swan-song-diana-book
  • ഡയാന രാജകുമാരിയുടെ മരണവാർത്തയറിഞ്ഞ് ചാൾസ് രാജാവ് ലോട്ടറിയടിച്ചതുപോലെ ആഹ്ലാദിച്ചെന്ന് സഹോദരൻ ചാൾസ് സ്പെൻസറുടെ വെളിപ്പെടുത്തൽ. ബക്കിങ്ഹാം കൊട്ടാരത്തിന്റെ പ്രതികരണവും വിശദാംശങ്ങളും വായിക്കാം.

ബ്രിട്ടീഷ് രാജകുടുംബത്തെയും ലോകത്തെയും പിടിച്ചുലച്ച ഡയാന രാജകുമാരിയുടെ മരണവുമായി ബന്ധപ്പെട്ട് നടുക്കുന്ന വെളിപ്പെടുത്തലുകളുമായി ഡയാനയുടെ സഹോദരൻ ചാൾസ് സ്പെൻസർ. ഡയാന അപകടത്തില്‍ മരിച്ച വിവരം അറിഞ്ഞയുടൻ ചാൾസ് രാജകുമാരൻ (ഇപ്പോഴത്തെ ചാൾസ് മൂന്നാമൻ രാജാവ്) അത്യധികം ആഹ്ലാദവാനായിരുന്നുവെന്നും,  ലോട്ടറിയടിച്ചതുപോലെയാണ് അന്ന് അദ്ദേഹം സംസാരിച്ചതെന്നും സ്പെൻസർ തന്റെ പുതിയ ഓർമക്കുറിപ്പിൽ ആരോപിക്കുന്നു.

charles-spencer

ഡയാന രാജകുമാരിയുടെ സഹോദരന്‍ ചാള്‍സ് സ്പെന്‍സര്‍ ഒരു ടിവി അഭിമുഖത്തിനിടെ

ചാൾസ് സ്പെൻസർ രചിച്ച ‘സ്വാൻ സോങ്: ഡയാന, മൈ സിസ്റ്റർ’ (Swan Song: Diana, My Sister) എന്ന പുസ്തകം പുറത്തിറങ്ങിയതിന് പിന്നാലെ ആഗോളതലത്തിൽ വൻ ചർച്ചകൾക്കാണ് തിരികൊളുത്തിയിരിക്കുന്നത്. വിപണിയിലെത്തി മണിക്കൂറുകൾക്കകം തന്നെ പുസ്തകം ബ്രിട്ടനിലെ ആമസോൺ ബെസ്റ്റ് സെല്ലർ പട്ടികയിൽ ഒന്നാമതെത്തി. 

1997-ൽ പാരിസിലുണ്ടായ കാറപകടത്തിൽ ഡയാന മരിച്ച വിവരം സ്ഥിരീകരിച്ചയുടൻ ചാൾസ് രാജകുമാരനുമായി സംസാരിച്ച നിമിഷങ്ങളെക്കുറിച്ചാണ് സ്പെൻസർ പുസ്തകത്തിൽ വെളിപ്പെടുത്തുന്നത്. "ഡയാനയുടെ മരണവാർത്തയറിഞ്ഞ് എന്നെ വിളിച്ച മറ്റുള്ളവരെല്ലാം ഞെട്ടിത്തരിച്ച്, അനുശോചനം പോലും പൂർണമായി പറയാനാവാതെ പതറിയിരുന്നു. എന്നാൽ ചാൾസിന്റെ പ്രതികരണം തികച്ചും വ്യത്യസ്തമായിരുന്നു. അദ്ദേഹം വല്ലാത്തൊരു ഉന്മേഷത്തിലും ആഹ്ലാദത്തിലുമാണ് സംസാരിച്ചത്. എനിക്ക് തോന്നിയത് വലിയ ഭാഗ്യം കൈവന്നതില്‍ സന്തോഷിച്ചയാളെപ്പോലെയായിരുന്നു അദ്ദേഹത്തിന്റെ ശബ്ദമെന്നാണ്." സ്പെൻസർ കുറിച്ചു.

charles-harry-spencer

1997 സെപ്തംബര്‍ ആറിന് ഡയാന രാജകുമാരിയുടെ സംസ്കാരച്ചടങ്ങിനെത്തുന്ന ചാള്‍സ് രാജകുമാരനും (വലത്തേയറ്റം) ഡയാനയുടെ സഹോദരന്‍ ചാള്‍സ് സ്പെന്‍സറും (ഇടത്തേയറ്റം) ഹാരി രാജകുമാരനും

