ഇന്ത്യ തേടുന്ന കൊടുംഭീകരന്‍ മസൂദ് അസറിന്‍റെ തലയ്ക്കുള്ള ഇനാം വര്‍ധിപ്പിച്ച് പാക്കിസ്ഥാന്‍. 50 ലക്ഷത്തില്‍നിന്ന് 70 ലക്ഷം പാക്കിസ്ഥാന്‍ രൂപയാക്കി (24 ലക്ഷം ഇന്ത്യന്‍ രൂപ) പാരിതോഷികം ഉയര്‍ത്തി. ആഗോള ഭീകരവിരുദ്ധ സംഘടനകളെയും കൂട്ടായ്മകളെയും തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കമാണ് പാക്കിസ്ഥാന്‍റേതെന്നാണ് ഇന്ത്യയുടെ വിലയിരുത്തല്‍. Also Read: യാത്രപറയാൻ മറന്നു; തിരികെ ഓടിയെത്തി ഡ്രൈവര്‍ക്ക് കൈ കൊടുത്ത് അബുദബി കിരീടാവകാശി; ഹൃദ്യ നിമിഷം വൈറൽ
ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾക്ക് ലഭിച്ച വിവരങ്ങൾ പ്രകാരം മസൂദ് അസർ പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലുള്ള നവാബ്ഷായിൽ ഒളിവിൽ കഴിയുന്നുണ്ട്. കൂടാതെ, പാക്കിസ്ഥാനിലെ ബഹാവൽപൂരിലുള്ള ജെയ്ഷെ മുഹമ്മദിന്റെ പ്രധാന ആസ്ഥാനമായ 'മർക്കസ് സുഭാനല്ല' കേന്ദ്രീകരിച്ചും ഇയാൾ പ്രവർത്തിച്ചിരുന്നു.
മുംബൈ ഭീകരാക്രമണത്തില്‍ പങ്കുള്ള ഏതാനും ലഷ്കര്‍ ഭീകരരുടെ പേരുകള്‍ പാക്കിസ്ഥാന്‍ ഭീകരപട്ടികയില്‍നിന്ന് നീക്കിയിട്ടുണ്ട്. പാക്കിസ്ഥാന്റെ ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ ‘റെഡ് ബുക്കിലാണ്’ പുതിയ വിവരമുള്ളത്. ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സിന്‍റെ യോഗത്തിന് മുന്നോടിയായുള്ള കണ്ണില്‍ പൊടിയിടല്‍ തന്ത്രമാണ് പാക്കിസ്ഥാന്‍റേതാണ് നിഗമനം. മസൂദ് അസര്‍ അഫ്ഗാനിസ്ഥാനിലുണ്ടെന്നും പാക്കിസ്ഥാന്‍ അവകാശപ്പെടുന്നുണ്ട്.
അടുത്തമാസമാണ് FATF യോഗം പാരീസില്‍ ചേരുന്നത്. ഭീകരസംഘടനകളുടെ സാമ്പത്തിക സ്രോതസ്സ് തടയുന്നതിന് പ്രവര്‍ത്തിക്കുന്ന രാജ്യാന്തര കൂട്ടായ്മയാണ് FATF. യുഎൻ ആഗോള ഭീകരനായി പ്രഖ്യാപിച്ചയാളാണ് ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസർ.
മസൂദ് അസർ അഫ്ഗാനിസ്ഥാനിലില്ലെന്ന് താലിബാൻ ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്. പാകിസ്താന്റെ വാദങ്ങൾ തള്ളിയ അവർ തങ്ങളുടെ രാജ്യം മറ്റ് രാജ്യങ്ങൾക്കെതിരായ ഭീകരപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ അനുവദിക്കില്ലെന്നും ആവർത്തിച്ചു