AI Generated Image

AI Generated Image

  • ലൈംഗികബന്ധത്തിനിടെ ശ്വാസംമുട്ടി 16കാരിയുടെ മരണം. ചെറുപ്പക്കാര്‍ക്കിടെയില്‍ പുതിയ രീതി, പഠനങ്ങളും സര്‍വേകളും ചര്‍ച്ചയാകുന്നു

ഓസ്ട്രേലിയയില്‍ ലൈംഗികബന്ധത്തിനിടെ പതിനാറുകാരി ശ്വാസംമുട്ടി മരിച്ച സംഭവത്തില്‍ നടന്ന പഠനങ്ങളും സര്‍വേകളും വിപുലമായ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുന്നു. ഒരു മാസം മുന്‍പാണ് ദാരുണസംഭവം ഉണ്ടായത്. അന്ന് ഏറെ ചര്‍ച്ചയായ കേസില്‍ സിഡ്നി പൊലീസ് സമഗ്രമായ അന്വേഷണം നടത്തിയിരുന്നു. നോർത്തേൺ ബീച്ചസിലെ എലനോറ ഹൈറ്റ്‌സിലാണ് സംഭവം. വീട്ടില്‍ ബോധരഹിതയായി കണ്ടെത്തിയ പെണ്‍കുട്ടിയെ എമർജൻസി സർവീസെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Also Read: അമ്മയുടെ മുഖത്ത് ചൂടുവെള്ളമൊഴിച്ച് 'അശ്വതി അച്ചു'; കൂട്ടിന് മകളും; ക്രൂരത കൊല്ലത്ത്

ഈ സംഭവം ഓസ്ട്രേലിയയില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതുറന്നത്. രാജ്യത്തെ ചെറുപ്പക്കാർക്കിടയിൽ സെക്‌‍ഷ്വല്‍ സ്ട്രാന്‍ഗുലേഷന്‍ (sexual strangulation) അഥവാ  ലൈംഗികബന്ധത്തിനിടെ കഴുത്തുഞെരിക്കുന്ന പ്രവണത കൂടിവരികയാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. തലച്ചോറിന് ക്ഷതം, തലവേദന, ഓര്‍മക്കുറവ് എന്നീ അവസ്ഥകള്‍ക്കും ചിലപ്പോള്‍ മരണത്തിനും വരെ ഇത് കാരണമാകുന്നുവെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.  

Also Read: ‘എന്റെ ഓഫര്‍ സ്വീകരിക്കാതെ ഈ തന്ത്രം തുടര്‍ന്നാല്‍ ‘ഫ്രോഡ്’എന്നുതന്നെ വിളിക്കും’

എലനോറ ഹൈറ്റ്‍സിലെ സംഭവത്തില്‍ അന്വേഷണം നടത്തിയ സിഡ്നി പൊലീസ് പക്ഷേ അന്ന് പെണ്‍കുട്ടിയുടെ മരണകാരണം ഔദ്യോഗികമായി പുറത്തുവിട്ടിരുന്നില്ല. ലൈംഗികബന്ധത്തിനിടെ ശ്വാസംമുട്ടിച്ചതാണ് മരണകാരണമെന്ന് സംശയിക്കുന്നതായി പ്രമുഖ ഓസ്‌ട്രേലിയൻ മാധ്യമങ്ങളായ എബിസി, സിഡ്നി മോണിങ് ഹെറാൾഡ് എന്നിവ പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് അന്ന് റിപ്പോർട്ട് ചെയ്തിരുന്നു.

