Image Credit: X

Image Credit: X

  • 'പതിവുപോലെ പാക്കിസ്ഥാന്‍ ഹാഷിം മൂസയുടെ വ്യാജനെ ഇറക്കി. മൂസയെ ഇനി ഒരിക്കലും ആരും കാണാന്‍ പോകുന്നില്ല. പാക്കിസ്ഥാന് ഇത്തരം നാടകങ്ങള്‍ നടത്തി നല്ല ശീലമാണ്'

ലഷ്കര്‍ ഭീകരന്‍ ഹാഷിം മൂസയെ ഇന്ത്യ വധിച്ചതിന് പിന്നാലെ ഹാഷിം മൂസ കൊല്ലപ്പെട്ടിട്ടില്ലെന്ന് വാദിക്കാന്‍ ഡ്യൂപ്പിനെ ഇറക്കി നാണംകെട്ട് പാക്കിസ്ഥാന്‍. ജമ്മുകശ്മീരിലെ ബുദ്ഗാം ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാസൈന്യം കഴിഞ്ഞ ദിവസം പാക് ഭീകരനായ ഹാഷിം മൂസയെ വധിച്ചിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിന്‍റെ മുഖ്യ സൂത്രധാരനും ഇയാളായിരുന്നു. 

ബുദ്ഗാമില്‍ ഇന്ത്യ ലഷ്കര്‍ ഭീകരരെ വധിച്ചതിന് പിന്നാലെ മൂസ കൊല്ലപ്പെട്ടില്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ കാഴ്ചയില്‍ സാമ്യമുണ്ടെന്ന് തോന്നിപ്പിക്കുന്ന ആളുമായി ഡിജി ഐപിഎസ്ആര്‍ ലഫ്റ്റന്‍റ് ജനറല്‍ അഹമ്മദ് ഷരീഫ് ചൗധരി നടത്തിയ വാര്‍ത്താസമ്മേളനമാണ് പൊളിഞ്ഞത്. താന്‍ ഹാഷിം മൂസ (മുഹമ്മദ് ആസിഫ്) ആണെന്നായിരുന്നു വന്നിരുന്ന ആള്‍ അവകാശപ്പെട്ടത്. 2000ത്തില്‍ താന്‍ പാക്കിസ്ഥാന്‍ സൈന്യത്തില്‍ ചേര്‍ന്നുവെന്നും 2005 ല്‍ എസ്എസ്ജിയില്‍ എത്തിയെന്നും 18 വര്‍ഷത്തെ സേവനത്തിന് ശേഷം 2023 ല്‍ വിരമിച്ചുവെന്നും ഇതാ ജീവനോടെ നിങ്ങളുടെ മുന്നിലിരിക്കുന്നു'വെന്നും അവകാശപ്പെട്ടു.

അതേസമയം പാക്കിസ്ഥാന്‍ വാര്‍ത്താസമ്മേളനത്തിനെത്തിച്ച വ്യക്തിയുടെ മുഖഭാവങ്ങള്‍ വിദഗ്ധര്‍ മൂസയുടേതുമായി ചേര്‍ത്ത് വച്ച് പരിശോധിച്ചപ്പോള്‍ പാക് നാടകം പൊളിഞ്ഞു. ചെവി, മൂക്ക്, കണ്ണിന്‍റെ രൂപം എന്നിവയിലാണ് വലിയ വ്യത്യാസങ്ങള്‍ കണ്ടെത്തിയത്. 'പതിവുപോലെ പാക്കിസ്ഥാന്‍ ഹാഷിം മൂസയുടെ വ്യാജനെ ഇറക്കി. മൂസയെ ഇനി ഒരിക്കലും ആരും കാണാന്‍ പോകുന്നില്ല. പാക്കിസ്ഥാന് ഇത്തരം നാടകങ്ങള്‍ പുത്തരിയല്ല'- റിട്ട. മേജര്‍ ജനറല്‍ ഹര്‍ഷ കകര്‍ എക്സില്‍ കുറിച്ചു. ബ്രിഗേഡിയര്‍ ബ്രിജേഷ് പാണ്ഡെയും പാക്കിസ്ഥാനെ പരിഹസിച്ച് രംഗത്തെത്തി. 'എത്ര മൂസമാര്‍ ഇനി പാക്കിസ്ഥാന്‍റെ കസ്റ്റഡിയിലുണ്ട്? പാക്കിസ്ഥാനി കോര്‍ കമാന്‍ഡര്‍ ആണോ അടുത്തിരിക്കുന്നത്' എന്നായിരുന്നു പാണ്ഡെയുടെ ട്വീറ്റ്.

പീര്‍ പഞ്ചാലിലും കശ്മീര്‍ താഴ്​വരയിലും നിരവധി നിരപരാധികളുടെയും സുരക്ഷാസൈന്യത്തിന്‍റെയും ജീവന്‍ അപഹരിച്ച ഭീകരനാണ് ഹാഷിം മൂസ. ബുധനാഴ്ച യുസ്മാര്‍ഗില്‍ നടന്ന ഏറ്റുമുട്ടലിലാണ് മൂസയെ ഇന്ത്യ വധിച്ചത്. പഹല്‍ഗാമില്‍ 25 ഇന്ത്യക്കാരുടെ ജീവന്‍ കവര്‍ന്ന ഭീകരാക്രമണത്തിന്‍റെ സൂത്രധാരനും മൂസയായിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിന് നേതൃത്വം നല്‍കിയ നാല് ഭീകരരെയും വ്യത്യസ്ത ഏറ്റുമുട്ടലുകളിലായി സുരക്ഷാസൈന്യം വധിച്ചിരുന്നു. ഈ സംഘത്തിലെ പ്രധാനിയും ജീവനോടെ ശേഷിച്ചിരുന്നയാളുമാണ് മൂസ. അതുകൊണ്ട് തന്നെ മൂസയെ വധിക്കാന്‍ കഴിഞ്ഞത് സൈന്യത്തിന്റെ നേട്ടമാണ്.

ENGLISH SUMMARY:

Pakistan faced criticism after presenting a man claiming to be Lashkar-e-Taiba terrorist Hashim Musa, following reports that Indian security forces had killed him in an encounter in Jammu and Kashmir's Budgam district. The individual appeared at a press conference addressed by Pakistan's military spokesperson, Lieutenant General Ahmed Sharif Chaudhry, claiming to be Musa, also known as Muhammad Asif, and asserting that he had served in the Pakistan Army before retiring in 2023. However, Indian military experts reportedly pointed out differences in the facial features, including the ears, nose and eyes, of the man presented and those of Hashim Musa. Retired Major General Harsha Kakar and Brigadier Brijesh Pandey criticised Pakistan's claims, while Indian security forces described Musa's reported killing in the Yusmarg encounter as a significant achievement, given his alleged role in the Pahalgam terror attack.