എ.ഐ ഉപയോഗിച്ച് നിര്‍മ്മിച്ച ചിത്രം

എ.ഐ ഉപയോഗിച്ച് നിര്‍മ്മിച്ച ചിത്രം

TOPICS COVERED

തെരുവുനായ്ക്കളെ സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റാനെത്തിയ മൃഗാവകാശ പ്രവർത്തകയെ മരിച്ച നിലയിൽ കണ്ടെത്തി. കാനഡയിലെ മനിറ്റോബയിലാണ് ദാരുണ സംഭവം. വിന്നിപെഗ് സ്വദേശിയായ 37കാരി അമാൻഡ നോബിസാണ് മരിച്ചത്.

മനിറ്റോബയിലെ തെരുവുനായ ശല്യം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നായ്ക്കളെ പിടികൂടി സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റാനാണ് അമാൻഡയും സംഘവും പ്രദേശത്തെത്തിയത്. ജൂലൈ 18നായിരുന്നു സംഭവം. പുലർച്ചെ 12.45ഓടെ അമാൻഡയെ കാണാനില്ലെന്ന് അറിയിച്ച് സംഘത്തിലെ മറ്റൊരു പ്രവർത്തകൻ പൊലീസിൽ വിവരമറിയിച്ചു. ഉടൻ തന്നെ തിരച്ചിൽ ആരംഭിച്ചെങ്കിലും വലിയ പ്രദേശമായതിനാൽ ആദ്യഘട്ടത്തിൽ യുവതിയെ കണ്ടെത്താനായില്ല.

തുടർന്ന് അമാൻഡയുടെ മൊബൈൽ ഫോൺ സിഗ്നൽ കേന്ദ്രീകരിച്ചും അന്വേഷണം നടത്തി. ഫലമുണ്ടാകാതെ വന്നതോടെ ഡ്രോണുകളുടെ സഹായത്തോടെ തിരച്ചിൽ വ്യാപിപ്പിച്ചു. ഒടുവിൽ പുലർച്ചെ ആറുമണിയോടെ പ്രദേശവാസിയാണ് അമാൻഡയുടെ മൃതദേഹം കണ്ടെത്തിയത്. ശരീരത്തിൽ ഗുരുതരമായ മുറിവുകളുണ്ടായിരുന്നു.

മകളെയും പേരക്കുട്ടികളെയും അനന്തരവരെയും പീഡിപ്പിച്ചു; സെക്സ് ക്രിമിനല്‍ പിടിയില്‍...

പ്രദേശത്ത് ആക്രമണകാരികളായ തെരുവുനായ്ക്കളുടെ സാന്നിധ്യമുണ്ടെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ അമാൻഡയുടെ മരണത്തിന് കാരണം നായ്ക്കളുടെ ആക്രമണമാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.

ENGLISH SUMMARY:

An animal rights activist was found dead in Manitoba, Canada, while attempting to relocate stray dogs to a shelter. This tragic incident has raised concerns about stray animal control and the safety of animal welfare workers.