ടെല്‍ അവീവിലേക്കുള്ള ഫ്ലൈദുബായ് വിമാനത്തില്‍ ഒമാനി പൗരനായ കോ–പൈലറ്റ് നടത്തിയ അതിക്രമത്തിനു പിന്നില്‍ ഇസ്രയേലിന്‍റെ ഭാഗത്തു നിന്നുള്ള സുരക്ഷ വീഴ്ചയും കാരണം. നയതന്ത്ര ബന്ധമില്ലാത്ത രാജ്യങ്ങളിലെ പൈലറ്റുമാര്‍ക്ക് രാജ്യത്തേക്ക് പറക്കാന്‍ വിലക്കുണ്ടെങ്കിലും ഇതുലംഘിച്ച് നിരവധി ഒമാനി പൈലറ്റുമാര്‍ ടെല്‍അവീവ് വിമാനങ്ങള്‍ പറത്തിയതായി ഇസ്രയേല്‍ മാധ്യമമായ ചാനല്‍ 12 റിപ്പോര്‍ട്ട് ചെയ്തു. ഇക്കാര്യം പരിശോധിക്കുന്നതില്‍ ഇസ്രയേല്‍ സുരക്ഷാഏജന്‍സിയായ ഷിന്‍ ബെതിന് വീഴ്ചയുണ്ടായി എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
Also Read: നെതന്യാഹു തോല്‍വി മണത്തു; ഫ്ലൈദുബായ് സംഭവം ഇസ്രയേലിന്‍റെ 'ഫോൾസ് ഫ്ലാഗ് ഓപ്പറേഷൻ'
ദുബായിൽ നിന്നുള്ള ഫ്ലൈദുബായ് വിമാനത്തിലുണ്ടായ സംഭവങ്ങളെ തുടര്‍ന്നുണ്ടായ അന്വേഷണത്തിലാണ് കണക്കുകൾ പുറത്തുവന്നത്. ഇസ്രയേലുമായി നയതന്ത്ര ബന്ധമില്ലാത്ത രാജ്യങ്ങളിലെ പൈലറ്റുമാര്‍ രാജ്യത്തേക്ക് പറക്കുന്നത് തടയാന്‍ സുരക്ഷാഏജന്‍സിയായ ഷിന്‍ ബെറ്റിന് സാധിച്ചില്ലെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. എബ്രഹാം കരാറില്‍ ഒപ്പുവെയ്ക്കാത്ത ഒമാനുമായി ഇസ്രയേലിന് ഔദ്യോഗിക നയതന്ത്ര ബന്ധമില്ല. ഈ സഹാചര്യത്തിലാണ് ഒമാന്‍ പൈലറ്റ് വിമാനം പറത്തിയതും ആക്രമണമുണ്ടായതും.
നേരത്തെ കര്‍ശനമായിരുന്ന പരിശോധനകള്‍ ഇസ്രയേല്‍ ഉപേക്ഷിക്കുകയും വിമാനകമ്പനികള്‍ ഇക്കാര്യം നടപ്പിലാക്കുമെന്ന് പ്രതീക്ഷിക്കുകയും ചെയ്തു. എന്നാല്‍ ഫ്ലൈദുബായ് എയര്‍ലൈന്‍സിന് നിബന്ധനയെ പറ്റി ഓര്‍മപ്പെടുത്തല്‍ നല്‍കിയതല്ലാതെ ഷിന്‍ബെറ്റ് പൈലറ്റുമാരുടെ പശ്ചാത്തലം പരിശോധിച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ട് ചെയ്തു.
Also Read: 'എന്നെ കൊല്ലൂ, അയാള്‍ അലറി'! ഒമാനി പൈലറ്റിനെ തങ്ങള്‍ക്ക് വേണമെന്ന് ഇസ്രയേല്‍
ഫ്ലൈദുബായ് വിമാനത്തിൽ നിന്നുള്ള ഭീഷണികളെ പറ്റി ഷിൻ ബെറ്റ് മുന്നറിയിപ്പ് നൽകിയിട്ടില്ലെന്നും ലഗേജ് പരിശോധന വർധിപ്പിക്കാൻ മാത്രമാണ് ആവശ്യപ്പെട്ടതെന്നും ഇസ്രായേൽ ഗതാഗത മന്ത്രാലയം വ്യക്തമാക്കി. അതേസമയം, അഞ്ചു മിനിറ്റിനുള്ളിൽ പൈലൈറ്റുമാരുടെ വിവരമെടുക്കാനുള്ള എല്ലാ സംവിധാനങ്ങളും ഉണ്ടെന്നിരിക്കെ ഇക്കാര്യത്തിൽ അവർ കണ്ണടയ്ക്കുകയായിരുന്നുവെന്നും വ്യോമയാന രംഗത്തെ വൃത്തങ്ങളെ ഉദ്ധരിച്ച് ചാനൽ 12 റിപ്പോർട്ട് ചെയ്തു.
പൈലറ്റുമാര്‍ക്ക് എങ്ങനെ വിമാനം പറത്താന്‍ അനുമതി ലഭിച്ചു എന്നകാര്യം ഇസ്രയേല്‍ പരിശോധിക്കുന്നുണ്ട്. ജീവനക്കാരുടെ വ്യക്തിവിവരങ്ങള്‍ മുന്‍കൂട്ടി ലഭിച്ചോ എന്നും വിമാന സര്‍വീസുകള്‍ക്ക് അനുമതി നല്‍കിയ ഏജന്‍സികള്‍ക്ക് ഒമാനി പൗരനായ പൈലറ്റിനെ പറ്റി അറിഞ്ഞിരുന്നോ എന്നീ കാര്യങ്ങളും ഇസ്രയേല്‍ അന്വേഷിക്കുന്നുണ്ട്.