വീട്ടിലെ പൈപ്പ് നന്നാക്കാനെത്തി യുവതിയുടെ മുറിയില്‍ കയറി അടിവസ്ത്രമെടുത്ത് സ്വയംഭോഗം ചെയ്ത ടെക്നീഷ്യന്‍ പിടിയില്‍. മലേഷ്യയിലാണ് സംഭവം. വീട്ടിലെ ജലവിതരണം പരിശോധിക്കാനെത്തിയതായിരുന്നു 32കാരനായ യുവാവ്.
52കാരിയായ സ്ത്രീ അഭിഭാഷകയാണ്. ടെക്നീഷ്യന്‍ വരുന്ന സമയത്ത് ഇവരുടെ 17കാരനായ മകന്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. 17കാരന് ഉടന്‍ തന്നെ പുറത്തുപോകേണ്ട ആവശ്യവുമുണ്ടായിരുന്നു. എന്നാല്‍ യുവാവിനെ വീട്ടില്‍ ഒറ്റയ്ക്കിട്ട് പോകുന്നത് സുരക്ഷിതമല്ലെന്ന് തോന്നിയ 17കാരന്‍ വീട്ടില്‍ ഫോണ്‍ ക്യാമറ ഓണ്‍ ചെയ്ത് വച്ച് പോകുകയായിരുന്നു.
ഒരുമണിക്കൂറിന് ശേഷം തന്‍റെ ജോലി തീര്‍ന്നെന്ന് അഭിഭാഷകയ്ക്ക് മെസേജ് അയച്ച് ഇയാള്‍ പോയി. പീന്നീട് വീട്ടിലെത്തി ഫോണ്‍ നിരീക്ഷിച്ച 17കാരന്‍ കണ്ടത് മുറികളിലൂടെ കയറിയിറങ്ങുന്ന ടെക്നീഷ്യനെയാണ്. തുടര്‍ന്ന് ഇയാള്‍ അഭിഭാഷകയുടെ മുറിയില്‍ കയറുകയും അലമാരയില്‍ നിന്ന് അടിവസ്ത്രം എടുക്കുകയുമായിരുന്നു.
ഇയാള്‍ ഇത് മുഖത്തോടടുപ്പിച്ച് സ്വയംഭോഗം ചെയ്യുന്നതും ദൃശ്യങ്ങളില്‍ പതിഞ്ഞു. തന്‍റെ ഫോണില്‍ പതിഞ്ഞ ദൃശ്യത്തെക്കുറിച്ച് 17കാരന്‍ തന്‍റെ അമ്മയോട് പറയുകയും ഇവര്‍ പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. 24 മണിക്കൂറിനുള്ളില്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. തനിക്ക് ഭാര്യയും രണ്ട് മക്കളുമുണ്ട് താന്‍ അങ്ങനെ ചെയ്യില്ല എന്നായിരുന്നു ഇയാള്‍ ആദ്യം പറഞ്ഞത്. എന്നാല്‍ വിഡിയോ കാണിച്ചുകൊടുത്തതോടെ കുറ്റസമ്മതം നടത്തി. ടെക്നീഷ്യനെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്തി നടപടിയെടുക്കാനൊരുങ്ങുകയാണ് പൊലീസ്.