധുനിക ബോംബര്‍ വിമാനങ്ങള്‍ മുഴുവന്‍ പിന്‍വലിച്ച് അമേരിക്ക. തന്ത്രപ്രധാനമായ ഈ വ്യോമതാവളം ആക്രമിക്കാന്‍ ഇറാന്‍ പദ്ധതിയിടുന്നുവെന്ന സംശയത്തിന്‍റെ അടിസ്ഥാനത്തിലാണ് നീക്കം. ഫെയർഫോർഡ് വ്യോമതാവളത്തിൽ നിന്ന് ഒന്നിനുപിറകെ ഒന്നായി വിമാനങ്ങൾ പറന്നുയരുന്നത് ലൈവ് ഫ്ലൈറ്റ് ട്രാക്കിംഗ് വെബ്‌സൈറ്റുകളിൽ കാണാമായിരുന്നു. ആർഎഎഫ് ഫെയർഫോർഡിന്‍റെ പരിസരത്തുനിന്ന് കഴിഞ്ഞയാഴ്ച മൂന്ന് വാഹനങ്ങളും അഞ്ചുപേരെയും സംശയകരമായ സാഹചര്യത്തില്‍ അറസ്റ്റ് ചെയ്തിരുന്നു. ഇറാന്‍–യുകെ പൗരനായ മറ്റൊരാളെ ലണ്ടനില്‍ നിന്നും കസ്റ്റഡിയിലെടുത്തു.

Police officers guard an area as roadblocks remain in place near RAF Fairford airbase, after police declared a major incident at the base and arrested several men on suspicion of offences under the Explosives Act, who have since been released on bail, in Fairford, Gloucestershire, Britain, September 29, 2026. REUTERS/Toby Shepheard

ഭീകരഭീഷണിയെത്തുടര്‍ന്ന് യുകെയിലെ RAF ഫെയര്‍ഫോഡ് വ്യോമകേന്ദ്രത്തിന്‍റെ പരിസരത്ത് വിന്യസിച്ച സുരക്ഷാഭടന്മാര്‍

വ്യോമതാവളത്തിനരികിലെ സുരക്ഷാവീഴ്ചയില്‍ ഭീകരവിരുദ്ധസേന അന്വേഷണം ആരംഭിച്ച സാഹചര്യത്തിലാണ് പെന്‍റഗണിന്‍റെ അസാധാരണനീക്കം. പന്ത്രണ്ടോളം ബി-1, ബി 52 ലാൻസർ സൂപ്പർ സോണിക് ബോംബറുകളെയാണ് അമേരിക്കയിലേക്ക് അടിയന്തരമായി തിരിച്ചുവിളിച്ചത്. സാധാരണ വിദേശത്തെ യുഎസ് സേനാതാവളങ്ങളില്‍ ആക്രമണസാധ്യത ഉണ്ടായാല്‍ സമീപത്തെ മറ്റേതെങ്കിലും രാജ്യത്തെ സൈനികകേന്ദ്രങ്ങളിലേക്കാണ് വിമാനങ്ങളും ആളുകളെയും മാറ്റാറ്. എന്നാല്‍ യുകെയിലുണ്ടായിരുന്ന പോര്‍വിമാനങ്ങളെല്ലാം അമേരിക്കയിലേക്ക് തന്നെ തിരിച്ചുവിളിച്ചതും അമ്പരപ്പുണ്ടാക്കിയിട്ടുണ്ട്.

സെപ്റ്റംബർ 27-നാണ് ഗ്ലോസ്റ്റർഷെയറിലെ ഫെയർഫോർഡ് വ്യോമതാവളത്തിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിച്ച മൂന്ന് വാഹനങ്ങൾ പോലീസ് തടഞ്ഞത്. ലണ്ടനിൽ നിന്നുള്ള 23-നും 25-നും ഇടയിൽ പ്രായമുള്ള അഞ്ച് ബ്രിട്ടീഷ് പൗരന്മാരാണ് ഈ വാഹനങ്ങളില്‍ ഉണ്ടായിരുന്നത്. ഇവരെ അപ്പോള്‍ത്തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച ലണ്ടനിൽ നിന്നാണ് ബ്രിട്ടീഷ്-ഇറാനിയൻ വംശജനായ ഇരുപത്തിയഞ്ചുകാരനെ ഭീകരവിരുദ്ധസേന അറസ്റ്റ് ചെയ്തത്. സ്ഫോടകവസ്തുക്കൾ കൈവശം വെച്ചതും ഭീകരാക്രമണ ഗൂഢാലോചനയും ഉള്‍പ്പെടെ ഗുരുതര കുറ്റങ്ങള്‍ എഫ്ഐആറില്‍ ചേര്‍ക്കുകയും ചെയ്തു. എന്നാല്‍ അന്വേഷണ തന്ത്രത്തിന്റെ ഭാഗമെന്ന് വിശദീകരിച്ച് പിടികൂടിയ ആറുപേർക്കും യുകെ പോലീസ് ജാമ്യം അനുവദിച്ചു. ഇത് വലിയ വിവാദങ്ങൾക്കാണ് തിരികൊളുത്തിയിരിക്കുന്നത്.

