ജനങ്ങളുടെ മനസില്‍ ഉന്നതസ്ഥാനീയരാണ് ജഡ്ജിമാര്‍. ന്യായാധിപര്‍ ജീവിതത്തിലും മാതൃകയായാല്‍ മാത്രമേ ജനവിശ്വാസം ആര്‍ജിക്കാന്‍ കഴിയൂ.
പക്ഷേ തെറ്റ് സംഭവിക്കുകയെന്നത് മനുഷ്യസഹജമാണ്. അത് ജഡ്ജിമാര്‍ക്കും സംഭവിക്കാം. എന്നാല്‍ അരുതാത്ത കാര്യങ്ങള്‍ സ്വന്തം ചേംബറില്‍ സംഭവിച്ചാല്‍ അതിന് ന്യായീകരണവുമില്ല. അത്തരത്തില്‍ ഒരു വന്‍ അബദ്ധം പറ്റിയ ജഡ്ജിയെക്കുറിച്ചുള്ള വാര്‍ത്തയാണ് യുഎസ് അറ്റ്ലാന്റയില്‍ നിന്നും പുറത്തുവരുന്നത്.
അറ്റ്ലാന്റയിലെ ഒരു വനിതാ ജഡ്ജി. സ്വന്തം ചേംബറില്‍ വച്ച് ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥനുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടു എന്നതാണ് പുറത്തുവന്ന വാര്‍ത്ത. ലൈംഗികകാര്യങ്ങള്‍ വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമാണെങ്കിലും ഡ്യൂട്ടി സമയത്തെ ജഡ്ജിയുടെ ഈ പ്രവര്‍ത്തിക്ക് പക്ഷേ ന്യായീകരണങ്ങളില്ല. ജഡ്ജിയുടെ ചേംബറിനടുത്തുകൂടി ജീവനക്കാര്‍ കടന്നുപോകുമ്പോള്‍ മൂളലും ഞെരക്കങ്ങളും കേട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. ജീവനക്കാര്‍ ഉന്നതാധികാരികളെ വിവരം അറിയിക്കുകയും ചെയ്തു.
ഫെഡറല്‍ ജഡ്ജിമാര്‍ വളരെ ഉന്നത പദവിയിലായതിനാല്‍ ശക്തമായ നടപടിയായിരിക്കും തെറ്റുകള്‍ക്ക് അവർ നേരിടേണ്ടി വരിക. സംഭവത്തെക്കുറിച്ച് ഉന്നതാധികാരികള്‍ വിശദീകരണം തേടിയപ്പോള്‍ ജഡ്ജി ഇക്കാര്യം പൂര്‍ണമായി നിഷേധിച്ചു. എന്നാല്‍ കൂടുതല്‍ തെളിവുകള്‍ നിരത്തി വിചാരണ നടത്തിയപ്പോഴാണ് തനിക്കൊരു തെറ്റ് പറ്റിയെന്നും ഇനി മേലാല്‍ ഇങ്ങനെ സംഭവിക്കില്ലെന്നും ജഡ്ജി വ്യക്തമാക്കി.
തെറ്റ് പറ്റിയെന്നതില്‍ ജഡ്ജിക്ക് കുറ്റബോധമുണ്ടെന്നും തെറ്റ് തിരുത്താന്‍ ഒരവസരം കൂടി നല്‍കുകയാണെന്നും ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. എന്നാല്‍ ജഡ്ജിയുടെ ഭാഗത്തുനിന്നുണ്ടായത് ഗുരുതര കൃത്യവിലോപമാണെന്നും കര്‍ശനമായ ശിക്ഷ നടപ്പാക്കണമെന്നും തീരുമാനത്തെ എതിര്‍ക്കുന്നവര്‍ ആവശ്യപ്പെട്ടു.