France's forward #10 Kylian Mbappe celebrates with teammates after winning the 2026 World Cup round of 16 football match between Paraguay and France at the Philadelphia Stadium in Philadelphia on July 4, 2026.  (Photo by MAURO PIMENTEL / AFP)

France's forward #10 Kylian Mbappe celebrates with teammates after winning the 2026 World Cup round of 16 football match between Paraguay and France at the Philadelphia Stadium in Philadelphia on July 4, 2026. (Photo by MAURO PIMENTEL / AFP)

ലോകകപ്പ് റൗണ്ട് ഓഫ് 16 ല്‍ പാരഗ്വായെ എതിരില്ലാത്ത ഒരു ഗോളിന് ( 1–0) തോല്‍പ്പിച്ച് ഫ്രാന്‍സ് ക്വാര്‍ട്ടറില്‍. ഫ്രാന്‍സിന്‍റെ തുടര്‍ച്ചയായ നാലാം ക്വാര്‍ട്ടര്‍ ഫൈനലാണിത്. കളിയുടെ 70–ാം മിനിറ്റിലാണ് എംബപെയുടെ ഗോള്‍ പിറന്നത്. പാരഗ്വായ് താരം ഡീഗോ ഗോമസിന്‍റെ ഫൗളിന് ലഭിച്ച പെനല്‍റ്റിയാണ് എംബപെ ഗോളാക്കിയത്. വാര്‍ പരിശോധനയ്ക്കൊടുവിലായിരുന്നു പെനല്‍റ്റി അനുവദിച്ചത്. ഒര്‍ലാന്‍ഡോ ഗില്ലിനെ കാഴ്ചക്കാരനാക്കി എംബപെ പന്ത് വലയിലാക്കി. ഇതോടെ എംബപെയുടെ ലോകകപ്പ് ഗോള്‍ നേട്ടം 19 ആയി ഉയര്‍ന്നു. 

മല്‍സരത്തിലുടനീളം പന്തടക്കത്തിലും ആക്രമണത്തിലും ഫ്രാന്‍സ് മികച്ചു നിന്നുവെങ്കിലും പാരഗ്വായുടെ പ്രതിരോധം ഭേദിക്കാനായില്ല. ആദ്യ പകുതിയില്‍ ഗോളിനായി ഫ്രാന്‍സ് നിരന്തരം ശ്രമിച്ചുവെങ്കിലും ഒര്‍ലാന്‍ഡോ ഗില്ലൊരു വന്‍മതിലായി നിന്നു.

ക്വാര്‍ട്ടറില്‍ മൊറോക്കോയാകും ഫ്രാന്‍സിന്‍റെ എതിരാളികള്‍. കാനഡയെ 3–0ത്തിന് തകര്‍ത്താണ് മൊറോക്കോ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നത്. 2022 ഖത്തര്‍ ലോകകപ്പിന്‍റെ സെമി ഫൈനലില്‍ ഫ്രാന്‍സും മൊറോക്കോയും ഏറ്റുമുട്ടിയിരുന്നു. അന്ന് 2–0ത്തിന് ഫ്രാന്‍സ് മൊറോക്കോയെ തോല്‍പ്പിച്ച് ഫൈനലില്‍ കടക്കുകയായിരുന്നു. 

ENGLISH SUMMARY:

France has officially advanced to the quarter-finals of the 2026 FIFA World Cup after a hard-fought 1-0 victory over Paraguay in their Round of 16 clash. The deciding moment arrived in the 70th minute when Kylian Mbappé calmly converted a penalty kick, awarded following a VAR review for a foul by Diego Gómez on the French star. This crucial strike marked Mbappé’s 19th career goal in the World Cup, further cementing his legacy on the global stage. Despite France maintaining consistent pressure and control throughout the match, Paraguay’s defensive line, anchored by goalkeeper Orlando Gill, held firm for much of the contest. France now prepares for a high-stakes quarter-final showdown against Morocco, who secured their spot after a dominant 3-0 victory over Canada. This upcoming fixture is a repeat of the 2022 Qatar World Cup semi-final, where France emerged victorious, setting the stage for what promises to be an electric encounter between the two sides.