കുഞ്ഞുങ്ങളെ സുരക്ഷിതരാക്കേണ്ടത് ഓരോ രക്ഷിതാക്കളുടെയും ഉത്തരവാദിത്വമാണ്. എന്നാല്‍ കുഞ്ഞുങ്ങള്‍ വിദ്യാലയത്തിലാണെങ്കില്‍ ആ ഉത്തരവാദിത്വം അധ്യാപകരുടെ ചുമലിലായിരിക്കും. ഓരോ സ്ഥാപനങ്ങളുടെയും ഉത്തരവാദിത്വമാണ് ഇത്തരത്തില്‍ അവിടെ എത്തുന്ന കുഞ്ഞുങ്ങളുടെ സുരക്ഷ ഉറപ്പാക്കല്‍. എന്നാല്‍ ഉത്തവാദിത്വത്തോടെ കുഞ്ഞുങ്ങളെ നോക്കാന്‍ ഏല്‍പ്പിച്ചത് ഒരു ചൈല്‍ഡ് പ്രിഡേറ്ററുടെ പക്കലാണെങ്കിലോ. യുഎസിലെ ഒരു സ്കൂളിന് പറ്റിയ ഗുരുതരമായ പിഴവിന്‍റെ വാര്‍ത്തയാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
സൗത്ത് കരോലിനയിലെ പൗളീസ് ഐലന്‍ഡ് കമ്മ്യൂണിറ്റി ചര്‍ച്ച് സ്കൂളിലാണ് സംഭവം. വാറന്‍ പെറി എന്ന എഴുപതുകാരനെ പള്ളി നടത്തുന്ന പരിപാടികളിലെ വൊളണ്ടിയര്‍ ആക്കാന്‍ തിരഞ്ഞെടുക്കുകയായിരുന്നു. കുട്ടികളെ ഉള്‍പ്പെടുത്തി നടത്തിയിരുന്ന പരിപാടി നിയന്ത്രിക്കാന്‍ വൊളണ്ടിയറായ വാറന്‍ എന്നാല്‍ 2023ല്‍ ഒരു മൂന്നുവയസുകാരിയെ ലൈംഗികപരമായി ദുരുപയോഗം ചെയ്ത കേസില്‍ പ്രതിയായിരുന്നു.
സംഭവത്തെ കൂടുതല്‍ കൗതുകമാക്കുന്നത് സ്കൂള്‍ അധികാരികള്‍ക്ക് വാറനെതിരെ ഇത്തരമൊരു കേസുണ്ടെന്ന് അറിയാമെന്നതായിരുന്നു. പരോള്‍ ലഭിച്ച് പുറത്തിറങ്ങിയ വാറനെ കുട്ടികളുള്ള പ്രദേശത്ത് പോകുന്നതില്‍ നിന്നും വിലക്കിയിരുന്നു. ഇത് പരോള്‍ ഉപാധിയായിരുന്നു. എന്നാല്‍ വാറന്‍ വോളണ്ടിയറാകാന്‍ താല്‍പര്യം കാണിച്ചതും പള്ളി വാറന്‍ എന്ത് കേസിനാണ് ശിക്ഷ അനുഭവിച്ച് വരുന്നതെന്ന് അറിഞ്ഞിട്ടും വാറനെ വൊളണ്ടിയറായി തിരഞ്ഞെടുത്തതുമാണ് വിമര്‍ശനത്തിന് കാരണമാകുന്നത്.
തങ്ങള്‍ വാറന്‍ തന്‍റെ പരോള്‍ ഉപാധികള്‍ അനുസരിച്ചാണ് പ്രവര്‍ത്തിച്ചിരുന്നത് എന്നായിരുന്നു സ്കൂള്‍ അധികാരികള്‍ പറഞ്ഞത്.
വാറന്‍റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ സ്കൂളിലെ ഒരധ്യാപിക നടത്തിയ അന്വേഷണത്തിലാണ്, ഇയാളുടെ ചരിത്രം അറിയുന്നത്. തുടര്‍ന്ന് അധ്യാപിക വിവരം പൊലീസിലറിയിക്കുകയും പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
എന്നാല്‍ ഇത്രയും ഗുരുതര കുറ്റകൃത്യത്തില്‍ ശിക്ഷ അനുഭവിക്കുന്നയാളെ കുട്ടികളുടെ അടുത്തെത്തിച്ചതില്‍ മാതാപിതാക്കള്‍ സ്കൂളിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.