താലിബാന്റെ പിടിയിലായി ട്രാവല്‍ വ്ലോഗര്‍ ബാക്ക്പാക്കര്‍ അരുണിമ. അഫ്ഗാനിസ്ഥാന്‍ യാത്രയ്ക്കിടെ തന്‍റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് അരുണിമ താന്‍ പിടിയിലാണെന്നും തന്നെ രക്ഷിക്കണമെന്നും ഇന്ത്യന്‍ എംബസിയെ ബന്ധപ്പെടാന്‍ സഹായിക്കണമെന്നും സ്റ്റോറി ഇട്ടത്. അഫ്ഗാനിസ്ഥാന്‍ ബാമിയാനിലാണ് അരുണിമ നിലവില്‍. സ്റ്റോറിക്കൊപ്പം താലിബാന്‍ അരുണിമയ്ക്ക് പഷ്തോ ഭാഷയില്‍ നല്‍കിയ സന്ദേശവും അരുണിമ പങ്കുവച്ചിട്ടുണ്ട്. രേഖകളില്ലാത്തതിനാല്‍ മുജഹിദ്ദീന്‍ അരുണിമയെ അറസ്റ്റ് ചെയ്തിരിക്കുകയാണെന്നാണ് സന്ദേശത്തിന്‍റെ തര്‍ജമ.
അഫ്ഗാനിസ്ഥാനിൽ യാത്ര ചെയ്യുന്നതിനിടെ നേരിട്ട ദുരനുഭവം പങ്കുവെച്ച അരുണിമയുടെ ഫെയ്സ്ബുക്ക് കുറിപ്പ് കഴിഞ്ഞ ദിവസം വൈറലായിരുന്നു. അഫ്ഗാനിൽ എത്തിയപ്പോൾ പെണ്ണായി ജനിക്കരുതെന്ന് ആദ്യമായി തോന്നിയെന്നായിരുന്നു കുറിപ്പിൽ അരുണിമ പറഞ്ഞത്.
നേരത്തെ അഫ്ഗാനിൽ എത്തിയപ്പോൾ, ധരിച്ച വസ്ത്രം മാറ്റി ശരീരം മുഴുവൻ മൂടുന്ന വസ്ത്രം ധരിക്കാൻ താലിബാൻ അധികൃതർ ആവശ്യപ്പെട്ടതായി അരുണിമ പറഞ്ഞിരുന്നു.
ഓട്ടമല്‍സരത്തിനിടെ മലവിസര്‍ജനം; ട്രാക്കില്‍ മൊത്തമായി, നിര്‍ത്തിയില്ല; വനിതാ താരത്തിനെതിരെ വിമര്‍ശനം...
രാജ്യത്തിന് പുറത്തുള്ള ആളായതിനാൽ മുഖം കാണുന്ന വസ്ത്രം ധരിക്കാനുള്ള അനുമതി ലഭിച്ചുവെന്നും അവർ പറഞ്ഞു. അഫ്ഗാനിൽ താൻ അനുഭവിച്ച നിയന്ത്രണങ്ങളെ കുറിച്ചും അവിടെയുള്ള സ്ത്രീകളുടെ ജീവിതത്തെ കുറിച്ചും അരുണിമ വിശദീകരിച്ചിരുന്നു.അഫ്ഗാനിൽ എത്തിയപ്പോൾ സ്ത്രീ ആയതിനാൽ ഒറ്റയ്ക്ക് യാത്ര ചെയ്യേണ്ടെന്നാണ് താലിബാൻ അധികൃതർ പറഞ്ഞത്. അഫ്ഗാനിസ്ഥാനിൽ പെണ്ണിന് പുല്ലുവില പോലുമില്ല. വസ്ത്രം ധരിക്കാനും യാത്ര ചെയ്യാനുമൊക്കെയുള്ള സ്വതന്ത്ര്യം എന്താണെന്ന് അഫ്ഗാനിൽ എത്തിയപ്പോഴാണ് മനസിലാക്കുന്നത് എന്നാണ് അരുണിമ തന്റെ അനുഭവം പങ്കുവെച്ചുകൊണ്ട് കുറിച്ചത്.