image Credit:x

image Credit:x

കാനഡയിലെ നയാഗ്ര പ്രവിശ്യയില്‍ അജ്ഞാതന്റെ കത്തിക്കുത്തേറ്റ് ഇന്ത്യക്കാരി മരിച്ചു. ഗുജറാത്തില്‍ നിന്നുള്ള വിദി കല്‍പേഷ്ഭായ് മേഘ്നി(22)യാണ് കൊല്ലപ്പെട്ടത്. ഗുജറാത്തിലെ ആനന്ദ് ജില്ലയിലെ ബോര്‍സദ് സ്വദേശിയാണ് മേഘ്നി. മേയ് പതിനഞ്ചിനാണ് യുവതി കൊല്ലപ്പെട്ടത്. ആക്രമണത്തിന്‍റെ കാരണമോ പ്രകോപനമോ വ്യക്തമല്ല. 

സംഭവത്തില്‍ കാനഡ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. പ്രതിക്കായി തിരച്ചില്‍ തുടരുകയാണ്. പഠനത്തിനായി കാനഡയിലെത്തിയ മേഘ്നി നാലു വര്‍ഷമായി അവിടെയാണ്. പാര്‍ട്ട് ടൈം ജോലികള്‍ ചെയ്താണ് മുന്നോട്ട് പോയിരുന്നതെന്നും പൊലീസ് പറയുന്നു. സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് ശേഖരിച്ചിട്ടുണ്ട്. 

ENGLISH SUMMARY:

A 22-year-old Indian student, identified as Vidi Kalpeshbhai Meghni, was tragically stabbed to death by an unidentified assailant in Canada's Niagara province. The victim, a native of the Borsad area in Gujarat's Anand district, was brutally attacked and killed on May 15 under mysterious circumstances. Meghni had relocated to Canada four years ago on a student visa to pursue higher education and was supporting herself through various part-time employments. The Canadian regional police have officially registered a homicide case and launched an extensive manhunt to identify and capture the fleeing suspect. While the exact motive behind the violent crime remains unclear, Indian diplomatic channels are reportedly coordinating with local authorities to expedite the repatriation of her mortal remains to Gujarat.