Image: Reuters

Image: Reuters

TOPICS COVERED

  • ലോകനേതാക്കള്‍ പ്രസംഗിക്കുമ്പോള്‍ ഇതൊന്നും ശ്രദ്ധിക്കാതെ സിറിയന്‍ പ്രസിഡന്റ്, റീല്‍സ് ആസ്വദിക്കുന്ന നേതാവിന്റെ വിഡിയോ ചര്‍ച്ചയാകുന്നു

ഐക്യരാഷ്ട്രസഭയുടെ വാർഷിക പൊതുസഭയിൽ ലോകനേതാക്കൾ വിഷയം അവതരിപ്പിക്കുന്നതിനിടെ റീല്‍സ് കാണുന്ന സിറിയന്‍ പ്രസിഡന്റിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. കണ്ട് ഇഷ്ടപ്പെടുന്ന റീല്‍സ് പ്രസിഡന്റ് അഹമ്മദ് അൽ-ഷറ  മറ്റാര്‍ക്കോ അയക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. തുർക്കി പ്രസിഡന്റ് റജപ് തയ്യിപ് എർദോഗൻ വേദിയിൽ സംസാരിച്ചുകൊണ്ടിരിക്കെയാണ് അഹമ്മദ് അൽ-ഷറ ഫോണിൽ ഇൻസ്റ്റാഗ്രാമില്‍ മുങ്ങിയിരിക്കുന്നത്. 

Also Read: പൊലീസുകാർക്ക് ഇനി ആഴ്ചയിലൊരു ദിവസം നിർബന്ധിത അവധി; നിർദേശവുമായി എഡിജിപി

കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് സിറിയൻ ഭരണാധികാരി ബാഷർ അൽ അസദിനെ അഹമ്മദ് അല്‍ ഷറ വിമത മുന്നേറ്റത്തിലൂടെ പുറത്താക്കിയത്. മുന്നേറ്റത്തിന് നേതൃത്വം നല്‍കിയ അൽ-ഷറ രാജ്യത്തിന്റെ ഇടക്കാല പ്രസിഡന്റായി ചുമതലയേൽക്കുകയായിരുന്നു. ഏറെ നാളുകള്‍ക്ക് ശേഷമാണ് അദ്ദേഹം സിറിയയുടെ പ്രതിനിധിയായി ഐക്യരാഷ്ട്രസഭയിലെത്തുന്നത്. ഇതിനിടെയാണ് പുതിയ വിവാദം. ഇത് രണ്ടാം തവണയാണ് യു എൻ പൊതുസഭയെ അഭിസംബോധന ചെയ്യാനായി അല്‍ ഷറ എത്തുന്നത്. 

Also Read: 'സെക്സ് സീനുകള്‍ ഷൂട്ട് ചെയ്യുമ്പോള്‍ ഏറ്റവും ചളിപ്പ് തോന്നുന്ന കാര്യമാണത്'

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉൾപ്പെടെ 130ഓളം ലോക നേതാക്കളാണ് ഇത്തവണത്തെ ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. ബംഗ്ലദേശിൽ നിന്നുള്ള ഖലീലുർ റഹ്മാൻ അധ്യക്ഷനായ സെഷനിൽ യു എൻ ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടെറസ് റിപ്പോർട്ട് സമർപ്പിച്ചു. സെഷൻ തുടരുന്നതിനിടയിലാണ് സിറിയൻ പ്രസിഡന്റിന്റെ അശ്രദ്ധമായ പെരുമാറ്റം ക്യാമറയിൽ പതിഞ്ഞതും വലിയ ചർച്ചയാകുന്നതും. 

Syrian President Ahmed al-Sharaa Caught Watching Instagram Reels During UN Summit:

During high-level discussions at the United Nations General Assembly (UNGA), viral footage captured Syrian President Ahmed al-Sharaa distractedly browsing Instagram Reels on his mobile phone. The video caught him actively sending short videos to another user while Turkish President Recep Tayyip Erdoğan was delivering his address on stage. Al-Sharaa assumed Syria's interim leadership following the removal of Bashar al-Assad through a rebel offensive. This incident drew wide criticism and sparked intense debate across social media platforms regarding official decorum at the summit