Image: X, @GusSaltonstall

Image: X, @GusSaltonstall

TOPICS COVERED

കുതിരവണ്ടിയില്‍ നിന്നും വീണ അമ്മയെ രക്ഷിക്കാനായി ചാടിയ 18കാരന് ന്യൂയോര്‍ക്കില്‍ ദാരുണാന്ത്യം. കഴിഞ്ഞ ബുധനാഴ്ച സെന്‍ട്രല്‍ പാര്‍ക്കില്‍വച്ചാണ് അപകടം സംഭവിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് അമ്മയും അച്ഛനും മക്കളുമടങ്ങുന്ന കുടുംബം ന്യൂയോര്‍ക്കിലെത്തിയത്. 

കുതിരവണ്ടി നിയന്ത്രിച്ചിരുന്നയാള്‍ കുടുംബത്തിന്റെ ഫോട്ടോയെടുക്കാനായി വണ്ടിയില്‍ നിന്നും ഇറങ്ങിയപ്പോഴാണ് കുതിര കുതിച്ചുപാഞ്ഞത്. ആദ്യം കുതിരവണ്ടിയില്‍ നിന്നും അമ്മ താഴെവീണു. അമ്മയെ രക്ഷിക്കാനായി  ചാടിയ രോമഞ്ച് മഹാജന്‍ തലയിടിച്ചു വീഴുകയായിരുന്നു. അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.  

നിയന്ത്രണമില്ലാതെ പാഞ്ഞ വണ്ടിക്കു പിന്നാലെ ജീവനക്കാരന്‍ ഓടുന്നതും ദൃശ്യങ്ങളിലുണ്ട്. പാഞ്ഞുപോയ കുതിരവണ്ടി നടപ്പാതയോട് ചേര്‍ന്ന് മറ്റൊരു വണ്ടിയില്‍ തട്ടിമറിയുകയായിരുന്നു. ഈ പാര്‍ക്കില്‍ ആറാഴ്ച മുന്‍പാണ് 7വയസുള്ള സാംപ്സണ്‍ എന്ന കുതിരയെ സര്‍വീസിനായി കൊണ്ടുവന്നത്. ഈ കുതിരയാണ് ജീവനക്കാരന്‍ മാറിയതിനു പിന്നാലെ പാഞ്ഞ് അപകടമുണ്ടാക്കിയത്.

മറ്റ് കുടുംബാംഗങ്ങളെല്ലാം നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. അതേസമയം 150 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഈ പാര്‍ക്കില്‍ ഇത്തരമൊരു അപകടമരണം സംഭവിക്കുന്നതെന്ന് അധികൃതര്‍ പറയുന്നു. കുതിരവണ്ടിയിലെ ജീവനക്കാരന്‍ വണ്ടി നിയന്ത്രിക്കാതെ ഫോട്ടോയെടുക്കാന്‍ പോയത് അംഗീകരിക്കാനാവില്ലെന്നും അതാണ് അപകടത്തിനു കാരണമായതെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.  

Tragic Horse Carriage Accident in Central Park Claims Teen's Life:

In a tragic New York horse carriage accident, an 18-year-old named Romanch Mahajan died while attempting to save his mother after she fell from the carriage. The incident occurred in Central Park when the horse bolted after the driver dismounted to take a photo, leading to a devastating accident.