HOUSTON, TEXAS - JULY 04: Azzedine Ounahi #8 of Morocco celebrates with teammates after scoring his team's second goal during the FIFA World Cup 2026 Round of 16 match between Canada and Morocco at Houston Stadium on July 04, 2026 in Houston, Texas.   Kevin C. Cox/Getty Images/AFP (Photo by Kevin C. Cox / GETTY IMAGES NORTH AMERICA / Getty Images via AFP)

HOUSTON, TEXAS - JULY 04: Azzedine Ounahi #8 of Morocco celebrates with teammates after scoring his team's second goal during the FIFA World Cup 2026 Round of 16 match between Canada and Morocco at Houston Stadium on July 04, 2026 in Houston, Texas. Kevin C. Cox/Getty Images/AFP (Photo by Kevin C. Cox / GETTY IMAGES NORTH AMERICA / Getty Images via AFP)

ആതിഥേയരായ കാനഡയെ ലോകകപ്പിലെ കാഴ്ചക്കാരാക്കി മൊറോക്കോ ലോകകപ്പിന്‍റെ ക്വാര്‍ട്ടറില്‍. എതിരില്ലാത്ത മൂന്നുഗോളുകള്‍ക്കാണ് മൊറോക്കോയുടെ ജയം. അസദ്ദീന്‍ ഒനാഹിയുടെ ഇരട്ടഗോളും സൂഫിയാന്‍ റഹീമിയുമാണ് മെറോക്കോയെ തുടര്‍ച്ചയായ രണ്ടാം തവണ ലോകകപ്പ് ക്വാര്‍ട്ടറില്‍ എത്തിച്ചത്. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ആഫ്രിക്കന്‍ രാജ്യമായും മൊറോക്കോ മാറി. എട്ടുതവണയാണ് കളിയില്‍ റഫറി മഞ്ഞക്കാര്‍ഡ് പുറത്തെടുത്തത്.

ഗോൾരഹിതമായ ആദ്യപകുതിക്ക് ശേഷം 50-ാം മിനിറ്റിലാണ് ഹക്കിമിയുടെ ഫ്രീകിക്ക് ആദ്യഗോളിന് വഴിയൊരുക്കിയത്. ആദ്യപകുതിയില്‍ മികച്ചമുന്നേറ്റങ്ങള്‍ നടത്തിയത് കാനഡയെങ്കില്‍ യാസിന്‍ ബോനുവിന്റെ കാവല്‍ മൊറോക്കോയുടെ രക്ഷയ്ക്കെത്തി. 

സ്ട്രൈക്കർ ഇസ്മായിൽ സായ്ബാരിക്ക് തുടയിലെ പേശിവലിവ് കാരണം കളംവിടേണ്ടിവന്നതും മൊറോക്കോയ്ക്ക് ആശങ്കയായി. 82–ാം മിനിറ്റില്‍ മൊറോക്കോ ലീഡുയര്‍ത്തി. കൗണ്ടർ അറ്റാക്കിനൊടുവിൽ ബ്രഹിം ഡിയസ്സ് നൽകിയ പാസ് ഒനാഹി ടോപ് കോർണറിലേക്ക് പായിച്ചു.

കളി അവസാനിക്കുന്നതിന് മിനിറ്റുകള്‍ മുന്‍പ് ഗോൾ നേടാൻ ഒന്നിലേറെ അവസരങ്ങള്‍ ലഭിച്ചെങ്കിലും കാനഡയ്ക്ക് പ്രയോജനപ്പെടുത്താനായില്ല. ഫൈനല്‍ വിസില്‍ മുഴങ്ങാന്‍ പത്തുസെക്കന്റ് മാത്രം ശേഷിക്കെ സൂഫിയാൻ റഹീമി മിന്നൽവേഗത്തിലുള്ള മറ്റൊരു മുന്നേറ്റത്തിലൂടെ മൊറോക്കോയുടെ ജയം ഉറപ്പിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫ്രാന്‍സാണ് മൊറോക്കോയുടെ എതിരാളികള്‍.

ENGLISH SUMMARY:

Morocco has officially qualified for the quarter-finals of the 2026 FIFA World Cup after a dominant 3-0 victory over tournament co-hosts Canada. Azzedine Ounahi emerged as the hero of the match, netting a brilliant brace, while Soufiane Rahimi added a late goal to solidify Morocco's historic progression. With this win, Morocco becomes the first African nation to reach the quarter-finals of the World Cup in consecutive tournaments, further cementing their status as a global football powerhouse. Despite a spirited first-half performance from Canada, goalkeeper Yassine Bounou remained impenetrable, successfully nullifying all Canadian attempts to breach the Moroccan defense. The match was characterized by high intensity and physicality, with the referee issuing eight yellow cards throughout the duration of the contest. As Morocco celebrates this monumental achievement, they now look ahead to a high-stakes quarter-final clash against France, setting the stage for a repeat of their memorable 2022 World Cup semi-final encounter.