ceuta-refugee-spain

TOPICS COVERED

  • സ്പെയിനിലെ സെറ്റയിലേക്ക് കുടിയേറിയവർക്ക് മൊറോക്കൻ അധികൃതരുടെ സഹായം ലഭിച്ചതായി വെളിപ്പെടുത്തൽ. അഭയാര്‍ഥി പ്രവാഹത്തിനിടയിൽ മരണസംഖ്യ 67 ആയി ഉയർന്നു.

മൊറോക്കയില്‍ നിന്നും സ്പെയിനിലേക്ക് കുടിയേറിയവര്‍ക്ക് മൊറോക്കന്‍ അധികൃതരുടെ സഹായം ലഭിച്ചിരുന്നതായി റിപ്പോര്‍ട്ട്. അതിര്‍ത്തി തുറന്നിരിക്കുകയാണെന്ന സമൂഹ മാധ്യമ സന്ദേശങ്ങളാണ് വലിയ ജനകൂട്ടം അതിര്‍ത്തിയിലേക്ക് ഒഴുകാന്‍ കാരണമായത്. ഇതിനൊപ്പം മൊറോക്കന്‍ അധികൃതര്‍ ഉദാരമായ സമീപനമാണ് സ്വീകരിച്ചതെന്നുമാണ് കുടിയേറിയവരുടെ വാക്കുകള്‍. അതേസമയം ജീവന്‍ നഷ്ടമായവരുടെ എണ്ണം 65 ആയി.  

ഗാസയെ പിന്തുണച്ചതിന് ഇസ്രയേല്‍ കൊടുത്ത പണി! സ്പെയിനിലേക്ക് അഭയാര്‍ഥികളെത്തിയതിന് പിന്നില്‍ ഇസ്രയേലെന്ന് ആരോപണം

'ആ വഴിയേ പോകൂ' എന്ന് മൊറോക്കന്‍ അധികൃതര്‍ പറഞ്ഞതായി 26 കാരനായ യൂസഫ് അലാവി പറഞ്ഞു. മൊറോക്കോ അധികാരികൾ അതിർത്തി തുറന്നു കൊടുത്തു. എല്ലാവരെയും കടന്നുപോകാൻ അനുവദിച്ചു, അത് സഹായമായി എന്നാണ് 24 കാരനായ അജൂബ് എൽ-അറോട് പറഞ്ഞത്. സുഹൃത്തുക്കള്‍ സ്പെയിനിലേക്ക് പോകുന്നു എന്ന് കേട്ടും അറിഞ്ഞുമാണ് പലരും യാത്രയ്ക്ക് ഒരുങ്ങിയത്. ആസൂത്രണില്ലാതെയായിരുന്നു യാത്രയെന്ന് പല കുടിയേറ്റക്കാരും പറഞ്ഞു. 

രണ്ടു ദിവസത്തിനിടെ 60,000 ത്തിന് മുകളില്‍ കുടിയേറ്റക്കാര്‍ സെറ്റയിലേക്ക് എത്തിയതോടെ വലിയ പ്രതിസന്ധിയാണ് സ്പെയിന്‍ നേരിട്ടത്. സെറ്റയിൽ ഭക്ഷണവും വെള്ളവും ലഭിക്കാതെ വന്നതോടെ പലരും സ്വമേധയ മൊറോക്കോയിലേക്ക് മടങ്ങിയതായി സ്പാനിഷ് അധികൃതർ പറഞ്ഞു. സൂപ്പര്‍മാര്‍ക്കറ്റുകള്‍ അടച്ചിട്ടിരിക്കുകയാണ്. രണ്ടു ദിവസമായി ഭക്ഷണം കഴിച്ചിട്ട്. അതിനാല്‍ ഭൂരിഭാഗം പേരും തിരികെ വന്നതായി 26 കാരനായ സൂഫിയാൻ പറഞ്ഞു. 

സന്ദേശം കേട്ട് ഇറങ്ങിയവര്‍ കുടുങ്ങി; സെറ്റയിലേക്ക് ഒഴുകിയെത്തിയത് 49000 പേര്‍; കാരണമെന്ത്

കുറച്ച് പണം കൊണ്ടുവന്നിരുന്നെങ്കിലും ഇന്നലെ ഉച്ചഭക്ഷണത്തിന് ശേഷം ഭക്ഷണം കഴിച്ചിട്ടില്ലെന്നും മറ്റൊരു യുവാവ് പറഞ്ഞു. സത്യം പറഞ്ഞാൽ, എന്തിനാണ് വന്നതെന്ന് മനസിലാകുന്നില്ല. തിരികെ പോകുന്നു എന്നാണ് ടാൻജിയറിൽ നിന്നുള്ള യുവാവ് വാർത്താ ഏജൻസിയോട് പറഞ്ഞത്. സ്യൂറ്റയിലേക്കുള്ള പ്രവേശന കവാടങ്ങളിൽ ജനം തടിച്ചുകൂടുന്നത് ഒഴിവാക്കാന്‍ മൊറോക്കൻ സുരക്ഷാ സേന ലാത്തിചാര്‍ജും കണ്ണീർ വാതകവും ഉപയോഗിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.