Untitled design - 1

സമൂഹമാധ്യമ പ്ലാറ്റ്ഫോമിന്‍റെ പ്രവര്‍ത്തനങ്ങളിലെ വീഴ്ചയില്‍ കേന്ദ്രസര്‍ക്കാരിനോട് മാപ്പ് പറഞ്ഞ് മെറ്റ സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്. എന്നാല്‍ പ്രധാനമന്ത്രിയുടെ പോസ്റ്റ് നീക്കിയതില്‍ പ്രത്യേകം പരാമര്‍ശമില്ല. സമൂഹമാധ്യമങ്ങള്‍ക്കുള്ള പരിരക്ഷ മെറ്റയ്ക്ക് ലഭ്യമാകില്ലെന്ന് ഐ.ടി. മന്ത്രാലയം അറിയിച്ചെന്ന് സൂചന. മന്ത്രി അശ്വിനി വൈഷ്ണവിനെയും മന്ത്രാലയ ഉദ്യോഗസ്ഥരെയും കണ്ട് മെറ്റ ഗ്ലോബല്‍ ടീം വിശദീകരണം നല്‍കി

പാര്‍ലമെന്‍ററി സമിതിയുടെ അന്ത്യശാസനത്തിന് പിന്നാലെയാണ് മാര്‍ക്ക് സക്കര്‍ബര്‍ഗ് മാപ്പ്പറഞ്ഞത്. സമൂഹമാധ്യ പ്ലാറ്റ്ഫോമുകളുടെ പ്രവര്‍ത്തനത്തിലെ വീഴ്ച, കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്നതുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങള്‍, ഡീഫ് ഫെയ്ക്ക് ഉള്ളടക്കങ്ങള്‍ എന്നിവയില്‍ ക്ഷമപറയുന്നു എന്നാണ് സക്കര്‍ബര്‍ഗ് അറിയിച്ചത്. പ്രധാനമന്ത്രിയുടെവീഡിയോ നീക്കം ചെയ്യപ്പടാന്‍ ഇടയായ സാഹചര്യത്തെ കുറിച്ച് മാപ്പപേക്ഷയില്‍ പരാമര്‍ശമില്ല എന്നത് ശ്രദ്ധേയമായി. ചില പ്രത്യേകതരം ഉള്ളടക്കങ്ങള്‍ പ്രചരിപ്പിക്കാന്‍ പണം കൈപ്പറ്റി എന്നും സക്കര്‍ബര്‍ഗ് സമ്മതിച്ചു.

Also Read: പ്രധാനമന്ത്രിയുടെ പോസ്റ്റ് നീക്കം ചെയ്തത് സാങ്കേതിക പിഴവെന്ന് മെറ്റ


ഏതെല്ലാം ഉള്ളടക്കങ്ങള്‍ ആരെല്ലാം കാണമെന്ന് മേറ്റ തീരുമാനിക്കുന്നതിനാല്‍ ഇടനിലക്കാരായി കണക്കാക്കാന്‍ കഴിയില്ലെന്നും അതിനാല്‍ പ്രത്യേക നിയമപരിരക്ഷ ഉണ്ടാകില്ലെന്നും ഐ.ടി. മന്ത്രാലയം മെറ്റ ഗ്ലോബല്‍ ടീമിനെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. രാജ്യത്തെ നിയമങ്ങള്‍ എങ്ങനെ മെറ്റ ലംഘിക്കുക്കുന്നുവെന്ന് മന്ത്രി അശ്വിനി വൈഷ്ണവും ചൂണ്ടിക്കാട്ടി. നാളെ വീണ്ടും ഹാജരാവാന്‍ മെറ്റ സംഘത്തോട് ഐ.ടി. മന്ത്രാലയം നിര്‍ദേശിച്ചു.

ENGLISH SUMMARY:

Mark Zuckerberg has apologized to the Indian government for lapses in Meta's platform operations, but made no specific mention of the removal of the Prime Minister's post. The IT Ministry has indicated that Meta may not receive protections afforded to social media platforms.