Prime Minister Narendra Modi during a meeting with Iran President Masoud Pezeshkian, in Bishkek, Kyrgyzstan.

  • കിര്‍ഗിസ്ഥാനില്‍ എസ്.സി.ഒ ഉച്ചകോടിക്കിടെയാണ് മസൂദ് പെസഷ്കിയാനുമായി മോദി കൂടിക്കാഴ്ച നടത്തിയത്.

ഹോര്‍മൂസ് കടലിടുക്കില്‍ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കണമെന്ന് ഇറാന്‍ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. പടിഞ്ഞാറന്‍ ഏഷ്യന്‍ സംഘര്‍ഷത്തില്‍ ആശങ്ക അറിയിച്ച മോദി, എല്ലാ പ്രശ്നങ്ങളും ചര്‍ച്ചകളിലൂടെ പരിഹരിക്കണം എന്നും ആവശ്യപ്പെട്ടു. വ്യാപാര ബന്ധം വര്‍ധിപ്പിക്കുന്നതും ചര്‍ച്ചയായി. കിര്‍ഗിസ്ഥാനില്‍ എസ്.സി.ഒ ഉച്ചകോടിക്കിടെയാണ് മസൂദ് പെസഷ്കിയാനുമായി മോദി കൂടിക്കാഴ്ച നടത്തിയത്.

സമുദ്രത്തിലൂടെയുള്ള സഞ്ചാര സ്വാതന്ത്ര്യവും വ്യാപാരവും സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഏതു സാഹചര്യത്തിലും കപ്പല്‍ ജീവനക്കാരടക്കം സിവിലിയന്‍മാര്‍ക്കോ അടിസ്ഥാന സൗകര്യങ്ങള്‍ക്കോ നാശമുണ്ടാകരുത്. പശ്ചിമേശ്യയില്‍ സ്ഥിരതയും സമാധാനവും നിലനിര്‍ത്തണമെന്നും മസൂദ് പെസഷ്കിയാനുമായുള്ള കൂടിക്കാഴ്ചയില്‍ മോദി പറഞ്ഞു. ചര്‍ച്ചയിലൂടെയും നയതന്ത്രത്തിലൂടെയും മാത്രമെ പ്രശ്നങ്ങള്‍ പരിഹരിക്കാനാവു. അതിന് ഇന്ത്യയുടെ ഭാഗത്തുനിന്ന് എല്ലാ പിന്തുണയും ഉണ്ടാകും.  Also Read: അന്ന് കൺമുന്നിൽ ഭാര്യ, ഇപ്പോള്‍ മകളും; മിണ്ടാനാകാതെ മരവിച്ച് ആനിന്‍റെ പിതാവ്


ഇറാനുമായി വിവിധ മേഖലകളിലുള്ള ഇന്ത്യയുടെ ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തും. ഭാവിയില്‍ വ്യാപാര ബന്ധം വര്‍ധിപ്പിക്കുന്നതിനുള്ള താല്‍പര്യവും പ്രധാനമന്ത്രി പങ്കുവച്ചു. അടുത്തമാസം ഇന്ത്യയില്‍ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയില്‍ ഇറാന്‍ പ്രസിഡന്റിന്‍റെ സാന്നിധ്യം പ്രതീക്ഷയോടെ കാണുന്നുവെന്നും മോദി പറഞ്ഞു.  പശ്ചിമേഷ്യന്‍ സംഘര്‍ഷം ആരംഭിച്ചശേഷം ആദ്യമായാണ് പ്രധാനമന്ത്രി ഇറാന്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തുന്നത്.

ENGLISH SUMMARY:

Prime Minister Narendra Modi urged Iranian President Masoud Pezeshkian to ensure freedom of navigation and protect maritime trade in the Strait of Hormuz. Modi also called for civilians and infrastructure to be protected and stressed that the West Asian conflict should be resolved through dialogue and diplomacy. The leaders discussed strengthening India-Iran ties and expanding trade relations.