ടേക്ക് ഓഫിനിടെ വിമാനത്തിന്റെ ടയർ ഊരിപ്പോയതിനു പിന്നാലെ അടിയന്തരമായി തിരിച്ചറക്കി സെപേഹ്രാൻ എയർലൈൻസ് വിമാനം. മഷ്‍ഹാദിൽ നിന്ന് ഇറാനിലെ കെർമാൻഷായിലേക്ക് പുറപ്പെട്ട ബോയിങ് 737 വിമാനമാണ് തിരിച്ചിറക്കിയത്. ടയര്‍ ഊരിപോയതിന് പിന്നാലെ എന്‍ജിന്‍ തകരാറിലാവുകയും കനത്ത കുലുക്കം അനുഭവപ്പെടുകയുമായിരുന്നു.
Also Read: തലങ്ങും വിലങ്ങും തൂക്കി സഞ്ജു സാംസണ്‍; രോഹിതിനൊപ്പം എലീറ്റ് ക്ലബില്‍; ഓപ്പണിങില്‍ പുതിയ നേട്ടം
മഷ്‍ഹാദ് വിമാനത്താവളത്തിൽ നിന്ന് വിമാനം പുറപ്പെട്ട് തൊട്ടുപിന്നാലെയാണ് സംഭവം. ടയർ ഊരിപ്പോയതിനെ തുടര്‍ന്ന് എന്‍ജിന്‍ തകരാറിലാണെന്ന് പൈലറ്റ് യാത്രാക്കാരെ അറിയിച്ചു. പിന്നാലെ മഷ്ഹാദ് വിമാനത്താവളത്തിലേക്ക് സുരക്ഷിതമായി ലാന്‍ഡ് ചെയ്യുകയായിരുന്നു. ഇതിനിടെ വിമാനത്തിന്‍റെ ക്യാബിന്‍ സീലിങ് അടര്‍ന്നു വീഴുന്നതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു.
കനത്ത കുലുക്കത്തെ തുടർന്ന് കാബിന്റെ സീലിങിന്‍റെയും ഓവർഹെഡ് കമ്പാർട്ടുമെന്റുകളുടെയും ചില ഭാഗങ്ങളാണ് അടര്‍ന്നു വീണത്. ബിന്നുകളിൽ നിന്ന് യാത്രക്കാരുടെ സാധനങ്ങൾ താഴേക്ക് വീഴുകയും ചില വസ്തുക്കൾ വിമാനത്തിനുള്ളിലുണ്ടായിരുന്ന ആളുകളുടെ മേൽ പതിക്കുകയും ചെയ്തു. യാത്രക്കാര്‍ കരയുന്നതും പ്രാര്‍ഥിക്കുന്നതുമാണ് വിഡിയോ. സംഭവത്തില്‍ ആര്‍ക്കും പരുക്കുള്ളതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.