us-calls-global-nations-cut-economic-ties-iran-sanctions
  • ഇറാനുമായി സാമ്പത്തികബന്ധം വിച്ഛേദിക്കണമെന്ന് യു.എസ്
  • ഡോണള്‍ഡ് ട്രംപ് രാഷ്ട്രനേതാക്കളെ വിളിച്ച് ആവശ്യപ്പെടും
  • യു.എസ് ഉപരോധത്തിന് ആരും അതീതരല്ലെന്ന് ട്രഷറി സെക്രട്ടറി

ഇറാനെ സാമ്പത്തികമായി വരിഞ്ഞുമുറുക്കാന്‍ യു.എസ്.  ഇറാനുമായി സാമ്പത്തിക ബന്ധം വിച്ഛേദിക്കാൻ ലോകരാജ്യങ്ങളോട് യു.എസിന്റെ ആഹ്വാനം.  ഇറാനുമായുള്ള സാമ്പത്തിക ബന്ധങ്ങൾ അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട് പ്രസിഡൻ്റ് ട്രംപ് ലോകനേതാക്കളെ ഫോണിൽ വിളിച്ചുതുടങ്ങിയതായി യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസൻ്റ് അറിയിച്ചു. 

ഇറാന്റെ വിദേശത്തുള്ള ബാങ്ക് ശാഖകൾ പൂട്ടുന്നതുൾപ്പെടെ രാജ്യങ്ങൾക്ക് കൃത്യമായ സമയപരിധി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാനുമായി ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക ഇടപാടിൽ ഏർപ്പെടുന്നവർ അമേരിക്കൻ ശക്തിയുടെ പൂർണമായ പ്രത്യാഘാതം നേരിടേണ്ടിവരും. 

ഉപരോധത്തിന് ആരും അതീതരല്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഉപരോധത്തിൽ ഒരു പഴുതും അനുവദിക്കാത്ത 'സീറോ ലീക്കേജ്' സമീപനമായിരിക്കും യുഎസ് നടപ്പാക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ENGLISH SUMMARY:

The United States has called upon global nations to completely sever their economic ties with Iran as part of a maximum pressure campaign. US Treasury Secretary Scott Bessent announced that President Trump has begun contacting world leaders via phone to enforce these measures. Furthermore, countries will face strict deadlines to shut down Iranian bank branches operating abroad, with no exemptions allowed. The US administration will implement a strict 'zero-leakage' approach, warning that anyone engaging in financial transactions with Iran will face the full consequences of American power.