Image Credit:X

അടിയന്തര സഹായം തേടി വിളിയെത്തിയെന്ന പേരില്‍ വീട്ടില്‍ പരിശോധനയ്​ക്കെത്തിയ പൊലീസ്, വളര്‍ത്തു നായയെ വെടിവച്ച് കൊന്നതില്‍ പ്രതിഷേധം ശക്തം. ലൊസാഞ്ചലസിലാണ് സംഭവം. സെന്‍റ് ബെര്‍ണാഡ്  ഇനത്തില്‍പ്പെടുന്ന രണ്ടുവയസുകാരന്‍ നായ്ക്കുട്ടിയാണ് കൊല്ലപ്പെട്ടത്. ജെയിംസണ്‍ എന്ന നായ്ക്കുട്ടിയെ വെടിവച്ച് കൊല്ലുന്നതിന്‍റെ ബോഡിക്യാം ദൃശ്യങ്ങള്‍ ലൊസാഞ്ചലസ് പൊലീസ് ഡിപാര്‍ട്മെന്‍റ് പുറത്തുവിട്ടു. 

കഴിഞ്ഞ ശനിയാഴ്ച കനോഗ പാര്‍ക്കിലെ അപാര്‍ട്മെന്‍റ് സമുച്ചയത്തില്‍ നിന്നും അടിയന്തര സഹായം തേടി   സന്ദേശമെത്തിയെന്നും ഒരു സ്ത്രീയുടെ നിലവിളി കേട്ടുവെന്നും പൊലീസ് പറയുന്നു.  എന്നാല്‍ ഇത് സ്ത്രീ കരഞ്ഞതായിരുന്നില്ലെന്നും ന്യൂയോര്‍ക്ക് നിക്​സ് എന്‍ബിഎ ചാംപ്യന്‍ഷിപ് നേടിയതിന്‍റെ ആഘോഷമായിരുന്നുവെന്നും പിന്നീട് പൊലീസ് കണ്ടെത്തി. 

വെടിയേറ്റ് മരിക്കുമ്പോള്‍ ജെയിംസണ്‍ എന്ന നായ്ക്കുട്ടി നിക്സിന്‍റെ ജഴ്സി ധരിച്ച് അപാര്‍ട്മെന്‍റിനുള്ളിലായിരുന്നു. മേരി മാര്‍സെലി എന്ന യുവതി തന്‍റെ വീടിന്‍റെ വാതില്‍ പൊലീസുകാരെത്തിയപ്പോള്‍ തുറന്നു. ആ സമയത്ത് ജെയിംസണ്‍ പൊലീസുകാര്‍ക്ക് നേരെ കുരയ്ക്കുന്നത് ബോഡിക്യാം ദൃശ്യങ്ങളില്‍ കാണാം. ഉടന്‍ തന്നെ പൊലീസുകാരിലൊരാള്‍ തോക്ക് കയ്യിലെടുക്കുകയും നായ്ക്കുട്ടിയെ മാറ്റാന്‍ ആവശ്യപ്പെടുകയും ചെയ്തു. നായ ഉപദ്രവകാരിയല്ലെന്ന് മാര്‍സെലി മറുപടി നല്‍കുന്നുണ്ട്. എന്നാല്‍ 'ഇതൊരു വലിയ നായയാണ്' എന്നായിരുന്നു പൊലീസുകാരന്‍ ഒപ്പമുള്ളയാളോട് പറഞ്ഞത്. 'അതിന്‍റെ കടി വാങ്ങാന്‍ ഞാന്‍ നിന്നു കൊടുക്കാന്‍ പോണില്ല' എന്ന് അദ്ദേഹം മറുപടി നല്‍കുന്നുമുണ്ട്. പൊലീസുകാര്‍ക്ക് അകത്തേക്ക് കടക്കാനായി മാര്‍സെലി വാതില്‍ പൂര്‍ണമായി തുറന്നതും നായ്ക്കുട്ടി മെല്ലെ ഇടനാഴിയിലേക്ക് ചാടിയിറങ്ങി. ഇതോടെ പൊലീസുകാരിലൊരാള്‍ നാലുവട്ടം വെടിയുതിര്‍ക്കുകയായിരുന്നു. നായ്ക്കുട്ടി തല്‍ക്ഷണം ചത്തു.

പൊലീസുകാരുടെ നടപടിക്കെതിരെ വ്യാപക രോഷമാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. അനാവശ്യമായാണ് പൊലീസ് വെടിയുതിര്‍ത്തതെന്നും ഈ ഉദ്യോഗസ്ഥര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ നല്‍കണമെന്നും ലൊസാഞ്ചലസ് നാഷനല്‍ ആക്ഷന്‍ നെറ്റ്​വര്‍ക്ക് ആവശ്യപ്പെടുന്നു. പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ലൊസാഞ്ചലസ് മേയര്‍ കരേന്‍ ബാസ് അന്വേഷണം പ്രഖ്യാപിച്ചു. അക്രമത്തില്‍ ആരുടെ ജീവന്‍ പൊലിയുന്നതും ദുഃഖകരമാണ്. ആ കുടുംബത്തിന്‍റേത് തീരാവേദനയാണെന്നും കരേന്‍ പറഞ്ഞു.

ENGLISH SUMMARY:

Widespread public outrage has erupted across Los Angeles after a local police officer shot and killed a family's beloved pet dog during a routine welfare check. The tragic incident occurred in the Canoga Park neighbourhood when officers responded to a 911 emergency call regarding a woman screaming inside an apartment unit. Investigators later determined that the heavy screaming was actually joyful shouting from the resident, Marie Marseille, who was celebrating the New York Knicks winning their first NBA Championship title in fifty-three years. The two-year-old golden Saint Bernard-doodle mix, named Jameson, was affectionately wearing a blue and orange Knicks jersey inside the house when officers arrived at the doorway. Bodycam footage released by the Los Angeles Police Department shows that as the dog stepped out into the common hallway, an officer abruptly fired four shots at the animal despite Marseille's frantic assurances that he was completely non-aggressive. Following the circulation of a heartbreaking viral video showing the owner sobbing over her pet's lifeless body, LA Mayor Karen Bass and Police Chief Jim McDonnell immediately ordered a transparent, high-level use-of-force investigation into the officer's controversial actions.