പശ്ചിമേഷ്യയിലെ നിലവിലെ പ്രതിസന്ധി കൈകാര്യം ചെയ്യുന്ന രീതിയില്‍ അമേരിക്കയിലെയും ഇസ്രയേലിലെയും ജനങ്ങള്‍ക്കിടയില്‍ അതൃപ്തിയുള്ളതായി സര്‍വേഫലങ്ങള്‍. പശ്ചിമേഷ്യൻ സംഘർഷങ്ങളിൽ നയതന്ത്ര ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലാണ് ഈ സർവേ ഫലങ്ങൾ പുറത്തുവന്നിരിക്കുന്നത്. 

ഇറാനുമായി നേരിട്ടുള്ള സംഘര്‍ഷത്തില്‍ ഇസ്രയേല്‍ പരാജയപ്പെട്ടു എന്ന് ഭൂരിഭാഗം ഇസ്രയേല്‍ പൗരന്‍മാരും വിശ്വസിക്കുംമ്പോള്‍ ഡോണള്‍ഡ് ട്രംപിന്റെ ഇറാന്‍ നയങ്ങങ്ങളെ അമേരിക്കക്കാരും തള്ളിക്കളയുകയാണെന്നാണ് സര്‍വ്വേ ഫലങ്ങള്‍ വ്യക്തമാക്കുന്നത്.

ഇസ്രയേലില്‍ സര്‍വ്വേയില്‍ പങ്കെടുത്ത 92.1 ശതമാനം പേരും യുദ്ധത്തില്‍ ഇറാന്‍ ജയിച്ചു എന്നാണ് വിശ്വസിക്കുന്നത്. 82.9 ശതമാനം പേർ ഈ സൈനിക നീക്കം ഇസ്രയേലിന്റെ ദീർഘകാല സുരക്ഷയെ മോശമായ രീതിയില്‍ ബാധിച്ചു എന്നും കരുതുന്നു. ഇറാന്റെ ഭീഷണി പൂർണമായും ഒഴിവാക്കിയെന്ന നെതന്യാഹുവിന്റെ അവകാശവാദം 72.5 ശതമാനം ഇസ്രായേലികളും വിശ്വാസിത്തിലെടുത്തിട്ടില്ല. മാത്രമല്ല നെതന്യാഹുവിന്റെ യുദ്ധതന്ത്രങ്ങള്‍ പൂര്‍ണ പരാജയം ആയിരുന്നെന്നാണ് 56.4 ശതമാനെ പേരുടെയും വിലയിരുത്തല്‍. ജൂൺ 17 മുതൽ 20 വരെ 3,644 പേർക്കിടയിലാണ് സർവേ നടത്തിയത്.

അതേസമയം അമേരിക്കയില്‍ നിന്ന് പുറത്ത് വന്ന സര്‍വ്വേഫലങ്ങള്‍ ഡോണള്‍ഡ് ട്രംപിന് കനത്ത തിരിച്ചടിയാണ് നല്‍കുന്നത്.സര്‍വ്വെയില്‍ പങ്കെടുത്ത 65 ശതമാനം പേരും ട്രംപിന്റെ ഇറാന്‍ നയങ്ങളോട് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി. സര്‍വെയില്‍ പങ്കെടുത്ത മൂന്നില്‍ ഒരാള്‍ മാത്കമാണ് ട്രംപിന്റെ നിലപാടുകളെ അനുകൂലിക്കുന്നത്. ഇറാന് നേരെ യുഎസ് നടത്തിയ സൈനിക ആക്രമണങ്ങള്‍ പരിധികള്‍ ലംഘിക്കുന്നതായിരുന്നു എന്നാണ് 53 ശതമാന അമേരിക്കക്കാരും വിശ്വസിക്കുന്നത്.

ട്രംപ് ഇറാനുമായി നയതന്ത്ര ചർച്ചകൾ പുനരാരംഭിക്കുകയും ഹോർമുസ് കടലിടുക്കിലെ നാവിക ഉപരോധം അവസാനിപ്പിക്കുകയും ചെയ്തിരുന്നിട്ടകൂടി ജനപിന്തുണ നേടാൻ കഴിഞ്ഞിട്ടില്ല. ജൂൺ 11 നും 17 നും ഇടയിലാണ് ഈ സർവേ സംഘടിപ്പിച്ചത്.

ENGLISH SUMMARY:

Middle East crisis surveys reveal public dissatisfaction in the US and Israel regarding current handling of the situation. These findings emerge amidst ongoing diplomatic talks concerning Middle Eastern conflicts, indicating a significant divergence between public sentiment and government actions.