പ്രമുഖ വാര്‍ത്താ മാധ്യമങ്ങളായ സിഎന്‍എന്നിനും (CNN), പൊളിറ്റിക്കോയ്ക്കും (Politico) എം എസ് നൗവിനും (MS NOW) വൈറ്റ് ഹൗസിലെ വാര്‍ത്താ സമ്മേളനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെ യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന് 'ഷോക്ക് ട്രീറ്റ്മെന്‍റു'മായി യുഎസ് മാധ്യമങ്ങള്‍. നടപടിയില്‍ പ്രതിഷേധിച്ച് വൈറ്റ് ഹൗസില്‍ നിന്നുള്ള റിപ്പോര്‍ട്ടിങ് നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചതായി മറ്റ് മാധ്യമങ്ങള്‍ സംയുക്ത പ്രസ്താവനയിറക്കുകയായിരുന്നു. എബിസി, സിബിഎസ്, സിഎന്‍എന്‍, ഫോക്സ് ന്യൂസ്, എന്‍ബിസി എന്നീ മാധ്യമങ്ങളാണ് നിലപാട് വ്യക്തമാക്കിയത്. ട്രംപിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വിലക്കേര്‍പ്പെടുത്തിയ മൂന്ന് മാധ്യമങ്ങളും മുന്‍പ് വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു മൂന്ന് സ്ഥാപനങ്ങള്‍ക്കെതിരെയും വൈറ്റ് ഹൗസ് വിലക്ക് പ്രഖ്യാപിച്ചത്. ഭരണകൂടത്തിനെതിരെ തെറ്റായ വാര്‍ത്തകള്‍ നല്‍കുന്നു എന്നതാണ് വിലക്കിന് കാരണമായി പറയുന്നത്. ഈ സ്ഥാപനങ്ങളിലെ റിപ്പോര്‍ട്ടമാരെ ശനിയാഴ്ച വൈറ്റ് ഹൗസില്‍ പ്രവേശിക്കുന്നതില്‍ നിന്ന് തടയുകയും ചെയ്തിരുന്നു.
മാധ്യമസ്വാതന്ത്ര‍്യം വിലക്കുന്ന നടപടിയാണ് ട്രംപ് ഭരണകൂടം സ്വീകരിക്കുന്നതെന്ന പ്രസ്താവനയോടെയാണ് മാധ്യമങ്ങള്‍ ഐക്യകണ്ഠേന പ്രതിഷേധിക്കാന്‍ തീരുമാനിച്ചത്.
'ജീവിതം മടുത്തു, എല്‍പിജി കിട്ടുന്നത് വരെ കാത്തിരിക്കാന്‍ വയ്യ'! സംസ്കാരത്തിനുള്ള പണം നീക്കിവച്ച് സഹ...
മാധ്യമങ്ങള്‍ കൂട്ടത്തോടെ ഇടഞ്ഞതോടെ ട്രംപ് തന്‍റെ നിലപാടില്‍ അയവ് വരുത്തി. വ്യാജ വാര്‍ത്തകള്‍ തടയുക മാത്രമാണ് തന്‍റെ ലക്ഷ്യമെന്നും മാധ്യമ സ്വാതന്ത്ര്യം തടയില്ലെന്നും ട്രംപ് പറഞ്ഞു. യുഎന്‍ പൊതുസമ്മേളനം നടക്കാനിരിക്കെ യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്യാനിരിക്കെയാണ് ട്രംപിന്‍റെ ഇരട്ടത്താപ്പിനെതിരെ മാധ്യമങ്ങള്‍ നടപടി സ്വീകരിച്ചത്.
ന്യൂയോര്‍ക്ക് മേയര്‍ സൊഹ്റാന്‍ മംദാനിയുമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു ട്രംപ് തന്‍റെ നിലപാടില്‍ അയവ് വരുത്തിയത്. ' എന്നെ മാധ്യമങ്ങള്‍ വിലക്കുമെന്ന് പറഞ്ഞു, എന്നാല്‍ അവര്‍ക്ക് വിലക്കാനാവില്ല. താന്‍ മൃഗീയ ഭൂരിപക്ഷത്തിലാണ് ജയിച്ചത്, മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്, എന്നാല്‍ മാധ്യമങ്ങള്‍ ഇതൊന്നും ശ്രദ്ധിക്കുന്നില്ല, വ്യാജവാര്‍ത്തകളാണ് വിലക്കിയ മൂന്ന് സ്ഥാപനങ്ങളും പ്രചരിപ്പിക്കുന്നത് ഇതിനാലാണ് നടപടി സ്വീകരിക്കാന്‍ നിര്‍ബന്ധിതനായ'തെന്നും ട്രംപ് അവകാശപ്പെട്ടു.