B 1B Lancer bomber departs RAF Fairford airbase, after police declared a major incident at the base and arrested several men on suspicion of offences under the Explosives Act, who have since been released on bail, in Fairford, Gloucestershire, Britain, September 29, 2026. REUTERS/Toby Shepheard

പെന്‍റഗണ്‍ നിര്‍ദേശത്തെത്തുടര്‍ന്ന് ഫെയര്‍ഫോഡ് വ്യോമതാവളത്തില്‍ നിന്ന് യാത്രതിരിക്കുന്ന ബി–1 ബോംബര്‍ വിമാനം

സംഭവത്തില്‍ ഇറാനെതിരെ തെളിവുണ്ടെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ആൻഡി ബേണം അവകാശപ്പെട്ടു. ആക്രമണനീക്കത്തിനുപിന്നിൽ വിദേശ ശക്തിയുടെ കരങ്ങളുണ്ടെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും ആരോപിച്ചു. പ്രതികൾക്ക് ജാമ്യം നൽകിയ യുകെ പോലീസിന്റെ നടപടിയെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രൂക്ഷമായി വിമർശിച്ചു. ‘അമേരിക്കയിലായിരുന്നുവെങ്കിൽ അവർക്ക് ഒരിക്കലും ജാമ്യം ലഭിക്കില്ലായിരുന്നു’ എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.

എന്നാൽ ആരോപണങ്ങൾ ടെഹ്‌റാൻ പൂർണ്ണമായും തള്ളി. ടെഹ്റാനിലെ യുകെ സ്ഥാനപതിയെ വിദേശകാര്യമന്ത്രാലയത്തില്‍ വിളിച്ചുവരുത്തി ഇറാന്‍ ഭരണകൂടം പ്രതിഷേധം അറിയിച്ചു. ബ്രിട്ടണ്‍ തെറ്റായ സമീപനം തിരുത്തണമെന്ന് ഇറാന്റെ വിദേശകാര്യ സഹമന്ത്രി മാജിദ് തഖ്ത്-റവഞ്ചി ആവശ്യപ്പെട്ടു.

An LTV (light tactical vehicle) operates at the perimiter of the RAF Fairford airbase, after police declared a major incident at the base and arrested several men on suspicion of offences under the Explosives Act, who have since been released on bail, in Fairford, Gloucestershire, Britain, September 29, 2026. REUTERS/Toby Shepheard

ഭീകരാക്രമണ ഭീഷണിയെത്തുടര്‍ന്ന് RAF ഫെയര്‍ഫോഡ് വ്യോമതാവളത്തിന്‍റെ പരിസരത്ത് റോന്തുചുറ്റുന്ന യുകെ പൊലീസിന്‍റെ കവചിതവാഹനം

പിൻവാങ്ങൽ എന്തുകൊണ്ട്?

പോര്‍വിമാനങ്ങള്‍ പിന്‍വലിച്ചത് രാഷ്ട്രീയ തീരുമാനമല്ലെന്നും, സൈനിക ആസ്തികളുടെ സുരക്ഷ മുൻനിർത്തി സൈനിക തലത്തിൽ എടുത്ത തീരുമാനമാണെന്നും യുഎസ് വൃത്തങ്ങൾ പറഞ്ഞു. പതിറ്റാണ്ടുകളായി യുഎസ് വ്യോമസേനയുടെ പ്രധാന ഫോർവേഡ് ഓപ്പറേറ്റിംഗ് താവളമാണ് ഫെയർഫോർഡ്. ആഴത്തിലുള്ള ഭൂഗർഭ ആയുധപ്പുരകൾ തകർക്കാൻ ശേഷിയുള്ള 'ബങ്കർ ബസ്റ്റർ' ബോംബുകളും ക്രൂയിസ് മിസൈലുകളും വഹിക്കുന്ന ബി-1 ബോംബറുകളാണ് ഇവിടെ നിലയുറപ്പിച്ചിരുന്നത്. വിമാനങ്ങൾ പിൻവലിച്ചെങ്കിലും ലോകത്തെവിടെയും ഏത് നിമിഷവും പ്രഹരം ഏൽപ്പിക്കാൻ അമേരിക്കൻ വ്യോമസേന പൂർണ്ണ സജ്ജമാണെന്ന് പെന്റഗൺ അവകാശപ്പെട്ടു.

US Withdraws All B-1 Bombers from UK RAF Fairford Base Amid Terror Threat:

The United States has abruptly withdrawn its fleet of B-1 supersonic bombers from the RAF Fairford airbase in Gloucestershire, UK, redeploying them back to American soil. This operational decision follows a major counter-terrorism investigation triggered by three suspicious vehicles intercepted near the strategic base on September 27. British authorities arrested six suspects on explosives and terrorism-related allegations, later releasing them on bail—a move that drew sharp criticism from Donald Trump. UK Prime Minister Andy Burnham and US Secretary of State Marco Rubio pointed to suspected Iranian foreign involvement, though Tehran has denied any connection to the incident.