Sand artist Sudarsan Pattnaik creates a sand art of Captain Smit Machchhar, at Puri Beach, in Puri, Odisha, Thursday, Oct. 1, 2026. Captain Machchhar, who survived a cockpit assault on a flydubai flight on Sept. 30, was hailed globally for saving 174 passengers and crew after opening the cockpit door despite severe injuries. (PTI Photo)(PTI10_01_2026_000384B)
ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്ക് പറന്ന ഫ്ലൈദുബായ് വിമാനത്തിന്റെ കോക്പിറ്റില്‍ നടന്ന ആക്രമണത്തിനു പിന്നില്‍ ഇറാന് പങ്കുണ്ടായേക്കാമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അതേസമയം ആക്രമണം നടത്തിയ കോ പൈലറ്റിന് ഇറാനുമായോ മറ്റ് വിദേശ സംഘടനകളുമായോ ബന്ധമുണ്ടെന്ന് സ്ഥിരീകരിക്കാന്‍ തക്ക തെളിവുകളൊന്നും നിലവില്‍ ലഭിച്ചിട്ടില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു പറഞ്ഞു.
Also Read: ‘കണ്ണുതുറന്നപ്പോള്‍ പൂര്‍ണനഗ്ന, ചുറ്റും കുറേ പുരുഷന്‍മാര്‍, കാമുകനൊപ്പം തുടങ്ങിയ ലൈംഗികബന്ധം കൂട്ടബലാത്സംഗമായി മാറി
ഒമാൻ സ്വദേശിയായ കോ-പൈലറ്റാണ് ആക്രമണം നടത്തിയത്. വിമാനം പറക്കുന്നതിനിടെ കോക്പിറ്റിനുള്ളില്‍വച്ചുണ്ടായ ആക്രമണത്തിനിടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്മിത് മച്ഛാറിന് ഗുരുതരമായി പരുക്കേറ്റു. മഴുവിനു സമാനമായ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചായിരുന്നു ആക്രമണം നടത്തിയത്. പിന്നാലെ ജീവനക്കാരും യാത്രക്കാരും ചേര്‍ന്ന് കോ പൈലറ്റിനെ ബലപ്രയോഗത്തിലൂടെ കീഴടക്കി. തുടര്‍ന്ന് രണ്ട് റിസര്‍വ് പൈലറ്റുമാര്‍ ചേര്‍ന്ന് വിമാനം സൗദിയില്‍ സുരക്ഷിതമായി ലാന്‍ഡിങ് നടത്തുകയായിരുന്നു.
സംഭവത്തില്‍ ഇറാന് പങ്കുണ്ടോയെന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് അതേ എന്നുമറുപടി പറഞ്ഞ ട്രംപ് അത് അന്വേഷിച്ചുവരികയാണെന്നും കൂട്ടിച്ചേര്‍ത്തു. ആക്രമണം നടത്തിയ കോ പൈലറ്റിന് തീവ്രവാദ ബന്ധമുണ്ടായേക്കാമെന്നും ട്രംപ് പറഞ്ഞു. അതേസമയം ആക്രമണത്തെ ചെറുത്ത ഇന്ത്യന്‍ ക്യാപ്റ്റനെ യഥാര്‍ത്ഥ നായകന്‍ എന്നും ട്രംപ് വിശേഷിപ്പിച്ചു.
എന്നാല്‍ കോ പൈലറ്റിന് ഇറാനുമായോ മറ്റേതെങ്കിലും ശക്തികളുമായോ ബന്ധമുണ്ടെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാകൂവെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു പറഞ്ഞു. അതേസമയം തന്നെ ആക്രമണം നടത്തിയ കോ പൈലറ്റ് സ്വയം തീവ്രവാദ വഴിയിലേക്ക് തിരിഞ്ഞ ആളാണെന്നും നെതന്യാഹു സ്ഥിരീകരിച്ചു. സംഭവം ഭീകരാക്രമണമാണോ എന്ന കാര്യത്തിൽ യു.എ.ഇ ഭരണകൂടവും അന്താരാഷ്ട്ര അന്വേഷണ ഏജൻസികളും സംയുക്തമായി അന്വേഷണം നടത്തിവരികയാണ്.
