vishal-bhardwaj

TOPICS COVERED

സിനിമയിലോ വെബ് സീരീസുകളിലോ ഇന്‍റിമേറ്റ് രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ വിശാൽ ഭരദ്വാജ്. റൊമാന്‍റിക്  സീനുകളോ ഇന്റിമേറ്റ് രംഗങ്ങളോ ചിത്രീകരിക്കുന്നത് എപ്പോഴും സംവിധായകർക്കും അഭിനേതാക്കൾക്കും ഒരുപോലെ വെല്ലുവിളിയാണ്. താൻ സംവിധാനം ചെയ്ത ലസ്റ്റ് സ്റ്റോറീസ് 3 ആന്തോളജി ചിത്രത്തിന്‍റെ അനുഭവങ്ങൾ പങ്കുവെക്കുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 

ഇന്റിമസി ഡയറക്ടർമാരുടെ കടന്നുവരവ് സെറ്റുകളിലെ ജോലികൾ എളുപ്പമാക്കിയെന്ന് അദ്ദേഹം പറഞ്ഞു. അത്തരം സംവിധായകർ സെറ്റിൽ ഉണ്ടാകുന്നത് സംവിധായകരെ ഏറെ സ്വതന്ത്രരാക്കുമെന്നും പണ്ടൊക്കെ ഇന്‍റിമേറ്റ് സീനുകള്‍ ആ ചിത്രത്തിന്‍റെ സംവിധായകര്‍ തന്നെയാണ്  കൈകാര്യം ചെയ്തിരുന്നതെന്നും  വിശാൽ കൂട്ടിച്ചേർത്തു.

ആദ്യകാലങ്ങളില്‍ ഇത്തരം രംഗങ്ങൾ ചിത്രീകരിക്കുമ്പോൾ നടിമാർ വന്ന് 'സർ, ചുംബനരംഗങ്ങളില്‍ നാക്ക് ഉപയോഗിക്കുന്നുണ്ടോ? അതൊന്ന് നടനോട് ചോദിക്കാമോ?' എന്ന് ചോദിക്കാറുണ്ടായിരുന്നതായി വിശാൽ ഭരദ്വാജ് പറയുന്നു. ഇത് തനിക്ക് വല്ലാതെ ചളിപ്പ് തോന്നുകാര്യമാണെന്നും നടി ചോദിച്ച ആ ചോദ്യം താൻ എങ്ങനെയാണ് നായകനോട് ചോദിക്കുക എന്ന് ചിന്തിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സിദ്ധാർത്ഥും അതിഥി റാവു ഹൈദരിയും ഒന്നിച്ചഭിനയിക്കുന്ന ചിത്രമാണ് ലസ്റ്റ് സ്റ്റോറീസ് 3. യഥാർത്ഥ ജീവിതത്തിലും ഇരുവരും ദമ്പതികളായതുകൊണ്ട് ചിത്രീകരണം വളരെ എളുപ്പമായിരുന്നുവെന്ന് വിശാൽ ഭരദ്വാജ് കൂട്ടിച്ചേര്‍ത്തു. പരസ്പരം ഏറെ കംഫർട്ടബിൾ ആയതുകൊണ്ട് തന്നെ മുൻകാലങ്ങളിലുണ്ടായിരുന്ന അസ്വസ്ഥതകളുടെ പകുതിയും അവിടെ ഒഴിവായതായി അദ്ദേഹം പറഞ്ഞു.

ENGLISH SUMMARY:

Filmmaker Vishal Bhardwaj discusses the challenges and evolution of filming intimate scenes in cinema and web series, particularly in his anthology film Lust Stories 3. He highlights the positive impact of intimacy directors on set, making the process smoother for both directors and actors and addressing historical actor concerns.