ഇറാനില്‍ വീണ്ടും യുഎസ് ആക്രമണം. ഹോര്‍മുസ് കടലിടുക്കിന് സമീപം, കരപ്രദേശമായ ബന്ദര്‍ അബ്ബാസ് പ്രവിശ്യയുടെ തലസ്ഥാനമായ ഹോര്‍മോസ്ഗാനില്‍ വന്‍ സ്ഫോടനങ്ങളുണ്ടായി. യുഎസ് സൈനിക ഹെലികോപ്റ്റര്‍ തകര്‍ത്തത് ഇറാനാണെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സ്ഥിരീകരിച്ചതിന് പിന്നാലെയായിരുന്നു ആക്രമണം. പ്രതിരോധനടപടികളുടെ ഭാഗമായാണ് ആക്രമണമെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കി. ജാസ്ക് തുറമുഖവും ആക്രമിച്ചെന്നാണ് റിപ്പോര്‍ട്ട്. 

കഴിഞ്ഞദിവസമാണ് ഒമാൻ തീരത്ത് യുഎസിന്റെ അത്യാധുനിക അപ്പാച്ചെ ഹെലികോപ്റ്റര്‍ ഇറാന്‍ തകര്‍ത്തത്. ഇതിലെ പൈലറ്റുമാരെ ഡ്രോൺ ബോട്ട് ഉപയോഗിച്ച് രക്ഷപ്പെടുത്തിയിരുന്നു. ഇറാന്റെ ആക്രമണത്തോട് യുഎസ് പ്രതികരിക്കുമെന്ന് നേരത്തെ തന്നെ ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. പ്രതികരിക്കേണ്ടത് വളരെ പ്രധാനമാണെന്ന് താൻ കരുതുന്നു എന്നും ട്രംപ് പറഞ്ഞിരുന്നു. 

എന്നാല്‍ ഹെലികോപ്റ്റര്‍ തകര്‍ത്തത് ഇറാനാണെന്ന യുഎസ് വാദം ഇറാന്‍ തള്ളിയിരുന്നു. പ്രദേശത്തെ സംഘർഷാവസ്ഥ കാരണം ഇത്തരം സംഭവങ്ങൾ ഉണ്ടായേക്കാമെന്നായിരുന്നു ഇറാന്റെ ഔദ്യോഗിക പ്രതികരണം. ഹോര്‍മുസ് രാജ്യാന്തര കപ്പല്‍പാതയല്ലെന്നും ഇറാന്‍ അതിർത്തിക്ക് സമീപമുള്ള വിദേശ സൈനിക ശക്തികൾ മേഖല വിട്ടുപോകണമെന്നും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചി ആവശ്യപ്പെട്ടിട്ടുണ്ട്. യുഎസ് ആക്രമണത്തിന് ഇറാന്‍ സായുധസേന മറുപടി നല്‍കുമെന്നും അറഗ്ചി പറഞ്ഞു.

ENGLISH SUMMARY:

The United States military has carried out a series of powerful airstrikes inside Iran, triggering massive explosions in the strategic Hormozgan province near the Strait of Hormuz. This heavy military escalation directly follows an official confirmation by US President Donald Trump that Iran was responsible for shooting down an advanced American Apache helicopter near the coast of Oman. The US Central Command swiftly issued a statement asserting that the precision strikes were executed as vital defensive measures to secure international maritime corridors. Initial regional intelligence reports indicate that the strategic Iranian port of Jask was also heavily targeted during the coordinated aerial operation. While the US Navy previously managed to safely rescue the downed helicopter pilots using an automated drone boat, Tehran had strongly denied direct involvement in the crash, attributing it to general regional volatility. Following the latest American bombardment, Iranian Foreign Minister Abbas Araghchi reiterated that foreign forces must immediately evacuate the Persian Gulf, warning that Iran's armed forces will deliver a severe response to the US strikes.