Image Credit:x/tmz.com

കാമുകിയെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം 80 കിലോമീറ്റര്‍ അകലെയെത്തിച്ച് മൃതദേഹം മറവ് ചെയ്യാന്‍ ശ്രമിക്കവേ യുവാവ് ഹൃദയാഘാതം വന്ന് മരിച്ചു. അമേരിക്കയിലെ അലബാമയിലാണ് സംഭവം. ഡാനിയെല്‍ റോബിന്‍സ് (44), ജെസി ഫോള്‍ഡ്സ് (47) എന്നിവരാണ് മരിച്ചത്. അടുത്തടുത്തായാണ് രണ്ട് മൃതദേഹങ്ങളും കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. 

ജൂണ്‍ പത്തിനാണ് കൗണ്ടി റോ‍ഡ് 86 ല്‍ ഒരു കാര്‍ നിര്‍ത്തിയിട്ടിരിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചത്. പൊലീസെത്തി പരിശോധിച്ചപ്പോള്‍ സ്ത്രീയുടെ മൃതദേഹം കാറിനുള്ളിലും കാറിന് പുറത്ത് കാട്ടുപ്രദേശത്തായി ഡാനിയെലിന്‍റെ മൃതദേഹവും കണ്ടെത്തി.   പോസ്റ്റുമോര്‍ട്ടത്തിലാണ് ഫോള്‍ഡ്സിനെ കഴുത്ത് ​ഞെരിച്ച് കൊന്നതാണെന്ന് തെളിഞ്ഞത്. ഡാനിയെലിന് ഹൃദയാഘാതം സംഭവിച്ചതാണെന്നും കണ്ടെത്തി.

ഫോള്‍ഡ്സിനെ വീട്ടില്‍ വച്ച് തന്നെ ഡാനിയെല്‍ കൊലപ്പെടുത്തിയിട്ടുണ്ടാകാമെന്നും പിടിക്കപ്പെടാതിരിക്കാനാവാം 80 കിലോമീറ്ററോളം വണ്ടിയോടിച്ചെത്തി കാട്ടില്‍ മൃതദേഹം ഉപേക്ഷിക്കാന്‍ തീരുമാനിച്ചതെന്നുമാണ് പൊലീസിന്‍റെ നിഗമനം. ഡാനിയെല്‍ ഹൃദ്രോഗിയായിരുന്നുവെന്ന് മുന്‍ഭാര്യ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചു. ചുരുണ്ടുകൂടിയ നിലയിലായിരുന്നു ഡാനിയെലിന്‍റെ മൃതദേഹം കണ്ടെത്തിയത്. ഫോള്‍ഡ്സിന് മുന്‍ബന്ധത്തില്‍ മൂന്ന് ആണ്‍കുട്ടികളും ഡാനിയെലിന് മകളുമാണ് ഉള്ളത്.

ENGLISH SUMMARY:

In a shocking incident reported from Alabama, a man suffered a fatal heart attack while attempting to bury his girlfriend's body after brutally strangling her to death. The deceased individuals were identified by law enforcement authorities as forty-four-year-old Daniel Robbins and his forty-seven-year-old girlfriend, Jese Folds. The bizarre sequence of events came to light when local police inspected an abandoned vehicle parked along County Road 86 on June tenth. Upon arrival, officers discovered the woman's body inside the car, while Robbins was found dead in a curled-up position in the nearby wooded area outside. Subsequent forensic post-mortem examinations confirmed that Folds had been murdered via strangulation, while Robbins' death was ruled a natural result of a sudden cardiac arrest. Investigators deduced that Robbins killed his girlfriend at their residence and drove nearly eighty kilometers to the remote forest clearing to conceal the crime before his preexisting heart condition triggered the fatal attack.