Image: irvingtx.gov/police

  • ടെക്സസിലെ ഹോട്ടലില്‍ ബഹളമുണ്ടാക്കിയെന്ന പരാതിയില്‍ ഇന്ത്യന്‍ വംശജന്‍ പിടിയില്‍. യുവതിയെ പണം നല്‍കി ലൈംഗിക ബന്ധത്തിനു നിര്‍ബന്ധിച്ചെന്ന് റിപ്പോര്‍ട്ട്.

ടെക്സസ് ലാസ് കോളിനാസിലെ ഹോട്ടലില്‍ ബഹളമുണ്ടാക്കിയെന്ന പരാതിയില്‍ ഇന്ത്യന്‍ വംശജന്‍ പിടിയിലായി. ഇര്‍വിങ് പൊലീസ് ആണ് 38കാരനായ സപ്തര്‍ഷി ദാസിനെ പിടികൂടിയത്. യുവതിയെ പണം നല്‍കി ലൈംഗിക ബന്ധത്തിനു നിര്‍ബന്ധിച്ചതുമായി ബന്ധപ്പെട്ടാണ് ഹോട്ടലില്‍ പ്രശ്നങ്ങളുണ്ടായതെന്ന് പരാതി അന്വേഷിക്കാനെത്തിയ പൊലീസ് കണ്ടെത്തി. 

ജൂലൈ 12ന് ഞായറാഴ്ച വൈകുന്നേരം 6.25ന്  ‘സ്റ്റേബ്രിഡ്ജ് സ്യൂട്ട്സ്’ ഹോട്ടലിലെ എക്സിക്യുട്ടീവ് സര്‍ക്കിളില്‍ നിന്നാണ് വലിയ ബഹളം കേട്ടതെന്നാണ് ഉയര്‍ന്ന പരാതി. ഒരു മുറിയിലേക്ക് നിരവധി പുരുഷന്‍മാര്‍ വരുന്നതും പോകുന്നതും കണ്ടെന്നും പിന്നാലെ ഒരു സ്ത്രീയുടെ നിലവിളി കേട്ടെന്നും പൊലീസിനു ലഭിച്ച പരാതിയില്‍ പറയുന്നുണ്ട്. സ്്ത്രീയുടെ നിലവിളി കൂടി കേട്ടതോടെ മറ്റു മുറികളിലെ താമസക്കാരും ഹോട്ടലിലെ ജീവനക്കാരും പരിഭ്രാന്തരായതോടെയാണ് ഇര്‍വിങ് പൊലീസിനെ വിവരം അറിയിച്ചത്.  

മുറിയിലെത്തി പൊലീസ് പരിശോധിച്ചപ്പോള്‍ ഒരു യുവതിയെ കണ്ടെന്നും ട്രാന്‍സ്ലേഷന്‍ ആപിന്റെ സഹായത്തോടെ സംസാരിച്ചെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പിന്നാലെ മുറിയില്‍ പരിശോധന നടത്താന്‍ യുവതി പൊലീസിനു അനുമതി നല്‍കി. മുറിയില്‍ കയറി പൊലീസ് നടത്തിയ തിരച്ചിലില്‍ സപ്തര്‍ഷി ദാസിനെ പിടികൂടുകയായിരുന്നു. ബാത്ത്റൂമില്‍ ടവല്‍ മാത്രം ധരിച്ച് ഒളിച്ചിരിക്കുകയായിരുന്നു ഇയാള്‍. 

പൊലീസിന്റെ ചോദ്യം ചെയ്യലില്‍ ആദ്യം കാര്യങ്ങള്‍ തുറന്നുപറയാന്‍ വിസമ്മതിച്ച പ്രതിക്കെതിരെ പിന്നീട് മൊബൈല്‍ ചാറ്റുകള്‍ കൂടി കണ്ടെടുത്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നു. യുവതിക്ക് പണം നല്‍കി ലൈംഗികബന്ധത്തിനു നിര്‍ബന്ധിക്കുന്ന രീതിയിലുള്ള സന്ദേശങ്ങളാണ് കണ്ടെടുത്തത്. മൊബൈല്‍ ചാറ്റുകള്‍ കൂടാതെ മറ്റു നിരവധി ഡിജിറ്റല്‍ തെളിവുകളും കണ്ടെടുത്തിട്ടുണ്ട്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. യുവതിയുടെ പശ്ചാത്തലവും മുറിയില്‍ വന്നുപോയവരുടെ വിവരങ്ങളും ഉള്‍പ്പെടുത്തിയുള്ള അന്വേഷണത്തിലാണ് ഇര്‍വിങ് പൊലീസ്. 

ബാഡ് പേജ് എന്ന് പൊലീസ് വിശേഷിപ്പിക്കുന്ന ഒരു ഓണ്‍ലൈന്‍ വെബ്സൈറ്റ് വഴിയാണ് യുവതിയെ കണ്ടതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. യുവതിക്ക് അയച്ച സന്ദേശത്തില്‍ ഒരു മണിക്കൂര്‍ ലൈംഗിക ബന്ധത്തിന് 200 ഡോളര്‍ നല്‍കാമെന്ന് ദാസ് സമ്മതിച്ചതായും 100 ഡോളര്‍ പൊലീസെത്തും മുന്‍‍പേ യുവതിക്ക് അയച്ചതായും കണ്ടെത്തി. 

Indian-Origin Man Arrested in Texas Hotel After Woman's Screams Alert Police to Solicitation Attempt:

An Indian-origin man named Saptarshi Das (38) was arrested by the Irving Police following a disturbance at the Staybridge Suites hotel in Las Colinas, Texas. Witnesses alerted the authorities after hearing a woman screaming and noticing suspicious movement of multiple men entering and exiting the hotel room. Upon inspection, the police discovered Das hiding in the bathroom wearing only a towel, and the victim consented to a search after communicating via a translation app. Digital evidence, including mobile chats, revealed that Das had solicited the woman for sex through an online website, promising $200 for an hour, before he was arrested and subsequently released on bail.