അതേസമയം മധ്യസ്ഥർ വഴിയുള്ള നയതന്ത്ര നീക്കങ്ങൾ പരാജയപ്പെട്ടാൽ യുഎസിനും സഖ്യകക്ഷികൾക്കുമെതിരെ വിനാശകരമായ പ്രത്യാക്രമണം അഴിച്ചുവിടാൻ തയാറാണെന്ന് ഇറാന്റെ മുന്നറിയിപ്പ്. യുഎൻ പൊതുസഭയ്ക്ക് ശേഷം തിരിച്ചെത്തിയ പ്രസിഡന്റ് മസൂദ് പെസഷ്കിയാന്‍ സൈനിക നേതൃത്വവുമായി തിരിച്ചടി പദ്ധതികൾ ചർച്ച ചെയ്തതായാണ് റിപ്പോർട്ട്. ഇതിനിടെ, ഒമാൻ തീരത്ത് കപ്പലുകൾക്കിടയിൽ ഇന്ധനം മാറ്റുന്നതിനിടെ അഡ്നോക് നിയന്ത്രണത്തിലുള്ളവ ഉള്‍പ്പടെ മൂന്ന് എണ്ണ ടാങ്കറുകൾക്ക് നേരെ വ്യോമാക്രമണം ഉണ്ടായി.
യുഎസ് ആക്രമണത്തിന് മുതിർന്നാൽ അമേരിക്കൻ സൈനിക താവളങ്ങൾക്കും സഖ്യരാജ്യങ്ങളുടെ തന്ത്രപ്രധാന കേന്ദ്രങ്ങൾക്കും നേരെ കനത്ത പ്രത്യാക്രമണം നടത്താനാണ് ഇറാന്റെ നീക്കം. യുഎൻ പൊതുസഭ കഴിഞ്ഞെത്തിയ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ മുതിർന്ന സൈനിക ഉദ്യോഗസ്ഥരുമായി പദ്ധതികൾ വിലയിരുത്തി. എന്നാൽ ചർച്ചകളിൽ നിന്ന് ഇറാൻ ഒളിച്ചോടില്ലെന്ന് പെസെഷ്കിയാൻ വ്യക്തമാക്കി.
അതേസമയം, ഖത്തറും ഒമാനും നടത്തുന്ന മധ്യസ്ഥ ശ്രമങ്ങൾ നിർണായക ഘട്ടത്തിലാണ്. ഇതിനിടെ, ഇറാന്റെ പുതിയ പരമോന്നത നേതാവ് ആയത്തുല്ല മുജ്തബ ഖമനയി പൂർണ ആരോഗ്യവാനാണെന്ന് അദ്ദേഹത്തിന്റെ കുടുംബം അറിയിച്ചു. ആക്രമണങ്ങളിൽ അദ്ദേഹത്തിന് പരുക്കേറ്റെന്ന അഭ്യൂഹങ്ങൾ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കിയ ഇറാൻ, ഇറാഖിൽ നിന്നുള്ള യുഎസ് സൈന്യത്തിന്റെ പിന്മാറ്റത്തെ ചരിത്രപരമായ വിജയമെന്നാണ് വിശേഷിപ്പിച്ചത്.
മറുഭാഗത്ത് യുദ്ധഭീതി ഇരട്ടിയാക്കി ഒമാൻ തീരത്ത് മൂന്ന് എണ്ണ ടാങ്കറുകൾക്ക് നേരെ മിസൈൽ-ഡ്രോൺ ആക്രമണമുണ്ടായി. അൽ റുവൈസിൽ നിന്നുള്ള ഡീസലുമായി എത്തിയ ഒരു ടാങ്കറും, ഇറാഖിൽ നിന്നുള്ള ക്രൂഡ് ഓയിലും സൗദിയിലെ ജുബൈലിൽ നിന്നുള്ള പെട്രോളിയം ഉൽപ്പന്നങ്ങളും വഹിച്ച മറ്റു രണ്ട് കപ്പലുകളുമാണ് ആക്രമിക്കപ്പെട്ടത്. ഇതിൽ രണ്ടെണ്ണം അഡ്നോക് ലോജിസ്റ്റിക്സ് ആൻഡ് സർവീസസ് നിയന്ത്രിക്കുന്നവയാണ്. ആക്രമണത്തിൽ കപ്പലുകൾക്ക് കേടുപാടുകൾ സംഭവിച്ചെങ്കിലും ജീവനക്കാർ സുരക്ഷിതരാണെന്നാണ് റിപ്പോർട്ട്.