Image Credit: X@TheGNPE
വൈദ്യപരിശോധനയ്ക്കിടെ സ്ത്രീകളെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ ഡോക്ടര്‍ക്ക് 18 മാസം തടവ് വിധിച്ച് കോടതി. 2023 ല്‍ നടന്ന രണ്ടു സംഭവങ്ങളിലായാണ് ഡോ. മുഹമ്മദ് ഇഖ്ബാല്‍ (64) നെ ന്യൂകാസിൽ ക്രൗൺ കോടതി ശിക്ഷിച്ചത്. ഡാർലിംഗ്ടണിലും സൺഡർലാൻഡിലുമാണ് കേസിന് ആസ്പദമായ സഭവം. അയർലന്‍ഡിലെ കൗണ്ടി മീത്തിലെ ജൂലിയൻസ്‌ടൗണ് സ്വദേശിയാണ് പ്രതിയായ മുഹമ്മദ് ഇഖ്ബാല്‍.
കുഞ്ഞിനു സമീപം ഹെയർ ഡ്രയർ ഓണാക്കി വച്ചു; പൊള്ളലേറ്റ് മൂന്നു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
റോഡപകടത്തില്‍ പരുക്കേറ്റ സ്ത്രീകള്‍ ഫിസിയോതെറാപ്പി ആവശ്യങ്ങള്‍ക്കായാണ് ഡോ. ഇക്ബാലിനെ സമീപിച്ചത്. ഇന്‍ഷൂറന്‍സ് കമ്പനിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഇയാളാണ് റോഡപകടങ്ങളില്‍ പരുക്കേറ്റവര്‍ക്കുള്ള ക്ലെയിമുമായി ബന്ധപ്പെട്ട പരിശോധന നടത്തുന്നത്. അപകടത്തില്‍ പരുക്കേറ്റ രണ്ടു സ്ത്രീകളാണ് ഇരയായത്.
ആദ്യത്തേ കേസില്‍ ഇഖ്ബാല്‍ സ്ത്രീയുടെ മാറിടത്തില്‍ സ്പര്‍ശിക്കുകയായിരുന്നു. രണ്ടാമത്തെ സംഭവത്തില്‍ മാറിടത്തില്‍ മുഴുകളുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് വസ്ത്രമഴിക്കാന്‍ ആവശ്യപ്പെടുകയും ശേഷം ഇരയുടെ മാറിടത്തില്‍ സ്പര്‍ശിക്കുകയുമായിരുന്നു. അയർലന്‍ഡില്‍ നിന്നും ഇയാള്‍ ഇന്‍ഷൂറന്‍സ് കമ്പനികളുടെ ആവശ്യങ്ങള്‍ക്കായാണ് സണ്ടർലാൻഡിലെയും ഡാർലിംഗ്ടണിലെയും ക്ലിനിക്കുകളിലെത്തിയത്.
‘പോണ്‍ ബിസിനസില്‍ പണമിറക്ക്, സ്ത്രീകള്‍ക്ക് ഇഷ്ടപ്പെടും’; കോടികള്‍ വാരാമെന്ന് എപ്സ്റ്റിന് ഓഫര്‍ നല്‍കിയത് സ്ത്രീ സംരംഭകര്‍
ശാരീരികമായും മാനസികവുമായി ദുർബലമായവരെന്ന് അറിഞ്ഞുകൊണ്ടാണ് പ്രതി ലൈംഗികമായി ഉപദ്രവിച്ചതെന്ന് കോടതി വ്യക്തമാക്കി. സംഭവത്തത്തിന് പിന്നാലെ ഇയാളെ ജനറല്‍ മെഡിക്കല്‍ കൗണ്‍സില്‍ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ഇഖ്ബാലിന് ഇനി പ്രാക്ടീസ് ചെയ്യാൻ കഴിയില്ലെന്ന് പ്രതിഭാഗം അഭിഭാഷകനായ ഫിൽ ഗിബ്സ് പറഞ്ഞു.