Image: X

  • ഗുജറാത്ത് സ്വദേശിയായ ക്യാപ്റ്റന്‍ സ്മിത് മച്ഛാറിനെ വിദഗ്ധ ചികില്‍സയ്ക്കായും സംഭവത്തിലെ തുടരന്വേഷണത്തിന്‍റെ ഭാഗമായും യുഎഇയിലേക്ക് മാറ്റിയിരിക്കുകയാണ്. നിലവില്‍ അദ്ദേഹത്തിന്‍റെ അവസ്ഥ ഗുരുതരമല്ലെന്നും ആശങ്കപ്പെടാനില്ലെന്നും ഡോക്ടര്‍മാര്‍

കോക്പിറ്റില്‍ വച്ച് കുത്തേറ്റതിന് പിന്നാലെ ഫ്ലൈ ദുബായ് ക്യാപ്റ്റന്‍ സ്മിത് മച്ഛാര്‍ സഹായം അഭ്യര്‍ഥിച്ച് ജീവനക്കാരെ വിളിക്കുന്ന വിഡിയോ പുറത്ത്. നിലവിളി കേട്ടാണ് വിമാനത്തിലുണ്ടായിരുന്ന ഇസ്രയേലി പ്ലമര്‍ കോക്പിറ്റില്‍ കടക്കുകയും അക്രമിയായ സഹപൈലറ്റിനെ കീഴ്​പ്പെടുത്തുകയും ചെയ്തത്. ഇസ്രയേലി മാധ്യമമായ i24 പുറത്തുവിട്ട വിഡിയോയിലാണ് മച്ഛാര്‍ സഹായം അഭ്യര്‍ഥിക്കുന്നതായുള്ളത്. 

കോക്പിറ്റില്‍ താന്‍ കടക്കുമ്പോള്‍ മച്ഛാര്‍ നിലത്ത് രക്തത്തില്‍ കുളിച്ച കിടക്കുകയായിരുന്നുവെന്നും കഴുത്തും കൈയും ഏറെക്കുറെ മുറിഞ്ഞ നിലയിലായിരുന്നുവെന്നും വിമാനത്തിലുണ്ടായിരുന്ന ഡോക്ടര്‍ മുസേവ് ഇന്ത്യ ടുഡേയോട് വെളിപ്പെടുത്തി. 'അവന്‍ എന്നെ കുറേ അടിച്ചു, എന്‍റെ കൈ അനക്കാന്‍ പറ്റുന്നുണ്ട്. പക്ഷേ ഇത് നോക്കൂ, കൈ മടക്കാന്‍ പറ്റുന്നില്ല' എന്ന് മുറിവേറ്റ് രക്തം വാര്‍ന്നൊലിക്കുമ്പോള്‍ മച്ഛാര്‍ സഹയാത്രക്കാരോട് പറയുന്നത് കേള്‍ക്കാം. 'ഉറങ്ങല്ലേ, താഴെയെത്തുന്നത് വരെ ഉണര്‍ന്നിരിക്കൂ' എന്ന് യാത്രക്കാരില്‍ ഒരാള്‍ പറയുന്നതും വിഡിയോയില്‍ കേള്‍ക്കാം. 

മച്ഛാറിെന ആക്രമിച്ച സഹ പൈലറ്റും രക്തത്തില്‍ കുളിച്ച് തൊട്ടടുത്ത് കിടക്കുന്നത് വിഡിയോയില്‍ കാണാം. യാത്രക്കാര്‍ കീഴ്പ്പെടുത്തിയപ്പോള്‍ ഇയാള്‍ 'എന്നെ കൊല്ലൂ'വെന്ന് ആക്രോശിച്ചതായി നേരത്തെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു അവകാശപ്പെട്ടിരുന്നു. 

ഗുജറാത്ത് സ്വദേശിയായ ക്യാപ്റ്റന്‍ സ്മിത് മച്ഛാറിനെ വിദഗ്ധ ചികില്‍സയ്ക്കായും സംഭവത്തിലെ തുടരന്വേഷണത്തിന്‍റെ ഭാഗമായും യുഎഇയിലേക്ക് മാറ്റിയിരിക്കുകയാണ്. നിലവില്‍ അദ്ദേഹത്തിന്‍റെ അവസ്ഥ ഗുരുതരമല്ലെന്നും ആശങ്കപ്പെടാനില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. 

ദുബായില്‍ നിന്നും ടെല്‍ അവീവിലേക്ക് പുറപ്പെട്ട വിമാനം ജോര്‍ദാന്‍ അതിര്‍ത്തി കടന്നതോടെയാണ് സഹപൈലറ്റ് ക്യാപ്റ്റനെ മാരകായുധം ഉപയോഗിച്ച് ആക്രമിച്ചത്. ഇത് പേനാക്കത്തിയായിരുന്നോ അതോ ഫ്ലൈറ്റിനുള്ളിലെ ഫയര്‍ ആക്സ് ആയിരുന്നോ എന്നതില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. വിമാനം പെട്ടെന്ന് 17000 അടിയോളം താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. ഹൈജാക്ക് അലര്‍ട്ട് പുറപ്പെടുവിച്ചതിന് പിന്നാലെ സൗദിയിലെ തബൂക്ക് വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങും നടത്തി. വിമാനത്തിനുള്ളില്‍ തന്നെയുണ്ടായിരുന്ന ഫ്ലൈ ദുബായുടെ രണ്ട് പൈലറ്റുമാരാണ് നിയന്ത്രണം ഏറ്റെടുത്ത് വിമാനം സുരക്ഷിതമായി നിലത്തിറക്കിയത്.

ENGLISH SUMMARY:

A video released by Israeli media outlet i24 reportedly shows Flydubai captain Smith Machhar calling for help after being attacked by his co-pilot inside the cockpit during a Dubai–Tel Aviv flight. An Israeli plumber travelling as a passenger reportedly entered the cockpit after hearing the captain's cries and helped restrain the attacker, while passengers and a doctor assisted the injured pilot. Machhar, who sustained serious injuries to his neck and hand, was transferred to the UAE for further treatment and investigation, with doctors stating that his condition was not critical. The aircraft, which reportedly plunged nearly 17,000 feet after the attack near the Jordanian border, issued a hijack alert and made an emergency landing in Tabuk, Saudi Arabia, where two other Flydubai pilots took control and landed the plane safely