ഇഷ്ടമില്ലാത്ത ഒരാളുടെ വിയോഗത്തിൽ ദുഃഖിക്കുന്നതിനേക്കാൾ, താൻ പ്രണയിച്ച സ്ത്രീയെ (കാമില) സ്വന്തമാക്കാനും വിവാഹം കഴിക്കാനും ഈ മരണം വഴിതുറക്കുമെന്ന ചിന്തയായിരിക്കാം ചാൾസിനെ അന്ന് നയിച്ചതെന്നും സ്പെൻസർ ഓർമിക്കുന്നു. ചരിത്രത്തിന്റെ നേർസാക്ഷി എന്ന നിലയിൽ സത്യാവസ്ഥ വെളിപ്പെടുത്താനാണ് ഈ പുസ്തകം എഴുതിയതെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.

charles-spencer-harry

ഡയാനയുടെ സഹോദരന്‍ ചാള്‍സ് സ്പെന്‍സറും (ഇടത്ത്) ഡയാനയുടെ മകന്‍ ഹാരി രാജകുമാരനും

നിഷേധിച്ച് ബക്കിങ്ഹാം കൊട്ടാരം

വിവാദ പരാമർശങ്ങൾക്കെതിരെ അതിവേഗത്തിലാണ് ബക്കിങ്ഹാം കൊട്ടാരം പ്രതികരിച്ചത്. സഹോദരിയെ നഷ്ടപ്പെട്ടതിന്റെ കടുത്ത വേദന ഒരാളുടെ വിവേകത്തെയും ചിന്താശേഷിയെയും ഓർമകളെയും എങ്ങനെ മങ്ങലേൽപ്പിക്കുമെന്ന് രാജാവിന് പൂർണ ബോധ്യമുണ്ടെന്നായിരുന്നു കൊട്ടാരം വക്താവ് നൽകിയ മറുപടി. ഡയാനയുടെ മരണവുമായി ബന്ധപ്പെട്ട പഴയ മുറിവുകൾ വീണ്ടും കുത്തിപ്പൊക്കി രാജകുടുംബത്തിന് കളങ്കമുണ്ടാക്കാനുള്ള ശ്രമങ്ങളെ പ്രതിരോധിക്കുമെന്നും അവരോടടുത്ത് വൃത്തങ്ങള്‍ പറഞ്ഞു.

swan-song-diana

ചാള്‍സ് സ്പെന്‍സര്‍ എഴുതിയ ‘സ്വാൻ സോങ്: ഡയാന, മൈ സിസ്റ്റർ’ എന്ന പുസ്തകം ബുക്സ്റ്റാളില്‍ വില്‍പനയ്ക്ക് വച്ചിരിക്കുന്നു

1997-ൽ സഹോദരിയുടെ സംസ്കാരച്ചടങ്ങിൽ വികാരനിർഭരമായ അനുസ്മരണ പ്രസംഗം നടത്തി ലോകശ്രദ്ധ നേടിയ ആളാണ് ചാൾസ് സ്പെൻസർ. കാറപകടത്തിൽ ഡയാന മരിച്ച് മൂന്ന് പതിറ്റാണ്ടാകുമ്പോഴും, 'ജനങ്ങളുടെ രാജകുമാരി' (People's Princess) എന്ന വിശേഷണമുള്ള ഡയാനയെക്കുറിച്ചുള്ള ഓരോ വാർത്തയും ഇന്നും ലോകമെമ്പാടുമുള്ള ആരാധകരെ ആകർഷിക്കുന്നുണ്ട്. അതിന്റെ തെളിവാണ് ലണ്ടനിലെ പുസ്തകശാലകളിലേക്ക് ആളുകൾ ഇരച്ചെത്തുന്ന കാഴ്ച.

King Charles Elated at Diana's Death, Claims Brother Charles Spencer in Memoir:

In his new memoir, Swan Song: Diana, My Sister, Charles Spencer claims that the then-Prince of Wales (now King Charles III) sounded "giddily elated" and reacted like a lottery winner upon learning of Princess Diana's death in 1997. Spencer suggests Charles's immediate reaction was driven by the realization that Diana's tragic passing would finally leave him free to marry Camilla. Buckingham Palace swiftly countered the allegations, stating that the king understands how profound fraternal grief can cloud judgment, reason, and memory. The book surged straight to the top of Amazon’s UK bestseller chart as readers rushed to bookshops decades after the global icon's passing.