mark-zukerburg

TOPICS COVERED

അയർലൻഡിലെ ചരിത്രപ്രസിദ്ധമായ 'സ്ട്രാൻകല്ലി കാസിൽ' സ്വന്തമാക്കി മെറ്റാ സി.ഇ.ഒ. മാർക്ക് സക്കർബർഗും ഭാര്യ പ്രിസില്ല ചാനും. അയർലണ്ടിലെ വാട്ടർഫോർഡിലെ 'സ്ട്രാൻകല്ലി കാസിൽ' എന്ന പൈതൃക കൊട്ടാകമാണ് സക്കര്‍ബര്‍ഗും ഭാര്യയും വിലയ്ക്ക് വാങ്ങിയത്. ഏകദേശം 355 കോടി രൂപ ചിലവഴിച്ചാണ് ഇത് വാങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

19-ാം നൂറ്റാണ്ടിൽ ഗോതിക് ശൈലിയിൽ നിർമ്മിച്ച ഈ കോട്ടയും 440 ഏക്കറിലധികം വരുന്ന വിശാലമായ ഭൂമിയുമാണ് സക്കർബർഗ് സ്വന്തമാക്കിയത്. ബ്ലാക്ക്‌വാട്ടർ നദിക്കരയിലാണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്. 440 ഏക്കറിലധികം വരുന്ന വിശാലമായ ഭൂപ്രദേശവും പച്ചപ്പും പ്രകൃതിരമണീയമായ കാഴ്ചകളുമാണ് ഈ പ്രോപ്പർട്ടിയുടെ പ്രധാന ആകർഷണം.

കൊട്ടാരത്തിന് ഏകദേശം  16,000 ചതുരശ്ര അടി വിസ്തീർണ്ണമുണ്ട്. അടുക്കളയിൽ നിന്ന് ഡൈനിംഗ് റൂമിലെത്താൻ മാത്രം നാലര മിനിറ്റോളം നടക്കേണ്ടിവരുമെന്നാണ് ഈ കോട്ടയെക്കുറിച്ച് പറയപ്പെടുന്നത്. മെറ്റയുടെ അന്താരാഷ്ട്ര ആസ്ഥാനം സ്ഥിതി ചെയ്യുന്നത് അയർലണ്ടിലെ ഡബ്ലിനിലാണ്.

അയർലൻഡ് സന്ദർശിക്കുമ്പോൾ കുടുംബത്തോടൊപ്പം താമസിക്കുന്നതിനുള്ള സ്വകാര്യ വസതിയായാണ് ഈ ചരിത്രപ്രസിദ്ധമായ കോട്ട വാങ്ങിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ENGLISH SUMMARY:

Mark Zuckerberg and Priscilla Chan have acquired the historic Stranckally Castle in Ireland for approximately 355 crore rupees. This significant purchase includes the 19th-century Gothic-style castle and over 440 acres of land along the Blackwater River.