defecation-hyrox

TOPICS COVERED

രാജ്യാന്തര തലത്തില്‍ പ്രശസ്തിയാകര്‍ഷിച്ചുകൊണ്ടിരിക്കുന്ന കായിക വിഭാഗമാണ് ഹൈറോക്സ് അത്‌ലറ്റിക്സ്. ഇന്‍ഡോര്‍ സ്റ്റേഡിയങ്ങളില്‍ നടക്കുന്ന മല്‍സരത്തില്‍ ഓട്ടവും ചാട്ടവും മറ്റ് കായികാധ്വാനമുള്ള പ്രതിബന്ധങ്ങളുമുണ്ടാകും. എന്‍ഡ്യൂറന്‍സ് റണ്ണിങ് പോലെ പുറത്ത് നടക്കുന്ന കായിക വിനോദം എന്നാല്‍ ഇന്‍ഡോര്‍ സ്റ്റേഡിയങ്ങളില്‍ നടക്കുമ്പോള്‍ കൂടുതല്‍ പ്രതിസന്ധിയുണ്ടാകാറുണ്ട് അതിലൊന്നാണ് വിസര്‍ജനം.

ദീര്‍ഘദൂര ഓട്ടത്തിനിടെ കായികതാരങ്ങള്‍ക്ക് നിയന്ത്രണമില്ലാതെ വിസര്‍ജ്യം നടക്കുന്നത് സാധാരണമാണ് എന്നാല്‍ ഇത് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാകുമ്പോഴാണ് യഥാര്‍ഥ പ്രശ്നം. ട്രാക്കിലും മറ്റും മലവും വിസര്‍ജ്യവും തെറിക്കും ഇത് ദുര്‍ഗന്ധവും അറപ്പും ഉണ്ടാക്കുമെന്നതിലുപരി ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകാം. ഇത്തരത്തില്‍ ഹൈറോക്സ് മല്‍സരത്തില്‍ മലവിസര്‍ജനം നടത്തി ട്രാക്കിലോടിയ വനിതാ താരത്തിനെതിരെ വിമര്‍ശനമുയരുകയാണ്. 

ചൈന, ബെയ്ജിങ്ങില്‍ നടന്ന മല്‍സരത്തിനിടെയാണ് ഓസ്ട്രേലിയന്‍ വനിതാ താരത്തിന് ദുരനുഭവമുണ്ടായത്. കാലിലൂടെ വിസര്‍ജ്യമൊഴുകിയിട്ടും താരം മല്‍സരം നിര്‍ത്താന്‍ തയ്യാറായില്ല. മുഴുവന്‍ പൂര്‍ത്തിയായിട്ടെ നിര്‍ത്തിയുള്ളു. എന്നാല്‍ താരത്തിന്‍റെ മല്‍സരത്തിനോടുള്ള ആത്മാര്‍ഥതയെ പ്രശംസിക്കുമ്പോഴും പിന്നീട് ട്രാക്ക് മൊത്തം അണുനശീകരണം നടത്തേണ്ടതായി വന്നു. ഇതാണ് വിമര്‍ശനത്തിന് കാരണമായത്. ഇന്‍ഡോര്‍ ട്രാക്കില്‍ വിസര്‍ജനം നടത്തിയ താരത്തെ മാറ്റി ട്രാക്ക് മൊത്തം അലങ്കോലമാക്കാതിരിക്കാന്‍ സംഘാടകര്‍ ശ്രമിക്കേണ്ടാതായിരുന്നു എന്ന് ഒരു പറ്റം ആളുകള്‍ വിമര്‍ശിച്ചു.

ട്രാക്കില്‍ മലം കണ്ടാല്‍ പിന്നിലുള്ളവര്‍ക്ക് എങ്ങനെ ഓടാന്‍ തോന്നുമെന്നും വിമര്‍ശനമുണ്ടായി. എന്തിനാണ് വിസര്‍ജനമുണ്ടായിട്ടും മറ്റുള്ളവരെക്കുറിച്ച് കരുതാതെ താരം ഓടിയതെന്നും വിമര്‍ശിച്ചു. 

പിന്നാലെ മല്‍സരത്തില്‍ പങ്കെടുത്ത മറ്റ് കായിക താരങ്ങളും രംഗത്തുവന്നു. മലം പറ്റിയ കായികോപകരണങ്ങള്‍ തങ്ങള്‍ക്ക് ഉപയോഗിക്കേണ്ടി വന്നെന്നും സംഘാടകര്‍ക്ക് പറ്റിയത് ഗുരുതര പിഴവാണ്. തങ്ങള്‍ക്ക് മല്‍സരത്തില്‍ പങ്കെടുക്കാനായി കെട്ടിവച്ച തുക മടക്കിത്തരണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. 

എന്നാല്‍ മല്‍സരിച്ച താരത്തിനെതിരെ വിമര്‍ശനമുയര്‍ത്തരുത് വിമര്‍ശിക്കുന്നവരെ ഹൈറോക്സ് മല്‍സരങ്ങളില്‍ നിന്ന് വിലക്കുമെന്നായിരുന്നു സംഘാടകരുടെ പ്രതികരണം. ഇതോടെ വന്‍ വിവാദമായിരിക്കുകയാണ് വിഷയം. കിലോമീറ്ററുകള്‍ നീണ്ട ഓട്ടവും ഇതിനിടെ മറ്റ് മറ്റ് കായിക ഇനങ്ങളും ചേര്‍ന്ന ഹൈറോക്സ് മല്‍സരം 2017ലാണ് ജര്‍മനിയില്‍ അവതരിപ്പിക്കപ്പെട്ടത്. പിന്നീട് ചൈനയില്‍ ഇതിന് വന്‍ പ്രചാരം ലഭിക്കുകയായിരുന്നു. 

ENGLISH SUMMARY:

Highrox athletics is gaining international recognition, but a recent controversy surrounding an athlete's involuntary defecation on an indoor track has sparked debate. While the athlete's dedication is acknowledged, the incident raises significant concerns about hygiene and safety for other competitors.