യമനിലെ അൽ ജൗഫ് ഗവർണറേറ്റിൽ സൗദി പിന്തുണയുള്ള സേനയ്‌ക്കെതിരെ നടത്തിയ ആക്രമണത്തിന് ശേഷം, പിടിച്ചെടുത്ത വാഹനത്തിന് സമീപം നില്‍ക്കുന്ന ഹൂതികള്‍. (AI Enhanced Image)
സൗദി അറേബ്യയുമായുള്ള സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ പാക്കിസ്ഥാനും തുര്‍ക്കിക്കും മുന്നറിയിപ്പുമായി ഹൂതികള്‍. സംഘര്‍ഷത്തില്‍ തങ്ങള്‍ക്കെതിരെ സൈന്യത്തെ വിന്യസിച്ചാല്‍ തിരിച്ചടിയുണ്ടാകുമെന്നാണ് ഹൂതികളുടെ ഭീഷണി. സൗദി അറേബ്യ ഉള്‍പ്പെടുന്ന മക്ക സംയുക്ത പ്രതിരോധ കരാറിലുള്ള രാജ്യങ്ങളാണ് പാക്കിസ്ഥാനും തുര്‍ക്കിയും.
Also Read: പാക്കിസ്ഥാന്‍ 'തേച്ചു'; ഹൂതികളെ തളയ്ക്കാന്‍ ഇസ്രയേലിന്‍റെ സഹായം തേടി സൗദി
തുര്‍ക്കിയും പാക്കിസ്ഥാനും ഇടപെടുകയാണെങ്കില്‍ അവരെ ഉരുക്ക് മുഷ്ടി ഉപയോഗിച്ച് പ്രഹരിക്കുമെന്നാണ് ഹൂതികളുടെ രാഷ്ട്രീയ ബ്യൂറോ അംഗവും ധമർ ഗവർണറുമായ മുഹമ്മദ് അൽ-ബുഖൈതി പറഞ്ഞത്. സൗദി ആക്രമണത്തില്‍ ഈ രണ്ട് രാജ്യങ്ങളും പങ്കുചേര്‍ന്നാല്‍ അവരെ തങ്ങള്‍ ഒരു പാഠം പഠിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇറാഖി ടെലിവിഷനു നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.
സൗദി അറേബ്യയ്ക്ക് എതിരായ ഹൂതി ആക്രമണിനു പിന്നാലെ മക്ക സംയുക്ത പ്രതിരോധ കരാറിലുള്ള ഇരു രാജ്യങ്ങളും സംഘര്‍ഷത്തില്‍ ഇടപെടുമോ എന്ന ചര്‍ച്ചയ്ക്കിടെയാണ് ഹൂതികളുടെ മുന്നറിയിപ്പ്. ഓഗസ്റ്റ് ഏഴിനാണ് സൗദി അറേബ്യ, പാക്കിസ്ഥാൻ, തുർക്കി രാജ്യങ്ങള്‍ 'മക്ക സംയുക്ത പ്രതിരോധ കരാറിൽ' ഒപ്പിട്ടത്. പ്രാദേശിക സുരക്ഷയുടെ അടിസ്ഥാനത്തില്‍ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുകയാണ് കരാറിലൂടെ ലക്ഷ്യമിടുന്നത്. ഒരു രാജ്യത്തിന് എതിരായ ആക്രമണത്തെ എല്ലാവര്‍ക്കുമെതിരായ ആക്രമണമായി കണക്കാക്കും എന്നും കരാറില്‍ പറയുന്നു.
സൗദിക്ക് സൈനികവും സാങ്കേതികവുമായ പിന്തുണ നൽകാൻ തുര്‍ക്കിക്ക് കഴിയുമെന്ന് വിദേശകാര്യ മന്ത്രി ഹകൻ ഫിഡാൻ വ്യക്തമാക്കി. 'സൗദി അറേബ്യയ്ക്ക് സൈനിക തലത്തിലുള്ള പിന്തുണ ആവശ്യമായി വന്നേക്കാം. മക്ക സഖ്യം എന്ന നിലയിൽ ഞങ്ങൾ ഇത് പാക്കിസ്ഥാനുമായി ചർച്ച ചെയ്യുകയും ആവശ്യമായ സാങ്കേതിക പിന്തുണ നൽകുകയും ചെയ്യും', ഫിഡാൻ പറഞ്ഞു. എന്നാല്‍ ഒരു രാജ്യത്തിന് മേല്‍ ഒറ്റയ്ക്ക് ആക്രമണം നടത്താന്‍ ഈ കരാര്‍ അംഗങ്ങളെ അനുവദിക്കുന്നില്ലെന്നാണ് പാക്കിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് പറഞ്ഞത്. ഏതെങ്കിലും അംഗരാജ്യം ആക്രമണത്തിന് ഇരയായാല്‍ ഒരുമിച്ച് പ്രതികരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.