ramayana-movie
  • ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ദൃശ്യവിസ്മയങ്ങളിലൊന്നായി ഒരുങ്ങുന്ന നിതീഷ് തിവാരിയുടെ മെഗാ ബജറ്റ് ചിത്രം ‘രാമായണ – റൈസ് ഓഫ് എ ലജൻഡ്’ കേരളത്തിലെ തിയറ്ററുകളിലെത്തിക്കാൻ പ്രമുഖ വിതരണക്കാരായ എ.വി.എ.

ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ദൃശ്യവിസ്മയങ്ങളിലൊന്നായി ഒരുങ്ങുന്ന നിതീഷ് തിവാരിയുടെ മെഗാ ബജറ്റ് ചിത്രം ‘രാമായണ – റൈസ് ഓഫ് എ ലജൻഡ്’ കേരളത്തിലെ തിയറ്ററുകളിലെത്തിക്കാൻ പ്രമുഖ വിതരണക്കാരായ എ.വി.എ. രൺബീർ കപൂർ, സായ് പല്ലവി, യാഷ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ ആദ്യ ഭാഗം നവംബർ 5ന് തിയറ്ററുകളിൽ റിലീസ് ചെയ്യും.

നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസ്, വിഎഫ്എക്സ് രംഗത്തെ ആഗോള പ്രമുഖരായ ഡിഎൻഇജി, നടൻ യാഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നിവർ സംയുക്തമായാണ് ചിത്രം നിർമിക്കുന്നത്. രണ്ട് ഭാഗങ്ങളിലായി, അഞ്ച് ഭാഷകളിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശമാണ് എ.വി.എ സ്വന്തമാക്കിയിരിക്കുന്നത്.

ചിത്രത്തിൽ ശ്രീരാമനായി രൺബീർ കപൂറും സീതയായി സായ് പല്ലവിയും രാവണനായി യാഷും വേഷമിടുന്നു. മലയാളികളുടെ പ്രിയതാരം ശോഭന കൈകേയിയായും, പഴയ ടെലിവിഷൻ പരമ്പരയിൽ രാമനായി ശ്രദ്ധ നേടിയ അരുൺ ഗോവിൽ ദശരഥനായും എത്തുന്നു. ഇതിഹാസ കഥാപാത്രങ്ങളുടെ പുത്തൻ ദൃശ്യാവിഷ്കാരത്തിനായി ആരാധകർ കാത്തിരിക്കുമ്പോൾ, ചിത്രത്തിന്റെ താരനിരയും സാങ്കേതിക മികവും വലിയ പ്രതീക്ഷകളാണ് ഉയർത്തുന്നത്.

ഹോളിവുഡ് സംഗീത ഇതിഹാസം ഹാൻസ് സിമ്മറും എ.ആർ. റഹ്മാനും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഇന്ത്യൻ ഇതിഹാസമായ രാമായണത്തെ ആഗോള നിലവാരത്തിലുള്ള ദൃശ്യ-ശ്രാവ്യ അനുഭവമായി അവതരിപ്പിക്കാൻ ലക്ഷ്യമിടുന്ന ചിത്രം റിലീസിന് മുന്നോടിയായി തന്നെ സിനിമാപ്രേമികൾക്കിടയിൽ വലിയ ചർച്ചയാകുകയാണ്.

ENGLISH SUMMARY:

Nitesh Tiwari’s ambitious film Ramayana – Rise of a Legend, starring Ranbir Kapoor as Rama, Sai Pallavi as Sita and Yash as Ravana, is scheduled to release its first instalment on November 5. AVA has acquired the film’s Kerala distribution rights. Produced by Prime Focus Studios, DNEG and Monster Mind Creations, the two-part, five-language project also features Shobana and Arun Govil. The collaboration between Hans Zimmer and A.R. Rahman is another major highlight.