misty-roberts

 

വീട്ടിലെ പൂള്‍ പാര്‍ട്ടിക്കെത്തിയ മകന്‍റെ  16കാരനായ കൂട്ടുകാരനുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ട കേസില്‍ ശിക്ഷ അനുഭവിച്ച് മുന്‍ മേയര്‍. ലൂയിസിയാന മുന്‍ മേയറായ മിസ്റ്റി റോബര്‍ട്ട്സാണ് കേസിലെ പ്രതി. എന്നാല്‍ റോബര്‍ട്ട്സിന് ലഭിച്ച ശിക്ഷക്കെതിരെ പ്രതിഷേധമുയരുകയാണിപ്പോള്‍.

2024നാണ് കേസിനാസ്പദമായ സംഭവമരങ്ങേറിയത്. റോബര്‍ട്ട്സ് മേയര്‍ പദവിയിലായിരുന്ന കാലമായിരുന്നു ഇത്. ഇതിനിടെ ഇവരുടെ മകന്‍ വീട്ടില്‍ ഒരു പൂള്‍ പാര്‍ട്ടി നടത്താന്‍ തീരുമാനിച്ചു. ഇതിനായി തന്‍റെ അടുത്ത സുഹൃത്തുക്കളെയും വിളിച്ചുവരുത്തി. ഇതിനിടെ റോബര്‍ട്ട്സ് മകന്‍റെ സുഹൃത്തിനെ വശത്താക്കാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ മകനും സുഹൃത്തുക്കള്‍ക്കും മദ്യം നല്‍കി. മദ്യലഹരിയിലായ മകന്‍റെ കൂട്ടുകാരുമായി റോബര്‍ട്ട്സ് സംസാരിക്കാന്‍ തുടങ്ങി. ഇതിനിടെ തന്‍റെ ഇരയെ റോബര്‍ട്ട്സ് പ്രത്യേകം ശ്രദ്ധിച്ചു. 

തുടര്‍ന്ന് 16കാരനുമായി നൃത്തം ചെയ്ത റോബര്‍ട്ട്സ് മറ്റുള്ളവര്‍ ശ്രദ്ധിക്കാത്ത അവസരത്തില്‍ യുവാവിനെ വീട്ടിലെ ഗെയിം റൂമിലേക്ക് കൊണ്ടുപോയി ലൈംഗികബന്ധത്തിലേര്‍പ്പെടുകയായിരുന്നു. ഇതിനിടെ റോബര്‍ട്ട്സിന്‍റെ മകനും മകളും അമ്മ തങ്ങളുടെ സുഹൃത്തുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് കാണുകയും ബഹളമുണ്ടാക്കുകയുമായിരുന്നു. പിന്നാലെ 16കാരന്‍റെ വീട്ടിലും വാര്‍ത്തയെത്തി. തുടര്‍ന്ന് കൗമാരക്കാരന്‍റെ അമ്മ റോബര്‍ട്ട്സിനെ വിളിക്കുകയായിരുന്നു. പിന്നാലെ 16കാരന്‍ പൊലീസിലും പരാതിപ്പെട്ടു. 

മകളും മകനുമടക്കം നിരവധി പേര്‍ റോബര്‍ട്ട്സിനെതിരെ സാക്ഷികളായി രംഗത്തുവന്നു. തുടര്‍ന്ന് റോബര്‍ട്ട്സ് മേയര്‍ സ്ഥാനം രാജിവയ്ക്കുകയും അറസ്റ്റിലാവുകയുമായിരുന്നു. ബലാല്‍സംഗത്തിനായി ചുമത്തിയ കേസ് പിന്നീട് ചുരുങ്ങുകയും 90 ദിവസത്തെ സേവനശിക്ഷയ്ക്ക് ശേഷം റോബര്‍ട്ട്സ് സ്വതന്ത്രയാവുകയും ചെയ്തു. കേസില്‍ 2026ല്‍ വീണ്ടും വാദം കേട്ട കോടതി ശിക്ഷ ലഭിച്ചുകഴിഞ്ഞെന്ന് വിധിപറയുകയായിരുന്നു. സമാന സാഹചര്യം ഒരു സാധാരണക്കാരിക്കോ പുരുഷനോ 

ആണ് ഉണ്ടാവുന്നതെങ്കില്‍ അയാള്‍ എത്ര കാലം ജയിലില്‍ കിടക്കേണ്ടി വരും, റോബര്‍ട്ട്സ് അവരുടെ പദവിയും പണവും ദുരുപയോഗം ചെയ്തു എന്നാണ് വിധിക്കെതിരെ ഉയരുന്ന വിമര്‍ശനം.

ENGLISH SUMMARY:

Former DeRidder, Louisiana, Mayor Misty Roberts Clanton was convicted of indecent behavior with a juvenile and carnal knowledge of a juvenile following a 2024 incident where she engaged in sexual activity with her son's 16-year-old friend during a pool party at her home