foot-fetish

TOPICS COVERED

കാല്‍പാദങ്ങള്‍ ഫോട്ടോ എടുത്ത് വില്‍പ്പന. അതും വാങ്ങാന്‍ ആളോ എന്ന ചോദ്യമുയര്‍ത്താന്‍ വരട്ടെ. അതിനും ആരാധകരുണ്ട്. മുഖം പ്രദര്‍ശപ്പിക്കാതെ സ്വകാര്യത ഉറപ്പാക്കി വരുമാനമുണ്ടാക്കാമെന്നതിനാല്‍ നിരവധി ആളുകള്‍ ഇതിന് തയ്യാറാകുകയും ചെയ്യും. അത്തരമൊരു ബിസിനസ് തുടങ്ങി യുവതികളെ പീഡിപ്പിക്കുകയും ലൈംഗികക്കടത്ത് നടത്തുകയും ചെയ്ത് അറസ്റ്റിലായ ഒരാളുടെ വാര്‍ത്തയാണ് ന്യൂയോര്‍ക്കില്‍ നിന്നും പുറത്തുവരുന്നത്. 

2019ലാണ് ജേസണ്‍ ഖാന്‍ എന്ന ന്യൂയോര്‍ക്ക് സ്വദേശി FootPadNYC.com എന്ന കമ്പനി സ്ഥാപിക്കുന്നത്. യുവതികളുടെ കാല്‍പാദങ്ങളുടെ ചിത്രമെടുത്ത് വില്‍പ്പന എന്നതായിരുന്നു ബിസിനസ് ഐഡിയ. പൊടുന്നനെ ഖാന്‍റെ കമ്പനി ലാഭത്തിലായി. രാജ്യത്തിനകത്തും പുറത്തും നിന്ന് ഖാന് ഉപഭോക്താക്കളുമുണ്ടായി. എന്നാല്‍ കാലുകളുടെ ഫോട്ടോ മാത്രം പോരാ ചിത്രങ്ങള്‍ സ്പൈസി ആക്കണമെന്ന് ഖാന്‍ തീരുമാനിച്ചു. എങ്കിലേ  വലിയ വില കിട്ടുകയുള്ളു. സ്വകാര്യത എന്ന ഏക വിഷയം കണക്കിലെടുത്ത് നിരവധി യുവതികളാണ് ഖാന് മോഡലുകളായി സ്ഥാപനത്തില്‍ എത്തിയിരുന്നത്. ഒടുവില്‍ കാലുകളുടെ ചിത്രമെടുക്കാനെത്തിയ മോഡലിനോട് പുതിയൊരു ചിത്രം ആശയം ഖാന്‍ പങ്കുവച്ചു. കാല്‍പാദത്തില്‍ തന്‍റെ ലിംഗം വച്ച് ഫോട്ടോയെടുക്കണം. മുഖമാരെന്നറിയില്ലാത്തതിനാല്‍ സേഫ് ആണ്. എന്നാല്‍ പെണ്‍കുട്ടി വിസമതിച്ചു. എന്നാല്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് ഖാന്‍ ഫോട്ടോയെടുക്കുക തന്നെ ചെയ്തു. പിന്നീട് കാല്‍ ഫോട്ടോയെടുപ്പ് ഒരു പോണ്‍ ഇന്‍ഡസ്ട്രി ആക്കിയെടുക്കാന്‍ തന്നെ ഖാന്‍ തീരുമാനിച്ചു. മോഡലുകളെ പ്രലോഭിപ്പിച്ച് ലൈംഗികബന്ധത്തിലേര്‍പ്പെടാനും എടുക്കുന്ന വിഡിയോകളും ചിത്രങ്ങളും വില്‍പ്പന നടത്തിയുമായിരുന്നു പിന്നീടുള്ള ഇയാളുടെ രീതി. 

2021വരെ ഖാന്‍ തന്‍റെ ബിസിനസ് തുടര്‍ന്നു. ഇതിനിടെ നിരവധി പെണ്‍കുട്ടികളെ ഇയാള്‍ പീഡിപ്പിക്കുകയും ഇവരെ മറ്റുള്ളവരുമായി പങ്കുവയ്ക്കുകയും ചെയ്തു. ഇതില്‍ രണ്ട് പെണ്‍കുട്ടികള്‍ പീഡനം  പൊലീസിനെ അറിയിച്ചതോടെയാണ് സംഭവം വാര്‍ത്തയാകുന്നത്. ഇത് കൂടാതെ കാലില്‍ ലിംഗം വച്ച പെണ്‍കുട്ടിയും പരാതിയുമായി രംഗത്തുവന്നു. 

ഏറെ നാളത്തെ നിയമനടപടികള്‍ക്ക് ശേഷം തിങ്കളാഴ്ചയാണ് കുറ്റം തെളിഞ്ഞത്. ഖാന്‍ നിരവധി പെണ്‍കുട്ടികളെ അവരുടെ സമ്മതമില്ലാതെ നഗ്നതയ്ക്ക് പ്രേരിപ്പിച്ചതായും, ബലാല്‍സംഗം ചെയ്തതായും തെളിഞ്ഞു. നിലവില്‍ ചുമത്തപ്പെട്ട കേസുകള്‍ പ്രകാരം 15 വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിച്ചേക്കാം.

ENGLISH SUMMARY:

Foot fetish scams are a serious concern, with individuals exploiting the market for selling feet pictures. This has led to exploitation and sex trafficking, as seen in a recent New York case.