backpacker-arunima
  • ബമിയാനിൽ നിന്നും സർക്കാർ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ കാബൂളിലേക്ക് മടങ്ങുന്നതായി അരുണിമ.

ഇന്ത്യന്‍ എംബസിക്ക് നന്ദി അറിയിച്ച് അഫ്ഗാനിസ്ഥാനിലൂടെ യാത്ര ചെയ്യുന്നതിനിടെ താലിബാന്‍ തടഞ്ഞു വച്ച മലയാളി യാത്രിക അരുണിമ. താലിബാന്‍ തടഞ്ഞുവച്ച ബമിയാനില്‍ നിന്നും കാബൂളിലേക്ക് മടങ്ങുകയണെന്നും ഉടനെ രാജ്യം വിടാനാണ് പദ്ധതിയെന്നും അരുണമി പുതിയ വിഡിയോയിലൂടെ വ്യക്തമാക്കി. 

Also Read: 'താലിബാന്‍ വിട്ടയച്ചു; വിറയല്‍ ഇപ്പോഴും മാറിയിട്ടില്ല'; ഇനി 500 കിലോ മീറ്റര്‍ കൂടിയെന്ന് അരുണിമ

'കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ റൂമില്‍ വന്നു സംസാരിച്ചു. ഇന്ത്യന്‍ എംബസിയുമായി സംസാരിച്ചിരുന്നു. ബമിയാന്‍ എന്ന സ്ഥലത്താണ് ഉണ്ടായിരുന്നത്. അവിടെ നിന്നും കാബൂളിലേക്ക് പോയിക്കൊണ്ടിക്കുകയാണ്. രണ്ടു ഉദ്യോഗസ്ഥരെ കൂടെ വിട്ടിട്ടുണ്ട്. അവരുടെ കൂടെയാണ് കാബൂളിലേക്ക് പോകുന്നത്. ഇന്ത്യന്‍ എംബസിയാണ് രക്ഷപ്പെടുത്തിയത്. താങ്ക്യൂ'. 

കഴിഞ്ഞ ദിവസമാണ് താലിബാന്‍ തടഞ്ഞുവെന്നും അറസ്റ്റ് ചെയ്തേക്കാം എന്നുമുള്ള അരുണിയുടെ സമൂഹമാധ്യമ പോസ്റ്റ് വന്നത്. പിന്നീട് മണിക്കൂറുകള്‍ക്കു ശേഷം അരുണിമയെ വിട്ടയക്കുകയായിരുന്നു. 

Also Read: 'ആരോ അറസ്റ്റിലായെന്ന് പറഞ്ഞ് വിളിക്കുന്നു, പെര്‍മിറ്റെടുക്കണം, ഇന്ത്യൻ എംബസി സഹായത്തിന് വരില്ല'; മാഹിന്‍

ഇന്നലെ വല്ലാത്ത അവസ്ഥയിലായിരുന്നുവെന്നും ആകെ ഭയത്തിലായതിനാല്‍ വിഡിയോ ചെയ്യാന്‍ പറ്റിയില്ലെന്നും അരുണിമ പറഞ്ഞു. 'വിഡിയോ എടുക്കാനുള്ള മാനസികാവസ്ഥയായിരുന്നില്ല. അതിനാല്‍ ഫേസ്ബുക്കില്‍ കുറിപ്പിട്ടു. പക്ഷേ അറസ്റ്റിലായി എന്ന വാര്‍ത്ത പോയി. വീട്ടില്‍ നിന്നും സുഹൃത്തുക്കളും വിളിച്ചു. അവരൊക്കെ ടെന്‍ഷനായി' എന്നും അരുണിമ പറഞ്ഞു. റീച്ചിനു വേണ്ടിയാണെന്ന് പറയുന്നവരോട് പുച്ഛം മാത്രമാണെന്നും സ്വന്തം ജീവന്‍ അപകടത്തിലാക്കി ആരെങ്കിലും റീച്ചിനായി വിഡിയോ ചെയ്യുമോ എന്നും അരുണിമ കൂട്ടിച്ചേര്‍ത്തു. 

പെര്‍മിറ്റില്ലാത്തതിന്‍റെ പേരിലാണ് അരുണിമയെ താലിബാന്‍ തടഞ്ഞത്. തനിച്ച് ഒരു സ്ത്രീക്ക് യാത്ര ചെയ്യാന്‍ കഴിയില്ലെന്നും പെര്‍മിറ്റ് എടുക്കണമെങ്കില്‍ ഗൈഡ് വേണമെന്നും താലിബാന്‍ അറിയിച്ചു. എന്നാല്‍ കഴിഞ്ഞ 27 ദിവസമായി താന്‍ തനിച്ചാണ് അഫ്ഗാനിലൂടെ യാത്ര ചെയ്തതെന്ന് മനസിലാക്കിയതോടെ ഗുരുതര നിയമലംഘനം നടത്തിയെന്ന് താലിബാന്‍ പറഞ്ഞുവെന്നും അറസ്റ്റ് ചെയ്യുമെന്ന് അറിയിച്ചുവെന്നും അരുണിമ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കയ്യും കാലും പിടിച്ചാണ് അറസ്റ്റ് ഒഴിവാക്കിയതെന്നും എന്തോ സംഭവിക്കാന്‍ പോകുകയാണെന്ന് തോന്നിയെന്നും അവര്‍ വെളിപ്പെടുത്തി.

ENGLISH SUMMARY:

Malayali travel vlogger Arunima has expressed deep gratitude to the Indian Embassy after being released from Taliban detention in Afghanistan. She is currently traveling from Bamiyan to Kabul under official escort with plans to leave the country immediately. Arunima recounted her terrifying ordeal, noting that she was held due to lacking mandatory travel permits and a guide for solo female travelers. Dismissing critics who claimed the incident was a stunt for social media reach, she stressed that no one would risk their life for views.