പ്രതീകാത്മക ചിത്രം. എഐ ഉപയോഗിച്ച് നിര്‍മിച്ചത്.

പ്രതീകാത്മക ചിത്രം. എഐ ഉപയോഗിച്ച് നിര്‍മിച്ചത്.

TOPICS COVERED

  • ആരോഗ്യകരമായ ലൈംഗികത തടവുകാരിൽ മാനസിക നിരാശ കുറയ്ക്കാനും മികച്ച ഉറക്കം നൽകാനും സഹായിക്കുമെന്ന് ഡച്ച് കസ്റ്റോഡിയൽ ഇൻസ്റ്റിറ്റ്യൂഷൻസ് ഏജൻസി വ്യക്തമാക്കി.

നെതര്‍ലന്‍ഡിലെ ജയിലുകളില്‍ വനിതാ തടവുകാര്‍ക്ക് ഇനി മുതല്‍ സെക്സ് ടോയ്സ് ലഭ്യമാകും. ലൈംഗികസംതൃപ്തിക്കായി ടൂത്ത്ബ്രഷ് പോലുള്ളവ അനാരോഗ്യമായ മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ തടവുകാര്‍ക്ക് അണുബാധകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് പദ്ധതി. പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിക്കുന്ന പദ്ധതിയിലൂടെ രാജ്യത്തെ വനിതാ തടവുകാരില്‍ 70 ശതമാനത്തിനും സെക്സ് ടോയ്സ് ലഭ്യമാകും. തടവുകാര്‍ ദുരുപയോഗം ചെയ്യുന്നതിനാല്‍ രാജ്യത്തെ പല ജയിലുകളിലും ഇലക്ട്രോണിക് ടൂത്ത് ബ്രഷുകളുടെ ഉപയോഗമടക്കം വിലക്കിയിരുന്നു. 

തടവുകാര്‍ക്ക് രണ്ടുതരത്തിലുള്ള ഉല്‍പ്പന്നങ്ങളാണ് ലഭ്യമാക്കുക. സാറ്റിസ്ഫയറിന്‍റെ എയര്‍ പ്രഷര്‍ വൈബ്രേറ്ററുകളും ബ്രാന്‍ഡഡല്ലാത്ത ഡില്‍ഡോകളും വിപണി വിലയില്‍ കിട്ടും. ആരോഗ്യകരമായ ലൈംഗികത വഴി മികച്ച ഉറക്കം ലഭിക്കുമെന്നും തടവുകാര്‍ക്ക് നിരാശയില്ലാതെ മുന്നോട്ട് പോകാന്‍ സാധിക്കുമെന്നും പദ്ധതി നടപ്പിലാക്കുന്ന ഡച്ച് കസ്റ്റോഡിയല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ഏജന്‍സി പറഞ്ഞു. 

വനിതാ തടവുകാര്‍ക്ക് ലൈംഗിക ഉല്‍പ്പന്നങ്ങള്‍ നല്‍കുന്നത് ജയിലിലെ സാഹചര്യം മെച്ചപ്പെട്ടതും സുരക്ഷിതവുമാക്കാന്‍ സഹായിക്കുമെന്ന് 2025 ല്‍ ലൈഡൻ സർവകലാശാലയുടെ പഠനത്തില്‍ കണ്ടെത്തിയിരുന്നു. വനിതകളായ തടവുകാര്‍ക്ക് ലൈംഗിക അഭിലാഷങ്ങള്‍ നിറവേറ്റാന്‍ സാധിക്കുന്നില്ലെന്ന് പഠനത്തിലുണ്ടായിരുന്നു. അനാരോഗ്യകരമായ രീതിയില്‍ തടവുകാര്‍ ലൈംഗികആവശ്യങ്ങള്‍ നിറവേറ്റുന്നത് അണുബാധയ്ക്ക് കാരണമാകുന്നതായി ഡോക്ടര്‍മാരും നിരീക്ഷിച്ചിരുന്നു. ഈ കണ്ടെത്തലുകള്‍ക്ക് പിന്നാലെയാണ് പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി ആരംഭിക്കാന്‍ അധികൃതര്‍ തീരുമാനിക്കുന്നത്. 

പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി ഒരു വര്‍ഷം നീണ്ടുനില്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന്‍റെ ഭാഗമായി രാജ്യത്തെ 295 വനിതാ തടവുകാര്‍ക്ക് ലൈംഗിക ഉപകരണങ്ങള്‍ നല്‍കും. മൊത്തം തടവുകാരുടെ 75 ശതമാനം വരുമിത്. ഇതിനു ശേഷം മാത്രമെ ലൈംഗിക ഉപകരണങ്ങള്‍ നല്‍കുന്നത് തുടരണമോ എന്ന് അധികൃതര്‍ തീരുമാനിക്കുകയുള്ളൂ. എന്നാല്‍ ഈ സേവനങ്ങള്‍ പുരുഷ തടവുകാര്‍ക്ക് ലഭ്യമാക്കുന്നതിനെ പറ്റി സൂചനകളൊന്നും തന്നെയില്ല.

ENGLISH SUMMARY:

Dutch prisons are introducing sex toys for female inmates in a pilot project to prevent severe infections caused by unhygienic alternatives like toothbrushes. The initiative aims to cover 70 percent of female prisoners across the country over a one-year trial period. Officials believe that fulfilling sexual well-being and health needs will significantly reduce depression and improve sleep quality behind bars.