ഇത്തരം പ്രവണതകള്‍ക്കും ദുരന്തങ്ങള്‍ക്കും പോണ്‍ കമ്പനികള്‍ക്കും ഉത്തരവാദിത്തമുണ്ടെന്നാണ് സെക്ഷ്വല്‍ കണ്‍സെന്റ് അഡ്വക്കേറ്റ്, ചാനൽ കോൺടോസ് പ്രതികരിച്ചത്. പോണ്‍ വിഡിയോകളില്‍ സ്ത്രീകളെ അടിക്കുന്നതും കഴുത്തുഞെരിക്കുന്നതും അവര്‍ ആസ്വദിക്കുന്നതായാണ് ചിത്രീകരിക്കുന്നതെന്നും പതിനാറുകാരിയുടെ മരണം ആദ്യത്തെ സംഭവമല്ലെന്നും കോണ്‍ടോസ് പറഞ്ഞു. ലൈംഗികബന്ധത്തിനിടെ കഴുത്തു ഞെരിക്കുന്നത് സുരക്ഷിതമാണെന്നാണ് ചെറുപ്പക്കാര്‍ കരുതുന്നതെന്നും ഏറ്റവും അപകടകരമായ രീതികളാണിതെന്നും കോണ്‍ടോസ് പറയുന്നു. ശരീരത്തിനു പുറത്ത് പരുക്കുകള്‍ കാണില്ലെങ്കിലും തലച്ചോറിന് സ്ഥിരമായ ക്ഷതമേല്‍ക്കാന്‍ ഇത് കാരണമാകുമെന്നും കോണ്‍ടോസ് വ്യക്തമാക്കുന്നു. 

2024ല്‍ ഓസ്ട്രേലിയയിലെ മെല്‍ബണ്‍ സര്‍വകലാശാലയും ക്വീന്‍സ്‌ലാന്റ് സര്‍വകലാശാലയും ചേര്‍ന്ന് നടത്തിയ പഠനത്തിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതായി ബിബിസി ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്ത് പതിനെട്ടിനും മുപ്പത്തഞ്ചിനുമിടയില്‍ പ്രായമുള്ള 57% പേരും ലൈംഗികബന്ധത്തിനിടെ ഒരു തവണയെങ്കിലും ഇത്തരമൊരു അനുഭവത്തിലൂടെ കടന്നുപോയതായാണ് പഠനം വ്യക്തമാക്കിയത്. 4700ഓളം ചെറുപ്പക്കാരില്‍ നടത്തിയ സര്‍വേയിലും സമാനമായ അനുഭവമാണ് എല്ലാവരും പങ്കുവച്ചത്. 

പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിനിടെയുണ്ടായ ഈ ദുരന്തം സിഡ്നി ന്യൂ സൗത്ത് വെയിൽസ് പൊലീസ് ഏറെ ഗൗരവത്തോടെയാണ് സമീപിച്ചതെന്ന് ദ് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് അപകടകരമായ കുറ്റകൃത്യങ്ങളുടെ പരിധിയിലാണ് വരികയെന്നും പരസ്പര സമ്മതമുണ്ടെങ്കിൽ പോലും ഒരാളുടെ ജീവന് അപകടമുണ്ടാക്കുന്നതിനോ ഗുരുതരമായ പരിക്കേൽപ്പിക്കുന്നതിനോ ഇണയ്ക്ക് നിയമപരമായ അനുമതിയില്ലെന്ന് പൊലീസും നിയമ വിദഗ്ദ്ധരും വ്യക്തമാക്കുന്നു. 

ലൈംഗിക സംതൃപ്തിക്കപ്പുറം ഇണയെ ശാരീരികമായി കീഴടക്കാനുള്ള ആവേശം വലിയ മാനസിക ശാരീരിക പ്രയാസങ്ങള്‍ക്ക് കാരണമാകുന്നുവെന്നും പൊലീസും ആരോഗ്യപ്രവര്‍ത്തകരും പറയുന്നു. ഇത്തരം സംഭവങ്ങളെക്കുറിച്ച് രാജ്യത്ത് ചര്‍ച്ചകളും സര്‍വേകളും പഠനങ്ങളും സജീവമാണെങ്കിലും പതിനാറുകാരിയുടെ മരണവും അതിന്‍റെ കൃത്യമായ കാരണവും സംബന്ധിച്ച കൂടുതല്‍ വെളിപ്പെടുത്തലുകള്‍ക്ക് പൊലീസ് തയാറായിട്ടില്ല.

Tragic Death of 16-Year-Old Highlights Growing Trend and Dangers of Sexual Strangulation Among Youth:

A 16-year-old girl in Australia tragically died from suffocation during intercourse, triggering a national debate on the rising trend of sexual strangulation among youth. Studies from Australian universities reveal that over 57% of young adults aged 18 to 35 have experienced non-fatal strangulation during intimate encounters. Experts link this dangerous practice—which can lead to brain damage, memory loss, and death—to the influence of violent adult content. Law enforcement and legal experts emphasize that consent does not legally authorize actions that cause severe injury or loss of life