Image: X

Image: X

വിമാനം താഴ്ന്നുപറന്നതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ നിന്നും അദ്ഭുതകരമായി രക്ഷപ്പെട്ട് ലോറി ഡ്രൈവര്‍. വിമാനം വന്നിടിക്കുന്നത് കണ്‍മുന്നില്‍ കണ്ടു നില്‍ക്കുന്ന ഡ്രൈവറുടെ വിഡിയോ സമൂഹമാധ്യമങ്ങളിലും വൈറലാവുകയാണ്.

ന്യൂജഴ്സി ടേണ്‍പൈക്കിലെ തിരക്കേറിയ റോഡിലാണ് സംഭവം. ബേക്കറി സാധനങ്ങള്‍ എത്തിക്കുന്ന ലോറിയ്ക്കാണ് ബോയിങ്ങിന്റെ മാരകപ്രഹരം ഏറ്റുവാങ്ങേണ്ടി വന്നത്. നെവാർക്ക് ലിബർട്ടി ഇന്റർനാഷണൽ എയർപോർട്ടിൽ ലാന്‍ഡ് ചെയ്യാനായാണ് ബോയിങ് 767 താഴ്ന്നു പറന്നത്. ലോറി ഡ്രൈവറായ വാറന്‍ ബോര്‍ഡ്‌ലി ജൂനിയര്‍ ഏഴു വര്‍ഷമായി ഇതേ റോഡിലൂടെ യാത്ര ചെയ്യുന്ന ആളാണ്. വിമാനത്തിന്റെ വരവ് കണ്ട് ഡ്രൈവര്‍ കണ്ണുതുറിച്ച് നോക്കുന്നത് വിഡിയോയില്‍ കാണാം. 

വിമാനത്തിന്റെ ലാൻഡിങ് ഗിയറിലെ ഒരു ടയർ ലോറിയുടെ വിൻഡോയും വിൻഡ്ഷീൽഡും തകർത്ത് ഉള്ളിലേക്ക് കയറിയതായാണ് സിബിഎസ് ന്യൂസ് റിപ്പോർട്ടില്‍ വ്യക്തമാകുന്നത്. ഗ്ലാസ് ചില്ലുകൾ തകർന്ന് കാബിനുള്ളിലേക്ക് വീണു.  വാറന്റെ കൈകള്‍ക്ക് കാര്യമായ പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്. ജീവന് ആപത്തൊന്നും വരാത്തതിലുള്ള ആശ്വാസത്തിലാണ് വാറനും കുടുംബവും. 

Plane Miraculously Misses Truck Driver on New Jersey Turnpike:

In an incredible escape, a truck driver miraculously survived a close encounter when a plane's landing gear struck his truck. The viral video capturing the startling event shows the driver's wide-eyed reaction as the Boeing 767 flew dangerously low over the New Jersey Turnpike.