വെസ്റ്റ് ലണ്ടനിലെ സുതാലില്‍ ഇന്ത്യന്‍ വംശജന്‍ കത്തിക്കുത്തേറ്റു മരിച്ചു. 26കാരനായ ഗുര്‍ബേജ് സിങ് ആണ് കൊല്ലപ്പെട്ടതെന്ന് മെട്രോപൊലിറ്റന്‍ പൊലീസ് അറിയിച്ചു. ഡോര്‍മേഴ്സ് വെല്‍സ് ലെയിന്‍ ജങ്ഷനു സമീപത്തുള്ള നോര്‍ത്ത് റോഡില്‍വച്ചാണ് ആക്രമണമുണ്ടായത്. 30വയസ് തോന്നിക്കുന്ന മറ്റൊരാളെയും സമീപത്ത് കുത്തേറ്റ നിലയില്‍ കണ്ടെത്തി. ആശുപത്രിയിലെത്തിച്ച ഇയാളെ പിന്നീട് ഡിസ്ചാര്‍ജ് ചെയ്തതായി പൊലീസ് അറിയിച്ചു. 

കഴിഞ്ഞ ബുധനാഴ്ച മേഖലയില്‍ കൊലപാതകം നടന്നതായി ലണ്ടൻ ആംബുലൻസ് സർവീസ് ഉദ്യോഗസ്ഥര്‍ തങ്ങളെ അറിയിച്ചതായി പോലീസ് പറഞ്ഞു. മെഡിക്കല്‍ ജീവനക്കാരുള്‍പ്പെടെ സംഭവസ്ഥലത്തെത്തി സിങ്ങിനെ രക്ഷിക്കാന്‍ ശ്രമം നടത്തിയെങ്കിലും സംഭവസ്ഥലത്തുതന്നെ മരണം സ്ഥിരീകരിച്ചു. 

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇതാണ്, നോർത്ത് റോഡും ഡോർമേഴ്‌സ് വെൽസ് ലെയ്‌നും തമ്മിലുള്ള ജങ്ഷനിലെ കടയ്ക്ക് പുറത്ത് പുലർച്ചെയാണ് സിങ് ആക്രമിക്കപ്പെടുന്നത്. 20നും 30നും ഇടയിൽ പ്രായമുള്ള ഏഴ് പേരെ സംഭവസ്ഥലത്ത് നിന്ന് അറസ്റ്റ് ചെയ്തു. ഇവരില്‍ ആറുപേരെ വിട്ടയച്ചതായും പൊലീസ് പറയുന്നു. 

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളുള്‍പ്പെടെ പരിശോധിക്കാനുള്ള അന്വേഷണത്തിലാണ് പൊലീസ്. ദൃക്സാക്ഷികളായവര്‍ ഉണ്ടെങ്കില്‍ അറിയിക്കണമെന്നും പൊലീസ് പറഞ്ഞു. മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോകല്‍, ഡോക്യുമെന്റേഷന്‍, ഗതാഗതം, ശവസംസ്കാര ക്രമീകരണങ്ങള്‍, മറ്റ് അനുബന്ധ ചെലവുകള്‍ എന്നിവയ്ക്കായി ഗോഫണ്ട്മീ കാമ്പെയിനും ആരംഭിച്ചിട്ടുണ്ട്.

Indian Origin Man Fatally Stabbed in West London:

In West London, an Indian-origin man was tragically stabbed to death in Sutala. The victim has been identified as 26-year-old Gurbaj Singh, as reported by the Metropolitan Police, who are continuing their investigation into the incident.